കടത്തുവള്ളം

0
741

രാജി റ്റെന്‍സില്‍

ടവില്‍ അങ്ങിങ്ങായി മുഴച്ചുനിന്ന പാറക്കെട്ടിലൊന്നില്‍ ശ്രദ്ധാപൂര്‍വം ജോണി ഇരുന്നു. ഇരുണ്ടുതുടങ്ങിയ മാനം തന്റെ കാത്തിരിപ്പിനു ഘനംകൂട്ടുന്നതു ജോണി തിരിച്ചറിഞ്ഞു. ചേക്കേറാനൊരുങ്ങുന്ന കിളികളുടെ കലപില ശബ്ദവും, അങ്ങിങ്ങായി കേള്‍ക്കുന്ന ഇടിമുഴക്കവും ജോണിയുടെ മനസ്സിനെ മൂന്നുപതിറ്റാണ്ടു പുറകിലേക്ക് വലിച്ചിഴച്ചു.

‘കറുപ്പനാംകുന്ന്’ അന്നും ഇന്നും മനോഹരിയാണ്. ഒരുപാട് പച്ചപ്പുകളും പഴമയുടെ കൂറ് കൈമുതലായുള്ള വ‍്യക്തിത്വങ്ങളും, പുതുമയുടെ സംസ്കാരം ഒരുപാട് ഇഷ്ടപ്പെടുന്ന യുവതലമുറയുമെല്ലാം ആ പ്രദേശത്തിന്റെ സൗന്ദര‍്യത്തെ വര്‍ധിപ്പിച്ചു.

എല്ലാവര്‍ക്കും ഉപകാരിയായിരുന്ന തന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണം! വളരെ ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടിവന്ന തന്റെ മാതാവിനും മറ്റു മൂന്നു സഹോദരങ്ങള്‍ക്കും താങ്ങാവുന്നതിലപ്പുറം ആയിരുന്നു. പിന്നീട് ആരുടെയൊക്കെയോ ദയയില്‍ നീങ്ങിയ തങ്ങളുടെ വിദ‍്യാഭ‍്യാസം! കടംകൊണ്ട് പട്ടിണിയായ തന്റെ കുടുംബത്തിനു നിലനില്‍പിനുവേണ്ടി തങ്ങള്‍ ജനിച്ചുവളര്‍ന്ന വീടും സ്ഥലവും വിറ്റ് കറുപ്പനാംകുന്നിലേക്ക് ചേക്കേറേണ്ടിവന്നു.

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതേ കടത്തുകടവില്‍ വെച്ച് ചാക്കോസാറിനെ കണ്ടുമുട്ടുമ്പോള്‍, അതൊരു പിതൃപുത്രബന്ധംപോലെ തീക്ഷ്ണമാകുമെന്ന് ചിന്തിച്ചില്ലായിരുന്നു. പിന്നീട് ചാക്കോസാറിന്റെ കടത്തുവള്ളത്തില്‍ ഒരു നിത‍്യസന്ദര്‍ശകനായി താന്‍ മാറി.

ഒത്തവണ്ണവും നീളവുമുള്ള ശാന്തശീലനായ ഒരു മനുഷ‍്യന്‍! അതായിരുന്നു ചാക്കോസാര്‍. യാത്രാക്കൂലി കൊടുക്കാനില്ലെങ്കിലും പരിഭവം പറയാത്ത ചാക്കോസാര്‍ തനിക്കൊരു അത്ഭുതമായിരുന്നു. ഒരുദിവസം, ജിജ്ഞാസ അടക്കാനാകാതെ താന്‍ ചാക്കോസാറിനോടു ചോദിച്ചു: അങ്ങേയ്ക്ക് മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുല്ലോ. അങ്ങ് ആരോടും ദേഷ‍്യപ്പെടുന്നതു കണ്ടിട്ടില്ലല്ലോ? ചാക്കോസാര്‍ വളരെ ശാന്തനായി മറുപടി പറഞ്ഞു: ”എന്റെ കുഞ്ഞേ, എന്റെയീ കൊച്ചുഹൃദയത്തില്‍ ഒരു വലിയ യേശു ഉണ്ട്. നമ്മുടെ വീട്ടില്‍ ഒരു അതിഥിയുണ്ടെങ്കില്‍ മറ്റുള്ളവരോട് നാം എത്രമാത്രം ശ്രദ്ധയോടെ പെരുമാറും. അപ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു രാജാവുണ്ടെങ്കില്‍… പിന്നെ നമുക്ക് എത്ര ശ്രദ്ധവേണം….”

ഓരോ വാക്കും അളന്നുകുറിച്ച് ചിട്ടയോടെ സംസാരിക്കുന്ന ചാക്കോസാറിനെ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും ജാതിമതവ‍്യത‍്യാസമെന‍്യെ ഇഷ്ടമായിരുന്നു. നന്നേ ചെറുപ്പത്തില്‍ യാത്രചെയ്തിരുന്ന ഒരു വള്ളംമുങ്ങിയാണു ചാക്കോസാറിനു മാതാപിതാക്കളെ നഷ്ടമാകുന്നത്. അതിന്റെശേഷം ആരുടെയൊക്കെയോ സഹായത്താല്‍ വളരെ കഷ്ടപ്പെട്ട് ചാക്കോസാര്‍ തന്റെ വിദ‍്യാഭ‍്യാസം പൂര്‍ത്തിയാക്കി. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ പ്രൈമറിസ്കൂളില്‍ അധ‍്യാപകനായി.

സ്നേഹിക്കാനോ, സ്നേഹിക്കപ്പെടാനോ ആരുമില്ലായിരുന്ന തന്റെ യൗവനത്തിന്റെ ഏതോ ദിശയില്‍ ക്രിസ്തുവിന്റെ സ്നേഹം ചാക്കോസാര്‍ തിരിച്ചറിഞ്ഞു. അക്ഷരങ്ങളെ സ്നേഹിച്ച് ക്രിസ്തുവിനെ തന്റെ ജീവിതത്തിലൂടെ സമൂഹത്തിനു കാണിച്ചുകൊടുത്ത ഒരു ദയാലുവായിരുന്നു ചാക്കോസാര്‍. അപ്പോഴേക്കും ഒരു കുടുംബജീവിതത്തിനുള്ള സമയം വൈകിക്കഴിഞ്ഞിരുന്നു.

അനേക അനാഥബാലന്മാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ പിതാവായി മാറി ചാക്കോസാര്‍. ആരോരുമില്ലാത്ത ആറ് ആണ്‍കുട്ടികളെ കൂടെനിര്‍ത്തി വിദ‍്യാഭ‍്യാസംകൊടുത്ത് ക്രിസ്തുവിന്റെ നല്ല മക്കളാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോലിയില്‍നിന്ന് വിരമിച്ചപ്പോഴേക്കും തന്റെ വീട്ടില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട നാലു വൃദ്ധജനങ്ങളുണ്ടായി കൂട്ടിന്. പിന്നീട് അവര്‍ക്കുവേണ്ടിയായി തന്റെ ജീവിതം.

ആ വൃദ്ധജനങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍, ക്ഷീണിച്ചുതുടങ്ങിയ തന്റെ ശരീരത്തിനു നന്നേ കഷ്ടപ്പെടേണ്ടിവന്നു. റയില്‍വേസ്റ്റേഷനില്‍ ചുമട്ടുകാരനാകാനും പാടത്തു പണിക്കുപോകാനും ചാക്കോസാറിനു മടിയില്ലായിരുന്നു.

ഇതിനിടയില്‍ അനേകരെ ആത്മികമായി വളര്‍ത്താന്‍ തനിക്കു ഭാഗ‍്യം ലഭിച്ചു. ആ ഗ്രാമത്തില്‍ തന്റെ സഭയില്‍ അനേകര്‍ ക്രിസ്തുവിനെ ജലത്തില്‍ സാക്ഷികരിക്കാന്‍ അദ്ദേഹം നിമിത്തമായി. ജാതിമത വ‍്യത‍്യാസമെന‍്യെ, ചാക്കോസാറിലുള്ള ദൈവസ്നേഹം ആ ഗ്രാമം തിരിച്ചറിഞ്ഞു.

ക്രിസ്തുവിന്റെ സ്നേഹത്തെ, അവരില്‍ ഒരാളായിത്തീര്‍ന്നുകൊണ്ട് അദ്ദേഹം സമൂഹത്തിനു കാണിച്ചുകൊടുത്തു. ക്രിസ്തുവിന്റെ സുവിശേഷം തന്റെമേലുള്ള ഉത്തരവാദിത്വമായി അദ്ദേഹം ഉള്‍ക്കൊണ്ടു. നമ്മുടെ ജീവിതവും നമുക്കുള്ളതും നമ്മുടെ മനോഭാവങ്ങളും എല്ലാം ക്രിസ്തുവിനു പ്രസാദമുള്ളതായിരിക്കണമെന്നു ചാക്കോസാര്‍ ഉറക്കെ വിശ്വസിച്ചു.

നിലനില്‍ക്കുന്ന ദൈവസ്നേഹത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹം. തന്റെ സ്കൂള്‍, കോളേജ് വിദ‍്യാഭ‍്യാസത്തില്‍ ഒരുമാസം പോലും മുടക്കാതെ തന്നെ സഹായിച്ചിരുന്ന, ഒരിക്കലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതിരുന്ന ആ വ‍്യക്തിത്വം താനാണെന്ന് അടുത്തിടെ ജോണി തിരിച്ചറിഞ്ഞപ്പോള്‍ ആ വലിയ മനസ്സിനു മുന്‍പില്‍ പൊട്ടിക്കരയണമെന്നു പലപ്പോഴും ഓര്‍ത്തു. തന്റെകൂടെ താമസിക്കാന്‍ വളരെപ്രാവശ‍്യം നിര്‍ബന്ധിച്ചെങ്കിലും ചാക്കോസാര്‍ കൂട്ടാക്കിയില്ല…

ഈ പുഴയ്ക്കും ഗ്രാമത്തിനും ഒരുപാട് കഥകള്‍ ചാക്കോസാറിനെപ്പറ്റി പറയാനുണ്ടാകും. പുഴയെയും വള്ളത്തെയും സ്നേഹിച്ച അദ്ദേഹം എഴുപതാം വയസ്സിലും ഒരു കടത്തുകാരന്റെ റോളില്‍ ജീവിതം തുടരുന്നു, തന്റെ ചുറ്റും കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്കുവേണ്ടി!

സുവിശേഷം പറയാന്‍ തനിക്കുലഭിക്കുന്ന ഒരവസരവും കളയാത്ത ആ ദൈവസ്നേഹി, കടത്ത് അതിനുള്ള ഏറ്റവും നല്ല സഹായമായി കരുതുന്നു.

ചെറിയ ചാറ്റല്‍മഴ, തന്റെ ശരീരത്തിനേകിയ തണുപ്പില്‍ ജോണി അക്ഷമയോടെ പുഴവക്കിലേക്കു നടന്നു. കരയ്ക്കടുപ്പിച്ച വള്ളത്തില്‍ നിന്നും ശാന്തനായി പുറത്തിറങ്ങിയ ആ സാധു വൃദ്ധനെ കണ്ടിട്ട് ജോണിക്ക് സഹിക്കാനായില്ല. എല്ലും തോലുമായ ശരീരം.

ശാന്തമായ സ്വരത്തില്‍ ചാക്കോസാര്‍ പറഞ്ഞു: ‘വയ്യ മോനേ, മനസ്സിന്റെ ശൗര‍്യം ഈ ശരീരത്തിന് താങ്ങാനാവുന്നില്ല.’ ‘പിന്നെന്തിനീ കഷ്ടപ്പാട്? ഞാനെത്ര പ്രാവശ‍്യം പറഞ്ഞു എന്റെ കൂടെ …’ ജോണി വിങ്ങി…

അതു സാരമില്ല മോനേ, വിട്ടുപിരിഞ്ഞ് എന്റെ പ്രിയന്റെ അടുത്തെത്താന്‍ ഇനിയും അധികംനാളില്ല. അതിനു മുന്‍പ് എന്റെ സഭയിലെ തങ്കച്ചന്റെ ചികിത്സയ്ക്കു അല്പം പണം നല്‍കണം. ”ആസ്മയുടെ ശല‍്യം അദ്ദേഹത്തിന്റെ ശ്വാസമെടുപ്പിനെ വല്ലാതെ ഉലച്ചു” അദ്ദേഹം തുടര്‍ന്നു. ”നമ്മുടെ ജീവിതവും ഒരു കടത്തുവള്ളം ആകണം മോനേ… ക്രിസ്തുവിനെ സമൂഹത്തിനു കാണിച്ചുകൊടുക്കുന്ന ഒരു കടത്തുവള്ളം… നമ്മിലൂടെ കടക്കുന്നവര്‍ ‘നിത‍്യത’ എന്ന ലക്ഷ‍്യസ്ഥാനത്ത് എത്തിയിരിക്കണം’.

പൊയ്പ്പോയ കാലത്തിലെ പല അനുഭവങ്ങളും പങ്കുവെച്ച്, ചാക്കോസാറിനോടൊപ്പം ഒരുമിച്ചിരുന്ന് ഊണുകഴിച്ച് എപ്പോഴോ ഉറങ്ങിപ്പോയതറിഞ്ഞില്ല.

വളരെ വൈകി ഉണര്‍ന്ന ജോണി ഹൃദയം നടുക്കുന്ന ദുഃഖത്തോടെ ആ സത‍്യം തിരിച്ചറിഞ്ഞു. ചാക്കോസാര്‍ കര്‍ത്തൃസന്നിധിയില്‍ ചേര്‍ന്നിരിക്കുന്നു.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here