ഒന്നായ് പാടാം യേശുവിനായ് സംഗീതമഹാസംഗമം ഏപ്രില്‍ ഒന്നിന് തിരുവല്ലയില്‍

0
539

ജോജി ഐപ്പ് മാത‍്യൂസ്
തിരുവല്ല: ചരിത്രങ്ങള്‍ക്കു വിളനിലമായ മലയാളക്കരയുടെ സാമൂഹിക പരിവര്‍ത്തനത്തിന് നിര്‍ണായക സ്വാധീനം ചെലുത്തിയ നവോത്ഥാനത്തിന്റെ ഹൃദയഭൂമിയില്‍ മറ്റൊരു ചരിത്രസംഗമത്തിനു സാക്ഷിയാകുന്നു. 2018ലെ ഏപ്രില്‍ ഒന്നിന് തിരുവല്ല പബ്ബിക് സ്റ്റേഡിയത്തില്‍ ആയിരം സംഗീതജ്ഞരുമായി മധ‍്യതിരുവിതാംകൂറിന്റെ ആത്മീയചരിത്രത്തിന് പുത്തന്‍ ഏടുകള്‍ തീര്‍ക്കുന്നതാകും ‘ഒന്നായ് പാടാം യേശുവിനായ്സം’ഗീതമഹാസംഗമം.

നവീകരണത്തിന്റെ സംഘടിത മുന്നേറ്റത്തിനിടെ ദൈവവചനത്തിന്റെയും സത‍്യസുവിശേഷത്തിന്റെയും ഉള്‍ക്കാമ്പുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി രൂപാന്തരത്തിന്റെ സൗമ‍്യഭാവമായി മാറിയ ജനസമൂഹത്തിന്റെ ആരാധനയില്‍ സന്തോഷത്തിന്റെ കൊണ്ടാട്ടം ഒരുക്കിയത് സംഗീതമാണ്. ദൈവത്തിങ്കലേക്കു മാത്രം കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ഥനാപൂര്‍വം മുന്നേറിയ പിതാക്കന്മാരുടെയും മാതാക്കളുടെയും കണ്ണീരും വിയര്‍പ്പും വീണ മലങ്കരയിലെ മണ്ണില്‍ ആത്മാക്കള്‍ രൂപംകൊണ്ടു. ഊഷരമായിരിക്കുന്ന കനല്‍ക്കാറ്റുകള്‍ അവരുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തിയപ്പോള്‍ അടര്‍ന്നുവീണ വരികള്‍ ആയിരങ്ങളുടെ ആരാധനാഗീതങ്ങളായി മാറി. നൂറ്റാണ്ട് കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത ആ ഗാനങ്ങളുടെ നവ‍്യാവിഷ്കാരമാണ് ഈസ്റ്റര്‍ സന്ധ‍്യയില്‍ അരങ്ങേറുന്നത്. മഹാകവി കെ.വി. സൈമണ്‍, മധുരഗായകന്‍ എം.ഇ. ചെറിയാന്‍, ടി.കെ. സാമുവല്‍, സാധു കൊച്ചുകുഞ്ഞ് ഉപദേശി, അന്നമ്മ മാമ്മന്‍, സി.എസ്. മാത‍്യു, ഇ.വി.വര്‍ഗീസ്, വി. നാഗല്‍, ജെ.വി.പീറ്റര്‍ തുടങ്ങിയ മണ്‍മറഞ്ഞ ഭക്തന്മാരുടെ നാവില്‍ നിന്നും അടര്‍ന്നുവീണ വരികള്‍ ഇന്നും ലക്ഷങ്ങള്‍ ഏറ്റുപാടുമ്പോള്‍ അതിന്റെ അനുഭവങ്ങളിലൂടെയുള്ള പൂര്‍വകാലയാത്ര കൂടിയാകും ഇത്.

ഏറ്റുപാടാനുള്ളതാണെന്ന ബോധ‍്യമില്ലാതെയാണ് അവരുടെ അന്തര്‍ഭാഗത്തിലൂടെ ഈ വരികള്‍ ഉയര്‍ന്നത്. ശൂന‍്യത മുന്നില്‍ കണ്ട് പ്രതിബന്ധങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിച്ച് ആ സമൂഹം മുന്നേറിയപ്പോള്‍ നവസമൂഹത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത പിതാമഹന്മാര്‍ക്കുള്ള സ്മരണാഞ്ജലി കൂടിയാണിത്. അഞ്ചു ഗാനങ്ങള്‍ വീതമുള്ള മൂന്നു പരമ്പരകള്‍ക്കിടെ പ്രമുഖ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ‍്യ, ഗായകരായ ജോളി, ഡോ. ബ്ബെസന്‍ മേമന തുടങ്ങിയവരുടെ സാന്നിധ‍്യവും സംഗീതസന്ധ‍്യയ്ക്ക് മാറ്റുകൂട്ടും. പവര്‍വിഷന്‍ ചാനല്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ഡോ.കെ.സി. ജോണ്‍ ലഘുസന്ദേശം നല്‍കും.

എന്‍.എം. രാജു (ചെയര്‍മാന്‍), റ്റി.എം. മാത‍്യു (ജനറല്‍ കണ്‍വീനര്‍), ഭക്തവല്‍സലന്‍ (മ‍്യൂസിക് ജനറല്‍ കണ്‍വീനര്‍), ജോജി ഐപ്പ് മാത‍്യൂസ് (സെക്രട്ടറി), ബിന്നി മാത‍്യു (മ‍്യൂസിക് കണ്‍വീനര്‍), ബിനു വടശേരിക്കര (പ്രോഗ്രാം കണ്‍വീനര്‍) സാം റ്റി. മുഖത്തല (പ്രെയര്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഗായകര്‍ക്കായുള്ള ശബ്ദപരിശോധന
‘ഒന്നായ് പാടാം യേശുവിനായ്’ സംഗീത മഹാസംഗമത്തിലേക്കുള്ള ഗായകരെ തിരഞ്ഞെടുക്കുന്നതിനുള്ള ശബ്ദപരിശോധന കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ജനുവരി 30ന് മുന്‍പ് നടക്കും. താല്‍പര‍്യമുള്ള യുവതീയുവാക്കളും വിദ‍്യാര്‍ഥികളും സഭാപാസ്റ്ററുടെയും രക്ഷിതാക്കളുടെയും ശുപാര്‍ശയോടെ പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 30ന് മുന്‍പ് തിരികെ നല്‍കണം. ഫോമുകള്‍മശമറമാ ലവൌ്ശിമ‍്യശ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഫോണ്‍: 07829344049, 9446392303.

തിരുവല്ല, കോട്ടയം, റാന്നി, കോഴഞ്ചേരി, പത്തനംതിട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ, കൊട്ടാരക്കര, പന്തളം, അടൂര്‍, പത്തനാപുരം, കൊല്ലം, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ശബ്ദപരിശോധനകള്‍ നടക്കും. അതത് സ്ഥലങ്ങളിലെ മ‍്യൂസിക് ലീഡേഴ്സിന്റെ ചുമതലയിലാകും തിരഞ്ഞെടുപ്പ്. ആയിരം പേര്‍ ചേര്‍ന്നുള്ള അവസാനഘട്ടപരിശീലനം മാര്‍ച്ച് അവസാനം തിരുവല്ലയില്‍ നടക്കും. നൂറുപേരു വീതമുള്ള സംഘമാകും പ്രാദേശികതലത്തില്‍ ആദ‍്യഘട്ടപരിശീലനം നടത്തുന്നതെന്ന് ചെയര്‍മാന്‍, മ‍്യൂസിക് കണ്‍വീനര്‍ എന്നിവര്‍ അറിയിച്ചു.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here