ഐപിസി പഴഞ്ഞി സൺഡേസ്കൂളിലെ പ്രാരംഭ വർഷ വിദ്യാർത്ഥിയെ ആദരിച്ചു

0
558

ജെയ്മോൻ ചീരൻ

കുന്നംകുളം : തൃശൂർ ജില്ലയിലെ ഐപിസിയുടെ പ്രമുഖ  സഭകളിലൊന്നായ  പഴഞ്ഞി ഐപിസിയുടെ സൺഡേ സ്കൂളിന്റെ പ്രാരംഭ ബാച്ച് വിദ്യാർത്ഥിയായ പാസ്റ്റർ പി വി ചുമ്മാരിനെ സൺഡേസ്കൂളിന്റെ 71 ആം വാർഷീകത്തിൽ ആദരിച്ചു. സഭാശുശ്രുഷകൻ പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ അസോസിയേറ്റ് ഡയറക്ടറും കുന്നംകുളം സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ സാം വർഗീസ് ഉപഹാരം നൽകി. സൺഡേ സ്‌ക്കൂളിൽ ഓർത്തഡോസ് വിഭാഗത്തിൽ നിന്നും സ്നാനപ്പെടുവാൻ ആദ്യമായി തീരുമാനമെടുത്ത വിദ്യാർത്ഥിയാണ് ഇദ്ദേഹം. തുടർന്ന് വിശ്വാസ സ്നാനം സ്വീകരിച്ച് കഴിഞ്ഞ അറുപതിലേറെ വര്ഷങ്ങളായി സഭാ ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നു. അനേകർക്ക് ആശ്വാസം നൽകിയ അഴലേറും ജീവിത വരുവിൽ തുടങ്ങിയ അനേകം ഗാനങ്ങളുടെ രചയിതാവും അപ്പോസ്തോലിക്ക് ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ ശുശ്രുഷകനുമാണ് പി വി ചുമ്മാർ. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കെ ഐ , പിവൈപിഎ സെക്രട്ടറി വിൻസൻ വര്ഗീസ്, ടി കെ ജോയ് എന്നിവർ സംസാരിച്ചു. ബ്ലെസ്സൺ വര്ഗീസ് സ്വാഗതവും , ടി കെ ജോസ് നന്ദിയും പറഞ്ഞു. സഭാ സെക്രട്ടറി ശീമോൻ ചീരൻ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here