നിപ്പ വൈറസ്: മലബാർ ഡിസ്ട്രിക്റ്റ് എ.ജി യും മെയ് 27 ന് സഭകളിൽ പ്രത്യേക പ്രാർത്ഥനക്ക് ആഹ്വാനം

0
371

 

മെയ് 27 നു ഞായറാഴ്ച മലബാറിലെ എല്ലാ ഏ.ജി സഭകളിലും ആരാധനയിൽ പ്രത്യേകമായി പ്രാർത്ഥിക്കാൻ വിശ്വാസികളെയും സഭകളെയും ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി.ടി ഏബ്രഹാമിന്റെ ആഹ്വാനം 

 

പാസ്റ്റർ അനീഷ് എം ഐപ്പ് 

കോഴിക്കോട്: കേരളത്തിൽ വടക്കൻ ജില്ലകളിൽ നിരവധിയാളുകളുടെ ജീവൻ അപഹരിച്ച നിപ്പ വൈറസ് കെടുതിയിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമുണ്ടാകേണ്ടതിനായി അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റും മെയ് 27 നു ഞായറാഴ്ച നടക്കുന്ന ആരാധനയിൽ പ്രാർത്ഥിക്കാൻ വിശ്വാസികളെയും സഭകളെയും ആഹ്വാനം ചെയ്തു.

നിപാ വൈറസ് പനിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മലബാറിലെ ജനങ്ങളുടെ ദുരിതാസ്ഥയിൽ സഭകൾ പ്രാർത്ഥനാനിരതരാകണമെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചേർന്ന് ബോധവത്കരണ പരിപാടികളിൽ സഹകരിക്കണന്നെന്നും
ഏ.ജി വിശ്വാസ സമൂഹത്തോട് ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ.വി.ടി. ഏബ്രാഹം ആവശ്യപ്പെട്ടു.

മരണ ഭീതിയിലും, നിരാശയിലും കഴിയുന്നവർക്ക് ദൈവീക വിടുതലും, ആശ്വാസവും ലഭിക്കേണ്ടതിനും കർത്താവിന്റെ കരം സകല ജനത്തിനും ആശ്വാസം പകരേണ്ടതിനും ദൈവജനം പ്രാർത്ഥിക്കേണ്ടതാണെന്നും അഭ്യർത്ഥിച്ചു.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here