പിസിഎന്‍എകെ പെന്തെക്കോസ്ത് – കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന്‍ തുടങ്ങി

0
180

നിബു വെള്ളവന്താനം
(നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ന‍്യൂയോര്‍ക്ക്: 2018 ജൂലൈ 5 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ്മ‍്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തെക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ പ്രൊമോഷണല്‍ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 19 നു വൈകിട്ട് 5.30 നു ന‍്യൂയോര്‍ക്ക് എല്‍മ് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡില്‍ നടന്നു. പാസ്റ്റര്‍ ജോസഫ് വില‍്യംസ്ന്റെ അധ‍്യക്ഷതയില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്ളി മാത‍്യു, നാഷണല്‍ ട്രഷറര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ആശ ഡാനിയേല്‍ തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സ് പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. കോണ്‍ഫ്രന്‍സ് ഭാരവാഹികളെ കൂടാതെ വിവിധ സഭാശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണല്‍ ലോക്കല്‍ ഭാരവാഹികളും പങ്കെടുത്തത് ശ്രദ്ധേയമായി.

രജിസ്ട്രേഷന്‍ കിക്കോഫ് വേദിയില്‍ കോണ്‍ഫ്രന്‍സ് മുഖപത്രമായ ‘പിസിഎന്‍എകെ വോയ്സ്’ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പാസ്റ്റര്‍ ബാബു തോമസിനു നല്‍കി പ്രകാശനംചെയ്തു. സ്റ്റേറ്റ് പ്രതിനിധികളായ പാസ്റ്റര്‍ ജോണിക്കുട്ടി വര്‍ഗീസും, സോണി വര്‍ഗീസും സമ്മേളനത്തിനു നേത‍്യത്വം നല്‍കി. നാഷണല്‍ മ‍്യൂസിക് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത‍്യുവിന്റെ നേതൃത്വത്തിലുള്ള മ‍്യൂസിക് ടീം ഗാനങ്ങള്‍ ആലപിച്ചു. ഡാളസ് സിഗ്മ ട്രാവല്‍സ് ഉടമ സണ്ണി ജോസഫാണു കോണ്‍ഫ്രന്‍സ് മെഗാ സ്പോണ്‍സര്‍. ചര്‍ച്ച് സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ഇന്ത‍്യാ ക്രിസ്ത‍്യന്‍ അസംബ്ബി സീനിയര്‍ പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കിയും ഗോള്‍ഡ് പ്ലസ് സ്പോണ്‍സര്‍ഷിപ്പ് ക്രിയേറ്റീവ് കണ്‍സ്ട്രക്ഷനുവേി ജോര്‍ജ് മത്തായിയും നല്‍കി നിര്‍വഹിച്ചു.

പാസ്റ്റര്‍മാരായ ജോയി പി. ഉമ്മന്‍, കെ.പി. ടൈറ്റസ്, കെ.വി.ഏബ്രഹാം, മോനി മാത‍്യു, ബെഞ്ചമിന്‍ തോമസ്, വില്‍സണ്‍ ജോസ്, ഡോ. ജോമോന്‍ കെ. ജോര്‍ജ്, തോമസ് കിടങ്ങാലില്‍, തോമസ് കുര‍്യന്‍, സിസില്‍ മാത‍്യു, ജോണ്‍ ജോണ്‍സണ്‍, ജെയിംസ് ഏബ്രഹാം, കുഞ്ഞുമോന്‍ ശാമുവേല്‍, തോമസ് വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ്, ജോമോന്‍ ഗീവര്‍ഗീസ്, സജി തട്ടയില്‍, ഫിലിപ്പ് ഡാനിയേല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കാനഡയിലും സ്റ്റേറ്റ് പ്രതിനിധി ബിജു സാമിന്റെ നേത‍്യത്വത്തില്‍ പ്രമോഷണല്‍ യോഗങ്ങള്‍ക്കു തുടക്കമായി.

പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തെക്കോസ്ത് അനുഭവങ്ങളിലേക്കു വിശ്വാസസമൂഹം മടങ്ങിവരേതിനും അവരുടെ ആത്മീയോത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ‍്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36മതു സമ്മേളനം നടക്കുന്നത്. മികച്ച താമസ, ഭക്ഷണ യാത്രാസൗകര‍്യങ്ങള്‍ ഒരുക്കുന്നതിനു നാഷണല്‍, ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപ്പാര്‍ക്കുന്ന പെന്തെക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പിസിനാക്ക് കേരളത്തിനു പുറത്ത്, വിദേശരാജ‍്യങ്ങളില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി പെന്തെക്കോസ്ത് സംഗമമാണിത്. സമ്മേളനം അനുഗ്രഹകരമാക്കാന്‍ വിശ്വാസികളുടെ പ്രാര്‍ഥന ഭാരവാഹികള്‍ അഭ‍്യര്‍ഥിച്ചിട്ടു്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും .ുരിമസ2018.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here