കഥയും കാര‍്യവും

0
581

ആകാശം അണിയിച്ച ഹിമഹാരവുമായി ഡിസംബറെത്തി. കടകമ്പോളങ്ങളെങ്ങും നക്ഷത്രദീപങ്ങളുടെ നിറക്കൂട്ട്. മാളുകള്‍ക്കുള്ളിലെ കണ്ണാടിക്കൂട്ടില്‍ രൂചിക്കൂട്ടുകള്‍ രൂപംകൊണ്ടിരിക്കുന്ന ക്രിസ്തുമസ് കേക്കുകളായിട്ടാണ്. കൗതുകരൂപത്തില്‍ വര്‍ണഭംഗിയാര്‍ന്ന ഓരോ കേക്കും തിളങ്ങുന്ന സമ്മാനപ്പൊതികളായി വിറ്റഴിക്കപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ താല്‍പര‍്യം അറിയാവുന്നവര്‍ ഷോപ്പിങ് മാളുകളിലും വഴിയോരത്തും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും ശാലയിലെ നാല്‍ക്കാലികളുടെ രൂപങ്ങളും വൈക്കോല്‍മെത്തയിലെ ഉണ്ണിയേശുവിന്റെ രൂപങ്ങളും അണിനിരത്തിക്കഴിഞ്ഞു. എല്ലാം വില്പനയ്ക്ക്. കമ്പിത്തിരികളും പടക്കങ്ങളും കുന്നുകൂടിയിരിക്കുന്ന കടകള്‍ക്കു മുന്നിലും വലിയ ആഘോഷമാണ്.

പപ്പയോടൊപ്പം പട്ടണക്കോണിലൂടെ എല്ലാം കണ്ട് നീങ്ങുകയായിരുന്നു ആരോണ്‍. വളരെയേറെ കേക്കുകളും മറ്റു വസ്തുക്കളും വാങ്ങിക്കൂട്ടുന്നവരുണ്ട്. അവര്‍ പണക്കാരായിരിക്കാം. ചെറിയ കേക്കും ചെറിയ പായ്ക്കറ്റ് കമ്പിത്തിരികളും വാങ്ങി ചില്ലറയടക്കം എണ്ണിക്കൊടുക്കുന്നവര്‍ പാവപ്പെട്ടവരായിരിക്കാം.

തിരക്കൊഴിഞ്ഞ ഒരു മൂലയിലെത്തിയപ്പോള്‍ ആരോണ്‍ പപ്പയോടു ചോദിച്ചു: “എന്റെ പിറന്നാളിന് എല്ലാവരും എനിക്കു ഗിഫ്റ്റുതരുംപോലെ യേശുവിന്റെ പിറന്നാളിനു നമ്മള്‍ യേശുവിനല്ലേ ഗിഫ്റ്റ് കൊടുക്കേത്?” പപ്പ ഒന്നൂറി ചിരിച്ചതേയുള്ളൂ. ആരോണ്‍ വീണ്ടും ആരാഞ്ഞു: “നമ്മുടെ ബര്‍ത്ത്ഡേയ്ക്ക് നാം മറ്റുള്ളവര്‍ക്കു സ്വീറ്റ്സ് കൊടുക്കുംപോലെ യേശു സാന്താക്ലോസിന്റെ കൈയില്‍ എല്ലാവര്‍ക്കും മിഠായി കൊടുത്തയയ്ക്കുമോ?” പപ്പ ഒന്നു തലയാട്ടി. വീട്ടിലേക്ക് അത‍്യാവശ‍്യമായി വേ സാധനങ്ങള്‍ വാങ്ങിയിട്ട് അവര്‍ ബൈക്കില്‍ മടങ്ങി.

വൈകുന്നേരം ക്രിസ്മസിന്റെ പൊരുള്‍ ആരോണു മനസിലാക്കിക്കൊടുക്കാന്‍ പപ്പ സമയം കണ്ടെത്തി. യേശുവിനു നാം കൊടുക്കേതെന്തെന്നു വേദപുസ്തകഭാഗങ്ങള്‍ വായിച്ച് അവര്‍ ചര്‍ച്ചചെയ്തു. വിശക്കുന്നവരും വസ്ത്രമില്ലാത്തവരും തടവില്‍ കിടക്കുന്നവരും ഉള്‍പ്പെട്ട ചെറിയവരില്‍ ഒരുവനു ചെയ്തതാണ് യേശുവിനു ചെയ്തതായി മാറുന്നതെന്ന വേദഭാഗം ആരോണു നന്നായി മനസിലായി.

ടിവിയില്‍ വാര്‍ത്ത തുടങ്ങിയപ്പോള്‍ ആരോണും പപ്പയും പതിവുപോലെ ശാന്തമായിരുന്നു ശ്രദ്ധിച്ചു. ഓഖി ചുഴലിക്കാറ്റില്‍ എല്ലാംനശിച്ച ജനക്കൂട്ടം സമുദ്രതീരത്തു വാവിട്ടുകേഴുന്നു. മൂന്നുനാള്‍ മുന്‍ണ്ടപേ കടലില്‍ മീന്‍പിടിക്കാന്‍ പോയ അപ്പനെക്കാണാതെ പൊട്ടിക്കരയുന്ന മക്കള്‍. കിടപ്പാടം കടലെടുത്തപ്പോള്‍ പാഠപ്പുസ്തകങ്ങളും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ടവരുടെ മുഖത്തെ നിരാശയും
വേദനയും ആരോണിന്റെ മിഴികളെ കണ്ണീരില്‍ കുതിര്‍ത്തു. ലോകം ക്രിസ്മസ് സമ്മാനങ്ങള്‍ പങ്കുവെച്ചാഹ്ലാദിക്കുമ്പോള്‍ യേശുവിന്റെ ഹൃദയം ആ കടലോരത്തെ
കരയുന്നവര്‍ക്കൊപ്പമായിരിക്കുമല്ലോ എന്ന് ആരോണ്‍ ഓര്‍ത്തു. “ആ പാവങ്ങളെ ആരെങ്കിലും സഹായിച്ചാല്‍ ഈ ക്രിസ്മസിനു യേശുകര്‍ത്താവിനു ഏറെ ഇഷ്ടം അതായിരിക്കില്ലേ?” അതുകേട്ടു പപ്പ പറഞ്ഞു: “എല്ലാ പതിവുചെലവുകളും വെട്ടിച്ചുരുക്കി ക്രിസ്മസ് സമ്മാനമായി ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം പേറുന്നവരുടെ ആശ്വാസത്തിനായി നമുക്കൊരു തുക എത്തിച്ചുകൊടുക്കാം.”

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here