കേരളത്തില്‍ അന‍്യസംസ്ഥാന വിശ്വാസികളുടെ സാന്നിധ‍്യം ശ്രദ്ധേയമാവുന്നു

0
868

സാം കൊണ്ടാഴി
കേരളത്തിലെ പെന്തെക്കോസ്തു സഭകളില്‍ അന‍്യസംസ്ഥാന വിശ്വാസികളുടെ സാന്നിധ‍്യം ശ്രദ്ധേയമാകുന്നു. തെക്കന്‍ തിരുവിതാംകൂര്‍, മലബാര്‍ എന്നിവിടങ്ങളിലെ സഭകളില്‍ തമിഴ്, ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ ആരാധനയ്ക്ക് എത്തുന്നു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞമ്പാറ, വടകരപ്പതി, ചിറ്റൂര്‍, വണ്ണാമട, കോഴിപ്പാറ, മീനാക്ഷിപുരം എന്നിവിടങ്ങളിലെ സഭകളില്‍ തമിഴരുടെ സജീവ സാന്നിധ‍്യമുള്ള മലയാളി സഭകളുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങര, കോട്ടയ്ക്കല്‍, മഞ്ചേരി എന്നിവിടങ്ങളില്‍ അന‍്യസംസ്ഥാനങ്ങളിലെ വിശ്വാസികള്‍ സജീവമായി മലയാളി സഭകളിലെത്തുന്നു.

കേരളമെന്ന ഉപഭോഗസംസ്ഥാനത്തിലേക്കു അന‍്യസംസ്ഥാനത്തൊഴിലാളികളുടെ വരവ് സുവിശേഷീകരണത്തിനു വന്‍സാധ‍്യതയാണു നല്‍കുന്നത്. തൊഴിലാളിക്ഷാമം രൂക്ഷമായപ്പോള്‍ അന‍്യനാടുകളില്‍ നിന്നുള്ള കുടിയേറ്റം അനുഗ്രഹീതമായി. അവിദഗ്ധതൊഴില്‍മേഖലകളില്‍ തൊഴില്‍തേടി വരുന്നവരുടെ തിരക്കാണു കേരളത്തിലങ്ങോളമിങ്ങോളം. ഗ്രാമങ്ങളിലെ കവലകളില്‍ ബംഗാളിയും ആസാമീസും ഹിന്ദിയുമെല്ലാം സംസാരിക്കപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ ബസുകളില്‍ യാത്രക്കാര്‍ ഏറെയും തമിഴരും ഹിന്ദിക്കാരുമായി. മെച്ചപ്പെട്ട സാമ്പത്തികഭദ്രത തേടിവരുന്ന അന‍്യസംസ്ഥാനക്കാരുടെ ഗള്‍ഫായി മാറിയിരിക്കുന്നു ‘ദൈവത്തിന്റെ സ്വന്തം നാട്’.പലചരക്കുകടകളും, ഹോട്ടലുകളും അന‍്യസംസ്ഥാനക്കാരുടെ രുചികളിലേക്കു മാറിക്കഴിഞ്ഞു. കൂടെ വടക്കേ ഇന്ത‍്യന്‍ സ്റ്റൈലിലുള്ള കുറ്റകൃത‍്യങ്ങളും!

മലയാളം കുറേശ്ശേ പഠിച്ചുവരുന്ന അന‍്യസംസ്ഥാന വിശ്വാസികള്‍ വരുമ്പോള്‍ പല സഭാപാസ്റ്റര്‍മാരും അങ്കലാപ്പിലാണ്. ഉപദേശിഭാഷയിലുള്ള മലയാളത്തിലെ പ്രസംഗം, വ‍്യത‍്യസ്ത തരത്തിലുള്ള മലയാള പാട്ടുകളെല്ലാം അന‍്യസംസ്ഥാനക്കാരെ പിറകോട്ടു വലിക്കുന്നു. എന്നാല്‍, ആകര്‍ഷകമായ നിലയില്‍ ഇത്തരം വിശ്വാസികളെ ഉള്‍ക്കൊണ്ടു മാതൃകാപരമായി ആരാധന നടത്തുന്ന പാസ്റ്റര്‍മാരും സഭാപ്രവര്‍ത്തകരുമുണ്ട്. അന‍്യസംസ്ഥാന വിശ്വാസികളുടെയിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കൂ പ്രധാന തടസ്സം ഭയമാണ്. ഇതിനായി ഇത്തരം സഭകളില്‍ ദ്വിഭാഷികളെ നിയമിച്ചിട്ടുണ്ട്.

ഈയിടെയായി വര്‍ധിച്ച ആവശ‍്യപ്രകാരം കേരളത്തിലെ മിക്ക കണ്‍വന്‍ഷന്‍ സ്റ്റാളുകളിലും വിവിധ ഭാഷകളിലുള്ള ബൈബിളുകളും പാട്ടുപുസ്തകങ്ങളും സ്റ്റിക്കറുകളും വില്പനയ്ക്കെത്തിയിട്ടുണ്ട്.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here