ഡിഗാരു ഭാഷയില്‍ ബൈബിള്‍ഭാഗങ്ങള്‍ പ്രകാശനം ചെയ്തു

0
193

തെജു (അരുണാചല്‍പ്രദേശ്): ദീര്‍ഘവര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പുതിയനിയമഭാഗങ്ങള്‍ മിഷ്മി ഡിഗാരു ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ ഒന്നിനു അരുണാചല്‍ പ്രദേശിലെ തെജുവില്‍ നടന്ന പ്രത‍്യേക സമ്മേളനത്തിലാണു പുതിയനിയമഭാഗങ്ങളായ യോഹന്നാന്‍ എഴുതിയസുവിശേഷം, ഫിലിപ്പിയര്‍, യാക്കോബ് എന്നിവ മൂന്നു പുതിയ നിയമഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. അരുണാചല്‍ പ്രദേശ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ചാങ്ക ചിപ്പോ സമര്‍പ്പണശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി.

വിശിഷ്ടാതിഥിയായിരുന്ന അരുണാചല്‍പ്രദേശ് സംസ്ഥാന വനംവകുപ്പ്മന്ത്രി ഡോ.മൊഹെഷ് ചായിയ്ക്ക് വിക്ലിഫ് ഇന്ത‍്യാ അസോസിയേറ്റ് ഡയറക്ടര്‍ സാം കൊാഴി ആദ‍്യപ്രതി നല്‍കി.
പുതിയനിയമഭാഗങ്ങളുടെ ഓഡിയോപതിപ്പും ആരാധനാഗീതങ്ങളും പ്രകാശനം ചെയ്തു. വിക്ലിഫ് ഇന്ത‍്യാ ബൈബിള്‍ പരിഭാഷകന്‍ മാത‍്യു എബനേസറിന്റെ നേതൃത്വത്തിലുള്ള പരിഭാഷാസംഘത്തിന്റെ പത്തുവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണു സംസാരഭാഷയായിരുന്ന ഡിഗാരുവില്‍ ആദ‍്യമായി ദൈവവചനം അച്ചടിരൂപത്തില്‍ ലഭിക്കുന്നത്.

രു വര്‍ഷത്തിനുള്ളില്‍ പുതിയ നിയമംമുഴുവനായും ഡിഗാരു, മിജു ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നു മാത‍്യു എബനേസര്‍ അറിയിച്ചു.

എവരിഹോം ക്രൂസേഡ് പ്രവര്‍ത്തകനായിരുന്ന പാസ്റ്റര്‍ വി.എം.മത്തായിയുടെ മകനാണ് മാത‍്യു ഏബനേസര്‍.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here