ഗുഡ്ന‍്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത‍്യുവിനു മാധ‍്യമപുരസ്കാരം

0
210

കോട്ടയം: മലയാളി പെന്തെക്കോസ്തു സമൂഹത്തില്‍ മാധ‍്യമരംഗത്ത് അരനൂറ്റാായി വിശിഷ്ടസേവനം കാഴ്ചവയ്ക്കുന്ന ഗുഡ്ന‍്യൂസ് ചീഫ്എഡിറ്റര്‍ സി.വി. മാത‍്യുവിനു ഐപിസി കൗണ്‍സിലില്‍ പ്രഥമ മാധ‍്യമപുരസ്കാരം നല്‍കി ആദരിച്ചു. ഡിസംബര്‍ 10 നു കോട്ടയത്തു നടന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസും ട്രഷറര്‍ ജോയ് താനുവേലിയും ചേര്‍ന്ന് പുരസ്കാരം നല്‍കി. സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലി പ്രശസ്തിപത്രം വായിച്ചു.

പ്രശസ്തിപത്രത്തിലെ പ്രസക്തഭാഗങ്ങള്‍:

“മലയാളി പെന്തെക്കോസ്തു സൂഹത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഗുഡ്ന‍്യൂസ് വാരികയുടെ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല, ഇന്ത‍്യാ പെന്തെക്കോസ്തു ദൈവസഭയുടെ വിവിധ മേഖലകളില്‍ നിര്‍ണായക പങ്കാളിത്തം വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. പിവൈപിഎ എക്സിക‍്യൂട്ടീവ്, സില്‍വര്‍ ജൂബിലി സുവനീര്‍, യുവജനകാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ
എഡിറ്റര്‍, സഭാകൗണ്‍സില്‍ അംഗം എന്നിങ്ങനെ വിവിധ പദവകളില്‍ സഭാസേവനം നടത്തിയത് ആദരവോടെ സ്മരിക്കുന്നു… ഇന്ത‍്യാ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ വേദിയില്‍ നിറഞ്ഞ മനസ്സോടെ സഭ അങ്ങയെ ആദരിക്കുന്നു. സര്‍വ ഭാവുകങ്ങളും സര്‍വശക്തനായ ദൈവം അങ്ങേയ്ക്കു നല്‍കട്ടെ!”

പെന്തെക്കോസ്തു പത്രപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ‍്യമായി നിലകൊള്ളുന്ന സി.വി. മാത‍്യു ജേര്‍ണലിസം രംഗത്തു പ്രവര്‍ത്തിക്കുന്ന പെന്തെക്കോസ്തരായ എല്ലാവരുടെയും ജ‍്യേഷ്ഠസഹോദരനാണ്. സെക്കുലര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അക്കൂട്ടത്തില്‍വരും. പരിമിതമായ വാക്കുകള്‍കൊ് അവതരണത്തിലെ നൂതനശൈലി സൃഷ്ടിച്ചെടുക്കുന്ന
സീ.വിയുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താവിഷയങ്ങളും ശ്രദ്ധേയമായവയാണ്. ഗുഡ്ന‍്യൂസിന്റെ പത്രാധിപര്‍ എന്ന നിലയില്‍ തന്റെ നേതൃത്വപാടവം പലരംഗത്തും അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടു്. കേരളപെന്തെക്കോസ്തിലെ നേതാക്കന്മാരുടെയും സ്നേഹിതന്‍കൂടിയായ അദ്ദേഹം തൃശൂര്‍ കണ്ണാറ ഐപിസി സഭാംഗമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു തണലായി ഭാര‍്യ
അമ്മിണി മാത‍്യുവും മക്കളായ ആശിഷ്, ഉഷസ് എന്നിവരുടെ കടുംബവുമു്.

മാധ‍്യമപുരസ്കാരം നേടിയ സി.വി. മാത‍്യുവിനു ഗുഡ്ന‍്യൂസ് കുടുംബത്തിന്റെ ആശംസകള്‍!

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here