എഡിറ്റോറിയല്‍ ഉപദേശസത‍്യങ്ങള്‍ മറന്നുപോയ പെന്തെക്കോസ്തുകാര്‍

0
531

കേരളത്തില്‍ പെന്തെക്കോസ്തു മുന്നേറ്റമുായിട്ട് ഒരു നൂറ്റാു കഴിഞ്ഞു. അന്നു നമ്മുടെ പിതാക്കന്മാര്‍ മുറുകെപ്പിടിച്ച ആദര്‍ശങ്ങള്‍ ഇന്നത്തെ ആളുകള്‍ മറന്നുപോയെന്നു തോന്നുന്നു. പ്രബലമായ ക്രൈസ്തവസമുദായങ്ങളില്‍ നിന്നു വേര്‍പാടുസത‍്യങ്ങള്‍ മനസിലാക്കി, പരിശുദ്ധാത്മാവിന്റെ നിയോഗത്തിനും നായകത്വത്തിനും മുന്‍തൂക്കം നല്‍കിയാണു അന്നു വേര്‍പെട്ടത്. ഓരോ പ്രാദേശികസഭയുടെയും സ്വാതന്ത്ര‍്യത്തിനും സുവിശേഷപ്രവര്‍ത്തനം മുന്‍നിര്‍ത്തിയുള്ള സഹകരണത്തിനുമായിരുന്നു അന്നു മുന്‍തൂക്കം നല്‍കിയത്. സഭാസൗധത്തിന്റെ പണിക്കുവേി അന്നു നാട്ടിയ പൊയ്ക്കാലുകള്‍, സൗധം പണിതുയര്‍ത്തിയിട്ടും പെയിന്റടിച്ചു മോടിപിടിപ്പിച്ചു നിലനിര്‍ത്തുകയാണിന്ന്. പൊയ്ക്കാലുകള്‍ക്കു കൂടുതല്‍ അധികാരവും പദവിയും നല്‍കി നാം ആദരിക്കുന്നു. അതിനാല്‍ കര്‍ത്താവിനെയും സഭയെയുംകാള്‍ അവ ശ്രദ്ധിക്കപ്പെടുന്നു, വാഴുന്നു.

വിഗ്രഹങ്ങള്‍ നിറഞ്ഞ പള്ളികള്‍ വിട്ടിറങ്ങിയ നമുക്കിന്നു മനുഷ‍്യവിഗ്രഹങ്ങള്‍ കൂടിക്കൂടിവരികയല്ലേ എന്നു പുറത്തുള്ളവര്‍ ചോദിച്ചാല്‍ നാം എന്തു മറുപടി പറയും? വിഗ്രഹമാകാന്‍ അഥവാ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നേടാനല്ലേ ഇവിടെ നാം കടിപിടികൂട്ടുന്നത്. ചിന്തകര്‍, പണ്ഡിതര്‍, പ്രഭാഷകര്‍ എന്നൊക്കെ പറയുന്നവര്‍പോലും ഇതില്‍നിന്നും വ‍്യത‍്യസ്തരല്ല. ഇവരുടെയൊക്കെ സ്ഥാനമഹിമയ്ക്കുവേിയുള്ള പരാക്രമംകാല്‍ ആരും മൂക്കത്തു വിരല്‍വെച്ചുപോകും. സഭാംഗങ്ങളുടെ രാജകീയ പൗരോഹിത‍്യം നാം ഉറക്കെ പ്രഖ‍്യാപിച്ചിരുന്നെങ്കിലും ശുശ്രൂഷകര്‍ പുരോഹിതന്റെ സ്ഥാനം കൈയടക്കിയിരിക്കുന്നു. കര്‍മപ്രധാനമായി സഭ മുന്നോട്ടു പോകുമ്പോള്‍, വേദപുസ്തകം വിഭാവനം ചെയ്യുന്ന സഭയുടെ തന്നെ അര്‍ഥം നാം കളഞ്ഞുകുളിക്കുകയാണെന്നു മറക്കരുത്.

ഭൗതികമായി ഉള്ളവനെയും ഇല്ലാത്തവനെയും ഉള്‍ക്കൊള്ളാനും എല്ലാറ്റിനും മിതത്വം പാലിക്കാനും നാം ലളിതജീവിതം മുഖമുദ്രയാക്കിയിരുന്നു. ആര്‍ഭാടത്തിനെതിരായിരുന്നു നാം. കാലംപിന്നിട്ടപ്പോള്‍ ഇന്നു നമ്മുടെ ആരാധനാമന്ദിരങ്ങള്‍ പോലും ആഡംബരത്തിന്റെ പ്രതീകമാക്കാന്‍ ശ്രമിക്കുകയാണ്. ചുറ്റുപാടുമുള്ള സമുദായങ്ങളോടും എന്തുകൊും കിടപിടിക്കാന്‍ പോന്നവരായി നാമെന്നു കാണിക്കാന്‍ ബദ്ധപ്പെടുന്നപോലെ തോന്നും. കാണുന്നതെല്ലാം താല്‍ക്കാലികമെന്നു കരുതിയവര്‍, കാണുന്നതു നിത‍്യമാണെന്നു കരുതുന്നതുപോലെ പ്രവര്‍ത്തിക്കുന്നു. തലമുറമാറ്റത്തിന്റെ ഫലമെന്നു പറഞ്ഞ് പിതാക്കന്മാര്‍ക്ക് ഒരുപക്ഷെ രക്ഷപ്പെടാമായിരിക്കും.

സംഘടിച്ചു ശക്തിയാകാന്‍ ആഹ്വാനംചെയ്തതു ക്രിസ്തുവല്ല. അവിടുന്ന് ശിഷ‍്യഗണത്തോടു പറഞ്ഞത്, അന‍്യോന‍്യം സ്നേഹിച്ചുകൊ് ലോകത്തിനു മാതൃകയാകാനാണ്. തികഞ്ഞ ഭൗതികോന്മുഖത വെടിഞ്ഞ്, ദൈവാരാജ‍്യാധിഷ്ഠിതമായ നവമാനവികതയിലൂടെ ലോകത്തില്‍ ഒരു പുതിയ സംസ്കാരം സൃഷ്ടിച്ച്, അതിനെ മെച്ചപ്പെടുത്താനാണ് അവിടുന്നു നമ്മെ വിളിച്ചത്. ആ ദൈവശബ്ദത്തിനു കാതോര്‍ത്തു വരാനുള്ള സുന്ദരലോകത്തെ പ്രതീക്ഷിച്ച് വിശുദ്ധിയോടെ കാത്തിരിക്കേ സംഘമാണു സഭ. സംഘടനകള്‍ സഭയുടെ അവസാനവാക്കല്ല. വന്നുവന്ന്, ഇന്നു സഭയ്ക്കുവേി വ‍്യവഹാരം നടത്താനും അധികാരികളോടു മല്ലടിക്കാനും അവകാശങ്ങള്‍ക്കായി പൊരുതാനും വരെ ആഹ്വാനം ചെയ്യാന്‍ തയ്യാറുള്ള പെന്തെക്കോസ്തു സംഘടനകള്‍ വരെ ആയിക്കഴിഞ്ഞു. ഗ്രാമഗ്രാമാന്തരങ്ങള്‍ വരെ അതിനു വേരോട്ടമുാക്കാന്‍ കഠിനമായി പ്രയത്നിക്കുന്നവരു്. അതു ക്രിസ്തു പഠിപ്പിച്ച സഹനത്തിന്റെ മാര്‍ഗത്തിനു എതിരായതിനാല്‍ ആത്മീയ സംഘടനയെന്ന പേരിനുപോലും അര്‍ഹമല്ല എന്നു വദപുസ്തകം വായിക്കുന്നവര്‍ക്കു ബോധ‍്യമാകും. കഷ്ടതയും ഉപദ്രവവും ദൈവസന്നിധിയില്‍ വിലപ്പെട്ടതായി കരുതണമെന്നാണു ക്രിസ്തു പഠിപ്പിച്ചതെങ്കില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പഠിപ്പിക്കാന്‍ നമുക്കെങ്ങനെ സാധിക്കും? ഇന്നു നാം കാത്തിരിക്കുന്നത് എന്തിനാണ്, ഉയരത്തിലെ ശക്തിയാല്‍ നിറഞ്ഞ് നവജീവിതശൈലി മെച്ചപ്പെടുത്താനോ, ഭൗതികവിഭവങ്ങള്‍ വര്‍ധിപ്പിക്കാനോ? എന്തിനുവേി വേര്‍തിരിഞ്ഞു എന്നതിനെക്കുറിച്ച് വ‍്യക്തമായ ബോധ‍്യമില്ലെങ്കില്‍ നാം സ്വന്തം സ്വത്വം നശിപ്പിക്കുന്നവരല്ലേ.

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here