ആധുനിക സംസ്കാരത്തിന്റെ സ്വാധീനവും അപകടവും

0
558

പ്രൊഫ. എം.കെ. സാമുവേല്‍,
വെണ്‍മണി
ദൈവത്തിന്റെ എല്ലാ ആത്മിക, ഭൗതിക നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉടമയായിരുന്ന യിസ്രായേലിനു പ്രമാണംകൊടുക്കുമ്പോള്‍, ‘നിങ്ങള്‍ ജാതികളുടെ മര‍്യാദ അനുസരിച്ചു നടക്കരുത്’ എന്നു ദൈവം അവരോടു കല്പിച്ചു. അപ്രകാരം വേര്‍പാടുപാലിച്ച ജനസമൂഹത്തെ നോക്കി, ജാതീയപ്രവാചകനായ ബിലെയാം സുഭാഷിതം ചൊല്ലിയത്: “ഇതാ, തനിച്ചുപാര്‍ക്കുന്നൊരു ജനം ജാതികളോടുകൂടെ എണ്ണപ്പെടുന്നതുമില്ല” എന്നായിരുന്നു. പുതിയനിയമ യിസ്രായേല്‍ എന്ന് അഭിമാനിക്കുന്ന ഇക്കാലഘട്ടത്തിലെ വേര്‍പെട്ട നമ്മിലേക്കും സഭയിലേക്കും നാം ആയിരിക്കുന്ന വ‍്യവസ്ഥിതിയിലെ പലതും വരുന്നില്ലേ എന്നു സന്ദേഹിക്കേണ്ടിയിരിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ പലതും വേണമെന്നാണു പലരും പറയുന്നത്. എന്നാല്‍, വക്രതയും കോട്ടവുമുള്ള ഈ തലമുറയുടെ നടുവില്‍ ദൈവത്തിന്റെ മനുഷ‍്യനാകാനാണു ദൈവം നമ്മെ വിളിച്ചത്. നാട് ഓടുമ്പോള്‍ നടുവെ ഓടേവരല്ലല്ലോ നാം. വ‍്യത‍്യസ്തരായി ജീവിക്കാനാണു ദൈവം നമ്മെ വേര്‍തിരിച്ചത്. വേലിയില്ലാത്ത പറമ്പില്‍ എത്ര വിളവുണ്ടായാലും നിലനില്‍ക്കില്ല എന്നതു വിസ്മരിക്കരുത്. ആയതിനാല്‍, നാം തിരുവചനത്തിന്റെ വേലിക്കെട്ടില്‍ നിന്നേ പറ്റൂ.

കഴിഞ്ഞ നൂറ്റാണ്ടില്‍ പെന്തെക്കോസ്തിന്റെ ആരംഭത്തില്‍ സഭ ആത്മീയരുടെ മാത്രം ഒരു കൂട്ടമായിരുന്നു. അവര്‍ വചനവ‍്യവസ്ഥകളില്‍ നിന്നും വ‍്യതിചലിക്കാത്ത, ശക്തരായ ഒരു ന‍്യൂനപക്ഷമായിരുന്നു. തുടര്‍ന്നുവന്ന ദശകങ്ങളില്‍ അല്പം ജഡികര്‍ അവിടവിടെ കയറിപ്പറ്റിയെങ്കിലും അവരുടെ എണ്ണം തുലോം കുറവായിരുന്നു. കാലക്രമേണ അനുപാതത്തില്‍ മാറ്റംവന്നു. അടുത്തകാലത്ത് സഭകളില്‍ ഒരു വലിയകൂട്ടം ജഡികരായി. അവര്‍ ദൈവാധിപത‍്യത്തെയും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തെയും അവഗണിച്ച ജനാധിപത‍്യത്തിന്റെ വക്താക്കളായി മാറി. ജനാധിപത‍്യത്തിന്റെ അതിപ്രസരം നിമിത്തം കൂടുതല്‍ ആരുണ്ടോ അവരാണു കാര‍്യങ്ങള്‍ നടത്തുന്നത് എന്ന സ്ഥിതിയിലെത്തി. സഭയില്‍ 'ശിശു'ക്കളുടെ എണ്ണം വര്‍ധിച്ചു (2 കൊരി.3:1). ആത്മീയര്‍ കുറഞ്ഞതിനാല്‍ അവരുടെ ശബ്ദത്തിനു വിലയില്ലാതായി. അവരുടെ ശബ്ദം പതിക്കുന്നത്, ‘എത്ര വേദമോതിയാലും ഫലിക്കാത്ത, ചെവിയടഞ്ഞ പൊട്ട അണലികളുടെ’ ചെവിയിലേക്കാണ്.

ഏതൊരു സമൂഹത്തിന്റെയും സംസ്കാരം നമ്മെ സ്വാധീനിക്കാന്‍ സാധ‍്യതയുണ്ട്. എന്നാല്‍, കര്‍ത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നത് ഇടുക്കുവാതിലും ഇടുങ്ങിയ വഴിയുമാണ്. ദുഃഖകരമെന്നു പറയട്ടെ, ആത്മീയപ്രസ്ഥാനങ്ങളുടെ ഇന്നത്തെ ഏറ്റവും വലിയ ദുരന്തം, അവര്‍ കര്‍ത്താവു കാണിച്ചുതന്ന ഇടുക്കമുള്ള പാതയെ വിശാലമാക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഇടുക്കമുള്ള പാതയുടെ സഞ്ചാരപാത യേശു കാണിച്ചുതരുന്നു. അതിലേക്കു കടക്കുമ്പോഴുള്ള ആദ‍്യ ചൂണ്ടുപലക, ‘എന്റെ പദ്ധതി അംഗീകരിക്കൂ’ എന്നതാണ്. അത് ഏറ്റെടുത്ത് അതിലൂടെ യാത്രചെയ്യുമ്പോള്‍ എത്തുന്നതു നിത‍്യജീവനിലേക്കാണ്, നിത‍്യസന്തോഷത്തിലേക്കാണ്. എന്നാല്‍, വിശാലവഴി ഒരുവനെ നരകാഗ്നിയിലേക്കു നയിക്കുന്നു. ആ വഴിയുടെ വാതില്‍ക്കല്‍ സ്വാഗതമോതി പിശാചുനില്‍ക്കുകയാണ്. അവന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് ലൗകികവും ജഡികവുമായ ഉല്ലാസങ്ങള്‍. അതിലൂടെ എത്തിച്ചേരുന്നതു പിശാചിനും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന ഇടത്താണ്.

പുരാതന ബാബിലോണ്‍ സാമ്രാജ‍്യം അന്നത്തെ സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നു. ഈ പുതിയ സംസ്കാരത്തില്‍ എത്തിയ ദാനീയേലിനെ ലോകത്തിനും യോഗ‍്യനാക്കുക എന്നതായിരുന്നു പിശാചിന്റെ ഏറ്റവും വലിയ തന്ത്രം. ലോകത്തിനു യോഗ‍്യനായവന്‍ ആത്മീയജീവിതത്തിനു യോഗ‍്യനല്ല. കാരണം, ലോകസ്നേഹം ദൈവത്തോടു ശത്രുത്വമാണ്. ലോകത്തിന്റെ സ്നേഹിതനാകാന്‍ ഇച്ഛിക്കുന്നവന്‍ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. ആയതിനാല്‍ ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ദൈവപ്രമാണത്തിനുവേണ്ടി നിലകൊ ദാനീയേല്‍ ബാബിലോണ‍്യ വ‍്യവസ്ഥിതിക്കും കൊട്ടാരത്തിനും യോഗ‍്യനല്ലെന്നും അധികാരികള്‍ക്കു തോന്നിയതിനാല്‍ അവന്റെ പേര്, ഭാഷ, സംസ്കാരം എന്നിവയില്‍ മാറ്റംവരുത്തുന്നതിന് ഉദ‍്യമിച്ചു. ആധുനികതയ്ക്കു ദാനീയേല്‍ യോജിച്ചുപോകുന്നില്ല എന്നതിലാണു സംസ്കാരതലത്തില്‍ മാറ്റത്തിനു ശ്രമിച്ചത്. എബ്രായഭാഷയില്‍ ദൈവത്തെ അഭിസംബോധനചെയ്യുന്ന ‘ഏല്‍’ എന്ന പദവുമായി ബന്ധപ്പെട്ട ദാനീയേല്‍ എന്ന പേരുമാറ്റി, ‘ബാല്‍ എന്റെ ദൈവം’ എന്നര്‍ഥമുള്ള ബേര്‍ത്ത്ശസ്സര്‍ എന്ന പുതിയപേരുനല്‍കി. പേരുമാറ്റത്തിലൂടെ തന്റെ സ്വത്വം മാറ്റാനാണു പിശാച് ശ്രമിച്ചത്. എന്നാല്‍, ദാനീയേല്‍ ഒരിക്കലും പ്രവാസസംസ്കാരത്തിന്റെ പ്രതീകമായ പുതിയ പേര് ഉപയോഗിക്കാതെ ‘ദാനീയേല്‍ എന്ന ഞാന്‍ ‘ (ദാനീ. 8:1) എന്ന നിലയില്‍ തന്നെപ്പറ്റി പരിചയപ്പെടുത്തി.

ഈ ലോകത്തിന് അനുരൂപമാകാതെ മനസ്സുപുതുക്കി രൂപാന്തരപ്പെടുന്ന അനുഭവവും ആത്മീയതയും സഭയില്‍നിന്നേ ഒരുവനു ലഭിക്കൂ. അതു ലോകത്തില്‍നിന്നു ലഭിക്കുകയില്ല. അപ്രകാരം ലോകം ഒരു പ്രതിസംസ്കാരം സഭയില്‍ നിന്നും (സഭാജനങ്ങളില്‍ നിന്നും) പ്രതീക്ഷിക്കുന്നു. പക്ഷേ, അതു നല്‍കാന്‍ ഇന്നു നമുക്കു കഴിയുന്നുണ്ടോ? സഭ, ലോകത്തിന്റെ മറ്റൊരു പതിപ്പായി അധഃപതിച്ചുകൊണ്ടിരിക്കയല്ലേ? വസ്ത്രധാരണം തന്നെ എടുക്കൂ. അത് ഇന്നത്തെ ‘നഗ്നതാപ്രദര്‍ശന’ സംസ്കാരത്തിനു അനുസൃതമായി നാം മാറിയിരിക്കുകയല്ലേ? പണ്ടു പെന്തെക്കോസ്തുകാരുടെ ലളിതമായ വസ്ത്രധാരണം മാന‍്യവും യോഗ‍്യവും പ്രശംസനീയവുമായിരുന്നു. അതിലൂടെ നാം മറ്റുള്ളവര്‍ക്കു വേര്‍പാടിന്റെ ഒരു സന്ദേശം നല്‍കി. എന്നാല്‍, ഇന്ന് ശരീരഭാഗങ്ങളുടെ പ്രദര്‍ശനത്തിനല്ലേ മുന്‍തൂക്കം., ഏദെനില്‍ ദൈവം വസ്ത്രം ഉടുപ്പിച്ച നഗ്നതമാറ്റി. ദൈവപ്രവൃത്തിക്ക് എന്നും എതിരായി നില്‍ക്കുന്ന സാത്താന്‍ പരമാവധി വസ്ത്രം കുറയ്ക്കാന്‍ ഇന്നു പ്രേരണനല്‍കുന്നു. വിശേഷാല്‍ വിവാഹവേദികളിലെ പല പെണ്‍കുട്ടികളുടെയും വസ്ത്രധാരണം അറപ്പുളവാക്കുംവിധം ശോചനീയമായി മാറിയിട്ടുണ്ട്. ‘ലജ്ജയായതില്‍ അവര്‍ക്കു മാനംതോന്നുന്നു’ (ഇതിന് അപവാദമായി ഒരു പെന്തെക്കോസ്തു വിഭാഗമെങ്കിലും ഉള്ളതില്‍ സന്തോഷിക്കുന്നു). ചെറുപ്പക്കാര്‍ ‘ലോവെസ്റ്റും’, പിശാചിന്റെ പ്രതീകമായ പ്രിന്റുള്ള ടീഷര്‍ട്ടുകളും മുഖം വിരൂപമാക്കലും തുടങ്ങി പലതിലും ആനന്ദം കണ്ടെത്തുന്നു. മാന‍്യതയില്ലാത്ത വസ്ത്രധാരണത്തോടും വികൃതമായ മുഖത്തോടുംകൂടി ഒരു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ‍്യൂവിനു ചെന്നാല്‍ തിരഞ്ഞെടുക്കപ്പെടുമോ? ലോകത്തെ അനുകരിക്കാന്‍ പ്രലോഭിക്കപ്പെടാം. എന്നാല്‍, നമ്മെത്തന്നെ അശുദ്ധരാക്കയില്ല എന്ന് ഉറക്കെ പ്രഖ‍്യാപിക്കൂ, വ‍്യത‍്യസ്തരാകൂ.

പഴയനിയമത്തിലെന്നപോലെ, പുതിയനിയമത്തിലും “ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്‍” എന്നാണല്ലോ ദൈവകല്പന. വിശുദ്ധജീവിതം നയിക്കുന്നവന് എന്ത് ആകാം, എന്ത് ആകില്ല എന്ന് ഉറപ്പായി അറിയാം. ഇന്നത്തെ നമ്മുടെ സംഗീതശുശ്രൂഷകളില്‍ (അതോ പാട്ടുകച്ചേരിയുടെ കൂത്തരങ്ങുകളോ) കാണുന്ന കോപ്രായങ്ങള്‍ എത്രയോ അപലപനീയമാണ്. ഗാനങ്ങളിലൂടെ ആത്മായസന്ദേശം നല്‍കിക്കൊണ്ട് ഭക്തിപുരസരം ദൈവകൃപയോടെ നിര്‍വഹിക്കേ ഈ ശുശ്രൂഷ ഇന്ന് ഒരു ‘ഡ്രില്‍മാസ്റ്ററുടെ’ കളിയായി മാറിയിരിക്കുന്നു. പൈശാചികസംഗീതഗ്രൂപ്പുകളെ നമ്മുടെ യുവാക്കള്‍ അപ്പാടെ പകര്‍ത്തിയിരിക്കുന്നു. സംഗീത’മേള’കളുടെ സ്റ്റേജുകളില്‍ കൃത്രിമമായ പുകപടലംസൃഷ്ടിക്കല്‍, വ‍്യത‍്യസ്ത ലൈറ്റുകളിലൂടെയുള്ള ചെപ്പടിവിദ‍്യകള്‍ തുടങ്ങി ഒരു വലിയ കോലാഹലം തന്നെ നടക്കുന്നു. ഒരു ‘കോക്ക്റ്റെയില്‍’ പാര്‍ട്ടിയുടെ നൃത്തത്തിന്റെ പ്രതീകം. അതിനിടയില്‍ പാടുന്ന യേശുവിന്റെ നാമം അപഹസിക്കപ്പെടുകയല്ലേ? അടുത്തയിടെ നടന്ന ഒരു യുവജനപ്രസ്ഥാനത്തിന്റെ സ്റ്റേജിലെ പാട്ടിനും കൂത്തിനും കാലുപറിച്ചുള്ള ചാട്ടത്തിനുമിടയില്‍ സദസ്സില്‍ ഇരിക്കുന്നവരില്‍ പലരും പ്ലാസ്റ്റിക്ക് കസേര കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് നൃത്തംചവിട്ടിയതായി അറിഞ്ഞു. ഇതില്‍പരം എന്താണു ലജ്ജാകരം!

എക്കാലത്തും അടിസ്ഥാന ഉപദേശങ്ങളുടെയും വേര്‍പാടിന്റെയും തനിമ സൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് ഒരു തിരുത്തല്‍ ശക്തിയായി നിലകൊ മിഷനറി യുവജനസംഘടനകളെങ്കിലും ഇതില്‍നിന്നു വിഭിന്നമായി നിന്നുകൊണ്ട് ഒരുപറ്റം ചെറുപ്പക്കാരെ ക്രിസ്തുവിനുവേണ്ടി വിഭിന്നരായി വാര്‍ത്തെടുക്കാന്‍ സഹായിക്കട്ടെ എന്ന് ആശിക്കുകയാണ്. ബൈബിളിനെ ആധാരമാക്കി കര്‍ത്താവ് എന്തുപറഞ്ഞെന്നോ, അപ്പൊസ്തലന്മാര്‍ എന്തു പഠിപ്പിച്ചെന്നും ലേഖനങ്ങള്‍ എന്തുപറയുന്നു എന്നതിലും നിലയുറപ്പിച്ച ഇവരെങ്കിലും കാലത്തിന്റെ മുന്നേറ്റത്തില്‍ അതിര്‍വരമ്പുകള്‍ തീരുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും ജാഗ്രതകാണിക്കണമെന്നു പ്രതീക്ഷിക്കുന്നു. വിബിഎസുകളില്‍ നടത്തിയിരുന്ന അഭിനയഗാനങ്ങള്‍ ലളിതവും വ‍്യക്തവുമായ സന്ദേശങ്ങള്‍ കൈമാറുന്നതായിരുന്നു. അവ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളവയായിരുന്നു. അതിന്റെ മറവില്‍ ആധുനിക ഡിസ്കോ ഡാന്‍സുകളെ അനുകരിച്ച് മുന്നോട്ടുപോകാന്‍ ഒരുമ്പെട്ടാല്‍ അവരുടെയും വിശ്വാസ‍്യത നഷ്ടപ്പെടും. ദൈവത്തെപ്പറ്റി ഭയഭക്തി ബഹുമാനങ്ങളുള്ള ഒരു അന‍്യമതസ്ഥനായ വിദ‍്യാര്‍ഥി ക‍്യാംപില്‍ പങ്കെടുത്ത് നമ്മുടെ പരിധിക്കപ്പുറമുള്ള ശരീരചലനങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കു നമ്മെപ്പറ്റി നിഷേധാത്മകത ഉണ്ടാകില്ലേ? പ്രശസ്ത ഡോക്ടറായ കെ.എന്‍. നമ്പൂതിരിപ്പാടിനെ ക്രിസ്തുവിലേക്കു നയിച്ചത് ഇംഗ്ലണ്ടില്‍ താന്‍ പങ്കെടുത്ത മെഡിക്കല്‍ വിദ‍്യാര്‍ഥികളുടെ ഒരു ക്രിസ്മസ് പാര്‍ട്ടിയിലെ ദൈവപൈതലായ ഒരു പെണ്‍കുട്ടി, എല്ലാവരും മദ‍്യപിച്ചപ്പോള്‍ ഒഴിഞ്ഞുനിന്ന സംഭവമായിരുന്നു.

ഇന്നത്തെ സംസ്കാരത്തിന്റെ കാറ്റില്‍ നാം ഉലഞ്ഞുപോകരുത്. നമ്മെ ഈ ലോകത്തില്‍ ഉപ്പും വെളിച്ചവും ക്രിസ്തുവിന്റെ സ്ഥാനാപതികളും ക്രിസ്തുവിന്റെ പത്രങ്ങളുമാക്കിയിരിക്കയാണ്. നമുക്ക് എല്ലാറ്റിനും അതിര്‍രേഖകളുണ്ട്. അതു ലംഘിക്കരുത്. ഇന്നത്തെ തലമുറയെ വിജയികളാക്കാനാണു മാതാപിതാക്കളുടെ ശ്രമം. അവര്‍ വിശുദ്ധജീവിതം നയിക്കണമന്നു നിര്‍ബന്ധമില്ല. ഒടുവില്‍ കര്‍ത്താവ് വിളിക്കുന്നത് ലോകപരമായി വിജയിച്ച ദാസനേ, എന്നല്ല പകരം ‘നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്നത്രേ. ആ ശബ്ദം കേള്‍ക്കാന്‍ നമുക്ക് ഒരുങ്ങാം.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here