എഡിറ്റോറിയല്‍ അല്പം ക്ഷമിക്കുമെങ്കില്‍!

0
303

കേരളത്തില്‍ സഭാക്കേസുകള്‍ വര്‍ധിച്ചുവരികയാണ്. എപ്പിസ്ക്കോപ്പല്‍ സഭകളില്‍ കോടതിഉത്തരവുമൂലം ചില പള്ളികള്‍ ചില മെത്രാന്മാരുടെ കീഴിലാകുക, ചില വികാരിമാരുടെ സേവനം നിര്‍ത്തിവയ്ക്കുക തുടങ്ങിയവ പതിവായിത്തീര്‍ന്നിരിക്കയാണ്. പെന്തെക്കോസ്തുകാരെന്നാല്‍ മദ‍്യംകുടിക്കാത്തവര്‍, അടിപിടി കൂടാത്തവര്‍, കോടതിയില്‍ പോകാത്തവര്‍ എന്നൊക്കെയാണു ജനങ്ങള്‍ പറഞ്ഞുവന്നിരുന്നത്. വഴിവക്കില്‍നിന്നു സുവിശേഷം പറയും എന്ന ദോഷമേ ആളുകള്‍ നമ്മെക്കുറിച്ചു പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, ഇന്നു മട്ടുമാറി. സഭകളില്‍ കോടതിവ‍്യവഹാരങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നു. എന്തിനും ഏതിനും കോടതികയറുക എന്നതു ശീലമായെന്നുതന്നെ പറയാം. ഏതു പൗരനും ന‍്യായമായ ഏതാവശ‍്യത്തിനും കോടതിയെ സമീപിക്കാം. അതു പൗരന്റെ അവകാശങ്ങളുടെ ഭാഗമാണ്. നീതി നിഷേധിക്കപ്പെടുന്ന സാഹചര‍്യങ്ങളില്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കുകയേ നിവര്‍ത്തിയുള്ളൂ. അതില്‍ തെറ്റില്ല.

പക്ഷേ, ദൈവമക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് എന്താണു പരിഹാരമാര്‍ഗമെന്നതിനു തിരുവചനം നിര്‍ദേശിക്കുന്നുണ്ട്. അതിനു ശ്രമിക്കാതെ തികച്ചും ഭൗതികമാര്‍ഗങ്ങളിലേക്കു എടുത്തുചാടുന്നതു ശരിയല്ലെന്നു അപ്പൊസ്തലന്മാര്‍ ഉപദേശിക്കുന്നുണ്ട്. സഭയിലെ ആഭ‍്യന്തരപ്രശ്നങ്ങള്‍ ഇണ്ടന്നും ഇന്നലെയും തുടങ്ങിയതല്ല. അപ്പൊസ്തലന്മാരുടെ കാലത്തുതണ്ടന്നെ സഭയ്ക്കകത്തു അഭിപ്രായവ‍്യത‍്യാസങ്ങള്‍ ഉണ്ടായിരുന്നതിനു തെളിവുണ്ടണ്ട്. അവ പരിഹരിച്ച മാര്‍ഗവും അവിടെത്തന്നെ കാണാം. അപ്പൊസ്തണ്ടലന്മാര്‍ അവലംബിച്ച രീതി, ഇന്നും പ്രസക്തിയുള്ളതാണ്. അകത്തു തീണ്ടര്‍ക്കേണ്ട കാര‍്യങ്ങള്‍ അവിടെ പരിഹരിക്കാതെ പുറത്തേക്കു കൊണ്ടുപോണ്ടകുന്നതിനെ പൗലൊസ് അപ്പൊസ്തലന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

നമ്മുടെ പല വിഷയങ്ങളും സഭയില്‍ തീര്‍ക്കാവുന്നവയാണ്. പക്ഷേ, അതിനുള്ള മനസ്സും ക്ഷമയും വിനയവും വിധേയത്വവുമൊക്കെ ഉണ്ടാകണമെന്നുമാത്രം. സ്വാര്‍ഥതയും പക്ഷപാതവും കൂടാതെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വരംഗത്തുള്ളവര്‍ സന്നദ്ധരാകണം. അതിനുള്ള കഴിവ് കൈകാര‍്യം ചെയ്യുന്നവര്‍ക്കു ഉണ്ടെന്നുള്ള നിശ്ചയം പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കു വേണം. അതിലുപരി തങ്ങള്‍ അതിനു യോഗ‍്യരാണെന്ന ഉത്തമ ബോധ‍്യവും സാക്ഷ‍്യവും നേതൃത്വത്തിനുണ്ടാകണം. ഇന്നു സഭകളില്‍ വിദ‍്യാസമ്പന്നരും നിയമജ്ഞരുമായ വിശ്വാസികളുണ്ട്. തര്‍ക്കവിഷയങ്ങളില്‍ അവരുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. പ്രശ്നങ്ങള്‍ കോടതികളിലേക്കു പോകാതെ സഭയ്ക്കകത്തുതന്നെ തീര്‍ക്കാന്‍ സഭ ഉത്സാഹിക്കണം.

പല കോടതിവ‍്യവഹാരങ്ങളുടെയും കാരണങ്ങള്‍ പഠിച്ചാല്‍ നേതൃത്വണ്ടസ്ഥാണ്ടനത്തുള്ളവരുടെ അലംഭാവമാണ് അവയ്ക്കു കാരണമെന്നു ബോധ‍്യമാകും. സൗമനസ‍്യത്തോടെയുളള സമീപനം
ഒരിക്കലെങ്കിലുമുണ്ടായെങ്കില്‍ പലതും അകത്തുതന്നെ പരിഹരിക്കാമായിരുന്നു പക്ഷേ, പലരുടെയും 'അധികാരി'ഭാവം പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അധികാരിയായിരിക്കുമ്പോള്‍ തന്നെ 'ശുശ്രൂഷ'കനാണെന്നു പലരും പലപ്പോഴും മറന്നുപോയിട്ടുണ്ട്. ആഴ്ചയില്‍ ആറു ദിവസവും കോടതി വരാന്തയില്‍ കറങ്ങിയില്ലെങ്കില്‍ സ്വസ്ഥതയില്ലാത്ത ചില വിശ്വാസികളുണ്ടെന്നതു യാഥാര്‍ഥ‍്യമാണ്. അവര്‍ക്കു സഭാനേതാക്കളുടെ ഒത്താശയുമുണ്ടായേക്കും. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതു മൂലം കോടതിയിലെത്തിയ കേസുകള്‍ ഇല്ലേ? ഏതായാലും ഈ പ്രവണത സഭയുടെ സാക്ഷ‍്യം നഷ്ടപ്പെടുത്തും. അത് ഒഴിവാക്കാന്‍ എല്ലാ ഭാഗത്തുനിന്നും ആത്മാര്‍ഥായി ശ്രമിക്കേണ്ടതാണ്.

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here