സാധുസുന്ദര്‍സിങ്

0
549

ബാബു അഞ്ചേരി
പിറന്നവീടും വളര്‍ന്ന നാടും രക്തബന്ധങ്ങളും വിട്ട് കര്‍ത്താവിനുവേണ്ടി കഷ്ടതയുടെ പാതകള്‍ താണ്ടി ഒടുവില്‍ രക്തസാക്ഷിയായിത്തീര്‍ന്ന ‘ഭാരതത്തിന്റെ അപ്പൊസ്തലന്‍’
എന്നറിയപ്പെടുന്ന സാധുസുന്ദര്‍സിങ് നമ്മുടെ മുന്‍പില്‍ മഹത്തായ മാര്‍ഗദീപമായി നില്‍ക്കുകയാണ്.

കണ്ടിട്ടില്ലേ തലയില്‍ ചുറ്റിക്കെട്ടിയ തലപ്പാവും താടിയുമായി നടക്കുന്ന സിക്കുകാരെ? പഞ്ചാബിലെ പട‍്യാലയിലെ റാംപൂര്‍ എന്ന ഗ്രാമത്തില്‍ ഷെര്‍സിങ് എന്ന സിക്കുകാരന്റെ മകനായിട്ടാണ് 1889 സെപ്റ്റംബര്‍ മൂന്നിനു സാധു സുന്ദര്‍സിങ് ജനിച്ചത്. പിതാവ് ഗ്രാമമുഖ‍്യനും ധനികനുമായിരുന്നു. മാതാവാകട്ടെ വളരെ പുണ‍്യവതിയായ ഒരു സ്ണ്ടത്രീയും. അമ്മയ്ക്കു സാധുസുന്ദര്‍സിങ്ങിനോടു പ്രത‍്യേക വാത്സല‍്യമായിരുന്നു. അമ്മ പറഞ്ഞു: “മകനേ, നീ സത‍്യാന്വേഷിയായി ആത്മീയ സന്തോഷത്തിനുവേണ്ടി വാഞ്ഛിക്കണം. നീ ഒരു സാധുവായിത്തീരണം. മതഗ്രന്ഥങ്ങള്‍ നന്നായി പഠിക്കണം.” പിന്നീട് സാധുസുന്ദര്‍ണ്ടസിങ് തന്നെ പറഞ്ഞു, പരിശുദ്ധാത്മാവ് എന്നെ ഒരു ക്രിസ്ത‍്യാനിയാക്കി. എന്റെ അമ്മ എന്നെ ഒരു സാധുവാക്കി.”

ചെറുപ്പത്തില്‍ തന്നെ അദ്ദേഹം മതഗ്രന്ഥങ്ങളെല്ലാം ആവേശത്തോടെ വായിച്ചു. ഏഴാമത്തെ വയസ്സില്‍ ഭഗവദ്ഗീത ഹൃദിസ്ഥമാക്കി. മതനേതാക്കന്മാരെ കണ്ട് സംശയങ്ങള്‍ ചോദിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ആത്മീയസന്തോഷത്തിനായി മതംപറഞ്ഞ കാര‍്യങ്ങളൊക്കെ അദ്ദേഹം ചെയ്തെങ്കിലും ഒന്നിലും സമാധാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗുരുക്കന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ആത്മീയ പക്വത, സന്തോഷം ഇവയൊന്നും അത്രവേഗത്തില്‍ ലഭിക്കില്ല. ഈ ജന്മത്തില്‍ ലഭിക്കണമെന്നില്ല. അടുത്ത ജന്മത്തിലോ അല്ലെങ്കില്‍ ജന്മാന്തരങ്ങള്‍ കഴിയുമ്പോഴോ ആയിരിക്കും അതു പ്രാപിക്കാന്‍ കഴിയുന്നത്.”

അമേരിക്കന്‍ പ്രസ്ബിറ്റേറിയന്‍ സഭയുടെ ഒരു സ്കൂളില്‍ അദ്ദേഹം 11-)വയസ്സില്‍ പഠിക്കാന്‍ ചേര്‍ന്നു. കഷ്ടിച്ച് ഒരുവര്‍ഷമേ പഠിച്ചുള്ളൂ. കാരണം, അവിടെ പുതിയനിയമം ഒരു വിഷയമായിരുന്നു. മതംമാറ്റാനുള്ള മാര്‍ഗമാണെന്നു പറഞ്ഞ് അദ്ദേഹം പഠനംനിര്‍ത്തി എന്നു മാത്രമല്ല, തരംകിട്ടുമ്പോഴൊക്കെ ക്രിസ്ത‍്യാനികളെ കളിയാക്കുകയും ചെയ്യുമായിരുന്നു. സുവിശേഷകരെ ഉപദ്രവിച്ചു. ഒരിക്കല്‍ ഒരു മിഷനറിയുടെ കണ്ണില്‍ പൊടിമണല്‍ വാരിയെറിഞ്ഞു.

ദാരുണമായ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. അമ്മയും സഹോദരനും 14ാം വയസ്സില്‍ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. സങ്കടം അടക്കാന്‍ കഴിയുന്നില്ല. ‘എന്തിനാണു ദൈവം എന്നോടിങ്ങനെ ചെയ്തത്?’ ദൈവം തന്നെ ഉണ്ടോ എന്ന് അദ്ദേഹത്തിനു സംശയമായി. ആയിടയ്ക്കു പ്രസംഗിക്കാന്‍ വന്ന മിഷനറിയുടെ കൈയില്‍ നിന്നും ബൈബിള്‍വാങ്ങി പരസ‍്യമായി കത്തിച്ചു. ആ പ്രവൃത്തി സന്തോഷംതരുമെന്നു വിചാരിച്ചു. പക്ഷേ, മനസ്സ് കൂടുതല്‍ കലങ്ങി. തന്റെ ജീവിതം നിരര്‍ഥകമാണെന്ന് അദ്ദേഹത്തിനു തോന്നി. ഈ ജീവിതത്തില്‍ ലഭിക്കാത്ത സന്തോഷം മരിച്ചുകഴിഞ്ഞാല്‍ അടുത്ത ജന്മത്തിലെങ്കിലും ലഭിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് ആത്മഹതത‍്യചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹം പ്രാര്‍ഥിച്ചു, ‘യഥാര്‍ഥത്തില്‍ ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം എനിക്കു പ്രത‍്യക്ഷനാകണം. ഇല്ലെങ്കില്‍ വെളുപ്പിനെ അഞ്ചുമണിക്കു വീടിന്റെ അടുത്തുകൂടി പോകുന്ന ട്രെയിനു മുന്‍പില്‍ തലവച്ചു ഞാന്‍ മരിക്കും.’ വെളുപ്പിനു മൂന്നുമണിയായപ്പോള്‍ അദ്ദേഹം പ്രാര്‍ഥന തുടങ്ങി. പെട്ടെന്നു തന്റെ മുറിയില്‍ ഉജ്വലമായ പ്രകാശം വന്നിറങ്ങി. മുറിക്കു തീപിടിച്ചതുപോലെ തോന്നി. പ്രാര്‍ഥനയ്ക്കുള്ള മറുപടിയായിരിക്കാം അദ്ദേഹം ചിന്തിച്ചു. പെട്ടെന്ന് ആ പ്രകാശത്തില്‍ യേശുവിന്റെ തേജോരൂപം കാണുന്നു. ‘എനിക്കുവേണ്ടി ഇനി എത്രകാലം നീ അന്വേഷിക്കും? ഞാന്‍ നിന്നെ രക്ഷിക്കാന്‍ വന്നതാണ്. ശരിയായ പാത അന്വേഷിച്ചില്ലേ? എന്നെ പിന്‍തുടരാത്തതെന്ത്?’ ഇത്രയും ചോദിച്ച് യേശു മറഞ്ഞു. യേശു ജീവനോടെ ഉണ്ടെന്നു സാധുസുന്ദര്‍സിങ്ങിനു മനസിലായി. അഭൗമികസന്തോഷംകൊണ്ട് ഹൃദയംനിറഞ്ഞു. ജീവിതം യേശുവിനുവേണ്ടി സമര്‍പ്പിച്ചു, സ്നാനപ്പെട്ടു, പുതിയ സൃഷ്ടിയായി. അല്പകാലം ബിള്‍ പഠിച്ചു അവന്‍ തിരിച്ചുവരുമെന്ന് അച്ഛന്‍ കരുതി. “അച്ഛനെ സ്നേഹിക്കുന്നെങ്കിലും എനിക്കായി ജീവന്‍ തന്ന യേശുവിനെ അധികം സ്നേഹിക്കുന്നു” എന്ന് അദ്ദേഹം പിതാവിനോടു പറഞ്ഞു. രാജാവ് അദ്ദേഹത്തെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തിയിട്ട് പറഞ്ഞു: “സിക്ക് എന്നു പറഞ്ഞാല്‍ സിംഹം എന്നാണര്‍ഥം. ക്രിസ്ത‍്യാനി എന്നു പറഞ്ഞാല്‍ പട്ടി. നിനക്കെന്തായിത്തീരണം?” യേശുവിനോടുള്ള സ്നേഹത്തില്‍ നിന്ന് അവനെ പിന്തിരിപ്പിക്കാന്‍ ഒന്നിനും കഴിഞ്ഞില്ല.

മതത്തോടുള്ള വിദ്വേഷം സൂചിപ്പിക്കാന്‍ ജടയും താടിയുമെല്ലാം മുറിച്ചുമാറ്റിയ ദിവസം അവന്‍ വീട്ടില്‍നിന്നു പുറത്താക്കപ്പെട്ടു. ഭക്ഷണത്തില്‍ വിഷംകലര്‍ത്തി അന്ത‍്യ അത്താഴം നല്‍കി മരംകോച്ചുന്ന മഞ്ഞില്‍ ഇറക്കിവിട്ടു. തണുപ്പത്തിരുന്നു നേരംവെളുപ്പിച്ചു. ട്രെയിനില്‍ കയറിപ്പോകുമ്പോള്‍ വിഷം പ്രവര്‍ത്തിച്ചുതുടങ്ങി. ഒരു പാതിരിയുടെ സഹായത്തോടെ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ രക്തം ഛര്‍ദിക്കുകയാണ്, കണ്ണുകളില്‍ നിന്ന് രണം ഒഴുകാന്‍ തുടങ്ങി. രോമകൂപങ്ങളിലൂട രക്തം വമിക്കുന്നു. നാഡിസ്പന്ദനം നിന്നു. ഡോക്ടര്‍ പറഞ്ഞു: “ഇനി രക്ഷയില്ല, നാളെ ശവസംസ്കാരത്തിന് ഒരുങ്ങിക്കൊള്‍ക” അദ്ദേഹം കിടന്നുറങ്ങി. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പൂര്‍ണ ആരോഗ‍്യവാന്‍. ഡോക്ടര്‍ വന്നു, ശവം കാണാന്‍. അദ്ദേഹത്തെ കണ്ട് ഡോക്ടര്‍ അത്ഭുതപ്പെട്ടു. സാക്ഷ‍്യം പറഞ്ഞു. ഡോക്ടര്‍ യേശുവിനെ സ്വീകരിച്ചു. തൊഴില്‍ നിര്‍ത്തി, മിഷനറിയായി ബര്‍മയിലേക്കു പോയി.

40 ദിവസം ഉപവാസം, അതു കഴിഞ്ഞ് കാല്‍നടയായി പഞ്ചാബ്, കുളു, നേപ്പാള്‍, ടിബറ്റ് സുവിശേഷയാത്ര. ആയിരങ്ങള്‍ മാനസാന്തരപ്പെടുന്നു. ഡാര്‍ജിലിങ്ങിലെ ‘ഇല്ലം’ എന്ന സ്ഥലത്തുവെച്ച് വര്‍ഗീയവാദികള്‍ ജയിലിലടച്ചു. സഹതടവുകാരോടു സുവിശേഷം പറഞ്ഞു. അവര്‍ രക്ഷിക്കപ്പെട്ടു. അതറിഞ്ഞ് അദ്ദേഹത്തെ രാത്രിയില്‍ കുറ്റിയില്‍ കെട്ടിയിട്ട് ദേഹത്തു മുഴുവന്‍ കന്നട്ടയെ പിടിപ്പിച്ച്, രക്തം കുടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. നാട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പാട്ടുപാടി ദൈവത്തെ സ്തുതിച്ചു. നേരം വെളുത്തു. ഒന്നും സംഭവിച്ചില്ല. ആ ഗ്രാമീണര്‍ യേശുവില്‍ വിശ്വസിക്കാനിടയായി. ഇത്രയും യാത്രചെയ്തു സുവിശേഷം അറിയിച്ചവര്‍ വിരളം. വടക്കേ ഇന്ത‍്യയില്‍ നിന്ന് ആ നീരുറവ തെക്കേ ഇന്ത‍്യയിലും എത്തി. മാരാമണ്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം പ്രസംഗിച്ചു. സാധുവിനെ കാണാനെത്തിയവരുടെ തിരക്കുമൂലം അന്ന് പന്തല്‍ വിസ്താരമാക്കേണ്ടിവന്നുവത്രേ.

“ഉപ്പുകട്ട വെള്ളത്തിലലിയുന്നതുപോലെ ഞാന്‍ യേശുവിനുവേണ്ടി അലിയാന്‍ ഇഷ്ടപ്പെടുന്നു” എന്ന് അദ്ദേഹം പറഞ്ഞു. 1918 ല്‍ ശ്രീലങ്കയില്‍ ചെന്നപ്പോള്‍ 2000 പേര്‍ പ്രസംഗം കേള്‍ക്കാനെത്തി. കല്‍ക്കട്ടയില്‍പോയി രവീന്ദ്രനാഥടാഗോറിനോടൊത്ത് ദിവസങ്ങള്‍ ചെലവഴിച്ചു. സിംഗപ്പൂരില്‍ ചെന്നപ്പോള്‍ ദ്വിഭാഷിയെ ലഭിക്കാഞ്ഞതിനാല്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചു. ചൈന, ജപ്പാന്‍, ഇംഗ്ലണ്ട്, പാരീസ്, അമേരിക്ക, ആസ്ട്രേലിയ, ഹോളണ്ട് എന്നീ രാജ‍്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷം പ്രസംഗിച്ചു, ആയിരങ്ങളെ നേടി. 40ാം വയസ്സില്‍ ടിബറ്റില്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയ വഴിയില്‍ അദ്ദേഹം നിത‍്യതയില്‍ ചേര്‍ക്കപ്പെട്ടു. ഇതിനിടെ അദ്ദേഹം പരിശുദ്ധാത്മാവു പറഞ്ഞുകൊടുത്ത കാര‍്യങ്ങള്‍ ഉള്‍പ്പെടുത്തി ഏഴുപുസ്തകങ്ങള്‍ എഴുതി. അവ 30 ഭാഷകളിലേക്കു തര്‍ജ്ജമചെയ്യപ്പെട്ടു. എല്ലാ പ്രസംഗത്തിലും അദ്ദേഹം പറയും, ‘എല്ലാനാളും ഞാന്‍ നിങ്ങളോടുകൂടെയുണ്ട്’ അദ്ദേഹത്തിന്റെ പ്രിയ വാക‍്യം. ശൂന‍്യമായിരുന്ന ഹൃദയത്തില്‍ കടന്നുവന്ന് സന്തോഷവും ദര്‍ശനവും നല്‍കിയ യേശുവിനെ സാക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സാധുസന്ദര്‍സിങ്ങിന്റെ ജീവിതം നമ്മെ വെല്ലുവിളിക്കുന്നില്ലേ?

പ്രതികൂലങ്ങളുടെ നടുവിലും സമര്‍പ്പിക്കപ്പെട്ട ജീവിതം നയിക്കാന്‍ ഈ സാധുവിന്റെ ജീവിതം നമുക്കു പ്രചോദനം നല്‍കട്ടെ. മിഷനറി വീരനായിരുന്ന സി.റ്റി. സ്റ്റഡ് പറഞ്ഞതുപോലെ ‘ഒരൊറ്റ ജീവിതം അതു വേഗം തീരും. യേശുവിനുവേണ്ടി ചെയ്തതു മാത്രം അവശേഷിക്കും.’

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here