സ്മാര്‍ട്ട് ജനറേഷന്‍

0
166

ബിനു വടക്കുഞ്ചേരി

ശാസ്ത്രപുരോഗതിയില്‍ യുവതലമുറകളുടെ മൂല‍്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. മൊബൈല്‍ഫോണിലും ഇന്റര്‍നെറ്റിലും മതിമറന്ന് ട്രെന്‍ഡിന്റെ പിന്നാലെ നെട്ടോട്ടമോടി വിശ്വാസങ്ങളെയും സംസ്കാരത്തെയും വകവെക്കാതെ സമൂഹത്തിലെ ഫ്രീക്ക് തലമുറകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു എന്നു പറയാതെവയ്യ.

ആന്‍ഡ്രോയിഡ്/പ്ലേ സ്റ്റോര്‍: ലോകത്തിലെ പത്തു മൊബൈല്‍ ഉപഭോക്താക്കളില്‍ ഒരാള്‍ ആന്‍ഡ്രോയിഡ് എന്ന ഗൂഗിള്‍ ഒ.എസ്. ഉപയോഗിക്കുന്നു. ആയിരക്കണക്കിനു ആപ്ലിക്കേഷന്‍ സൗജന‍്യമായി പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതില്‍ ആവശ‍്യമുള്ളതിനേക്കാള്‍ കൂടുതല്‍ വികാരവിചാരങ്ങളെ ഉണര്‍ത്തുന്നതായ ആപ്ലിക്കേഷൻസ് ചെയ്യാതെതന്നെ അവരുടെ മുൻപില്‍ എത്തുന്നു.

സാമൂഹ‍്യമാധ‍്യമം: ഇന്നത്തെ കൗമാരക്കാര്‍ തുടങ്ങി വൃദ്ധജനങ്ങള്‍ വരെ ഉപയോഗിക്കുന്ന സുഹൃദ്സംഗമം സോഷ‍്യല്‍ നെറ്റ്വര്‍ക്കില്‍ ശ്രദ്ധപിടിച്ചുപറ്റിയവരാണു ഫെയ്സ്ബുക്ക്. ഒരു ദിവസം 350 ബില‍്യണ്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യപ്പെടുന്നു എന്നാണു ഫെയ്സ്ബുക്കിന്റെ കണ്ടെത്തല്‍! കൂടാതെ ആയിരക്കണക്കിനു ‘ഫെയ്ക്ക് ഐഡി’കള്‍ ദിനംപ്രതി ഡിലീറ്റ്ചെ യ്യപ്പെടുന്നു. കൂടുതലും എതിര്‍ലിംഗമുവായി ചാറ്റുചെയ്യാന്‍ ‘ഫെയ്ക്ക്ഐ ഡി’കള്‍ ഉപയോഗിക്കുന്നവരുണ്ട്, സ്വന്തം മരുമകളെ പ്രണയിച്ച അമ്മായിയപ്പന്റെ ലജ്ജാകരമായ വാര്‍ത്ത മലയാളികള്‍ മറന്നുകാണില്ല.

ഫാഷന്‍ ടെക്നോളജി: ഗ്ലാമര്‍ വേഷങ്ങളെ നെഞ്ചിലേറ്റുന്ന യുവതലമുറകള്‍ ചുരുക്കപ്പെടുന്ന വസ്ത്രങ്ങളുടെ സുഹൃത്തുക്കളായി മാറുമ്പോള്‍ മാന‍്യവസ്ത്രങ്ങള്‍ അന‍്യപ്പെട്ടു പോകുന്നു. ശരീരത്തിന്റെ ആകാരഭംഗി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ‘സെക്സി’ തലമുറ വിസ്മരിക്കുന്നത് 1805ല്‍ തെക്കന്‍ തിരുവിതാംകൂര്‍ ആയിത‍്യകാരനായ വേധമാണിക‍്യവും, 1806ല്‍ റിംഗിലി ടോമ്പേ എന്ന ക്രൈസ്തവമിഷനറിയും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തെതുടര്‍ന്നു സ്ത്രീകള്‍ക്കു (അവര്‍ണ) മാറു മറച്ചു വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര‍്യമാണ്.

സ്മാര്‍ട്ടാകട്ടെ
മാതാപിതാക്കള്‍: ടെക്നോളജിയില്‍ അധിഷ്ഠിമായ വക്രതയും കോട്ടവും നിറഞ്ഞ ഈ തലമുറയില്‍ ബാല‍്യത്തില്‍ തന്നെ നല്ല വഴികളെ കാണിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. തിരക്കേറിയ ജീവിതത്തില്‍ മക്കളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കുറവുകള്‍ പരിഹരിക്കാനും നാം മറന്നുപോകരുത്. അവര്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുത്തും അവരെ നോക്കുന്ന ഉത്തരവാദിത്തം പൂര്‍ണമായെന്നു കരുതുമ്പോള്‍, മാതാപിതാക്കളില്‍ നിന്നും കിട്ടുന്ന സംസര്‍ഗവും സ്നേഹവുമാണ്അ അവര്‍ക്കു അന‍്യമാകുന്നത്.

സ്വന്തം വീട്ടില്‍നിന്നും സുരഷിതത്വവും മാതാപിതാക്കളില്‍ നിന്നും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മറ്റു വഴികള്‍ തേടി ഇന്നത്തെ തലമുറകള്‍ പോകുന്നതിനു ഒരു കാരണമാകുന്നു. ആധുനിക ടെകണ്ട്ണ്ടനോളജിയില്‍ നീന്തിക്കുളിച്ചും, വാട്സാപ്പും ഫെയ്സ്ബുക്കും ഇളംമനസ്സിലേക്കു പകരുന്നത് പ്രായത്തില്‍ കവിഞ്ഞുള്ള അറിവും, ചീത്ത കൂട്ടുകെട്ടുകളുമാണ് എന്നു പറയാതെ വയ്യ.

നാം അവര്‍ക്കു ഉയര്‍ന്ന നിലവാരമുള്ള വിദ‍്യാഭ‍്യാസം കൊടുക്കുമ്പോള്‍ തന്നെ  ആത്മീയത്തിലും നല്ല ശിക്ഷണം കൊടുക്കാന്‍ നമ്മുടെ മക്കളെ പരിശീലിപ്പിക്കണം. വചനത്തില്‍ നിന്നും അഹരോന്റെ പുത്രന്മാരായ നാദാബും അബിഹൂവും തങ്ങളോടു കല്പിച്ചതല്ലാത്ത അന‍്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നപ്പോള്‍, യഹോവയുടെ സന്നിധിയില്‍ നിന്നും പുറപ്പെട്ട തീയാല്‍ അവര്‍ ഇരുവരും മരിച്ചു പോയി. യഹോവ നിന്നോട് കൂടെയുണ്ട് എന്നു ദൂതന്‍ സാക്ഷികരിച്ച പരാക്രമശാലിയായ ഗിദെയോന്റെ മകനായ അബിമെലേക്ക്, തന്റെ സഹോദരന്മാരായ 70 പേരെയും ഒരു കല്ലില്‍ന്മേല്‍വെച്ച് കൊന്നുകളഞ്ഞ തലമുറയാണ്.

മഹാപുരോഹിതനായ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഓര്‍ക്കാത്തവരുമായിരുന്നു. അവരുടെ പാപം നിമിത്തം അവര്‍ ഒരേ ദിവസത്തില്‍ തന്നെ മരിച്ചുപോയി. ഇസ്രായേലിന്റെ രാജാവും, യഹോവ ഭക്തനുമായ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരി താമാറിനോട് പ്രേമംമൂത്ത് അമ്നോന്‍ എന്ന ദാവീദിന്റെ മറ്റൊരു മകന്‍ അവളെ ബലാൽക്കാരം ചെയ്യുകയും ഇതറിഞ്ഞ സഹോദരന്‍ അബ്ശാലോം അമ്ണ്ടനോനെ വധിക്കുകയും ചെയ്തു. പിന്നീട് അബ്ശാലോം ദാവീദിനു എതിരായി മത്സരിക്കുകയും, അവന്‍ നിമിത്തം ദാവീദ് യിസ്രായേലില്‍ നിന്നും ഓടിപ്പോകേണ്ടി വന്നു. അവസാനം ഒരു കരുവേലകത്തില്‍ തലമുടി കുടുങ്ങി
ആകാശത്തിനും ഭൂമിക്കും മധ‍്യേ തൂങ്ങി മരിക്കുകയായിരുന്നു അബ്ശാലോം.

പ്രിയ മാതാപിതാക്കളേ, യഹോവയുടെ സന്നിധിയില്‍ ഉറച്ചുനിന്നവരുടെയും, പുരോഹിതരുടെയും, രാജാക്കന്മാരുടെയും ജീവിതത്തില്‍ തങ്ങളുടെ തലമുറകള്‍ തങ്ങള്‍ക്കും, ദൈവത്തിനും അനിഷ്ടമായതു ചെയ്ത് ദൈവകോപത്താല്‍ പട്ടുപോയെങ്കില്‍,നമ്മുടെ തലമുറകളെ ബാല‍്യത്തില്‍ തന്നെ നല്ലത് അഭ‍്യസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പിന്നീട് ദുഃഖിക്കേണ്ടിവരും. ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനില്‍ നിന്നും അകറ്റി കളയും (സദൃശ‍്യം 22:15). സംസ്കാരബോധം നഷ്ടപ്പെട്ടു വഷളത്തം കൊടുംകുത്തി വാഴുന്ന  ഇക്കാലത്ത് നമ്മുടെതലമുറകള്‍ ആത്മീയപക്വത കൈവരിക്കാന്‍ ഇടയാക്കട്ടെ എന്നു പ്രാര്‍ഥിക്കാം

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here