ഏ.ജി കാട്ടാക്കട സെക്ഷൻ:കരിയർ ഗൈഡൻസും വിദ്യാഭ്യാസ പ്രദർശനവും  മാർച്ച് 30  ശനിയാഴ്ച

0
883

പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട സെക്ഷൻ സി.എ യും  സൺഡേസ്കൂളും ചേർന്നൊരുക്കുന്ന കരിയർ ഗൈഡൻസും വിദ്യാഭ്യാസ പ്രദർശനവും  മാർച്ച് 30  ശനിയാഴ്ച രാവിലെ 9:00 മുതൽ ഒരു മണിവരെ കാട്ടാക്കട  എ.ജി സഭയിൽ നടക്കും.  ഉന്നത വിദ്യാഭ്യാസരംഗത്തെ അതിനൂതനമായ സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്തും. വിദേശത്തെ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾ, കോഴ്സുകൾ അതിനു വേണ്ടുന്ന ചിലവുകൾ. പ്ലസ് ടു , ഡിഗ്രി, പി ജി പൂർത്തിയാക്കിയവർക്ക് ഉള്ള അവസരങ്ങൾ, ഏതൊക്കെ രാജ്യങ്ങളിൽ  അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാം  തുടങ്ങിയവ വിവരിക്കും.   പ്രൊഫ.വി.എം. രഞ്ജിത്   ക്ലാസുകൾ നയിക്കും. കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി കെ യേശുദാസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രവീൺ നേതൃത്വം നൽകും.  പ്രവേശനം സൗജന്യം. പത്താംക്ലാസ് കഴിഞ്ഞ എല്ലാ വിദ്യാർഥികൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.   കൂടുതൽ വിവരങ്ങൾക്ക്:8921979554

LEAVE A REPLY

Please enter your comment!
Please enter your name here