ഐപിസി സംസ്ഥാന കണ്‍വന്‍ഷന്‍ ഡിസം. 5 -10 വരെ കോട്ടയത്ത്

0
497

കോട്ടയം: ദൈവവചന ശുശ്രൂഷയുടെയും കൂട്ടായ്മയുടെയും പരിശുദ്ധാത്മ പകര്‍ച്ചയുടെയും പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്ന് ഐപിസി സംസ്ഥാന കണ്‍വൻഷന്‍ ഡിസംബര്‍ 5-10 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. 10നു പകല്‍ സംയുക്ത സഭായോഗത്തോടെ സമാപിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് പ്രസ്ഥാനമായ ഇന്ത‍്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ 94 വര്‍ഷം പിന്നിടുമ്പോഴാണു സംസ്ഥാന കണ്‍വന്‍ഷന്‍ കോട്ടയത്ത് നടത്തുന്നത്.

സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ രാജു പൂവക്കാല അധ‍്യക്ഷനായിരിക്കും. ബുധന്‍-ശനിവരെ പകല്‍ പവര്‍കോണ്‍ഫറന്‍സുണ്ടായിരിക്കും. ദിവസവും ഉച്ചയ്ക്ക് രണ്ടിന് മിഷനറി സമ്മേളനം നടക്കും. ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിതാസമ്മേളനവും, എട്ടിന് രാവിലെ 10നു എഴുത്തുകാരുടെയും മാധ‍്യമ പ്രവര്‍ത്തനകരുടെയും സമ്മേളനം, വെള്ളിയാഴ്ച രണ്ടിനു സണ്‍ഡേസ്കൂള്‍-പിവൈപിഎ സമ്മേളനവും നടക്കും.

പാസ്റ്റര്‍ അനിസണ്‍ സാമുവല്‍ (കാനഡ), പാസ്റ്റര്‍ രവി മണി (ബാംഗ്ലൂര്‍) എന്നിവരാണ് അതിഥി പ്രഭാഷകര്‍. ഡോ. ബ്ബസന്‍ മേമനയും കണ്‍വന്‍ഷന്‍ ക്വയറും ഗാനങ്ങള്‍ ആലപിക്കും. എല്ലാ ദിവസവും രോഗികള്‍ക്കായി പ്രത‍്യേക പ്രാര്‍ഥന ഉണ്ടാകും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി.ജോണ്‍, പാസ്റ്റർമാരായ ഷിബു നെടുവേലില്‍, സി.സി. ഏബ്രഹാം, വില്‍സണ്‍ ജോസഫ് എന്നിവര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ കെ.എം.ജോസഫ്, തോമസ് ഫിലിപ്പ്, സാം ജോര്‍ജ്, ഫിലിപ്പ് പി.തോമസ്, ബാബു ചെറിയാന്‍, സണ്ണി കുര‍്യന്‍, വര്‍ഗീസ് ഏബ്രഹാം, കെ.ജെ.തോമസ്, ബി മോനച്ചന്‍ എന്നിവര്‍ പവര്‍കോണ്‍ഫ്രന്‍സിലെ പ്രഭാഷകരാണ്. കണ്‍ണ്ടവൻഷന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലില്‍, ജോയിന്റ് സെക്രട്ടറി മോനി കരിക്കം എന്നിവര്‍ അറിയിച്ചു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here