എ.ജി. മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല: പാസ്റ്റർ ബാബു വർഗീസ് പുതിയ ഡയറക്ടറായി

0
1473

പുനലൂർ:  എ.ജി. മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല ഡയറക്ടറായി പാസ്റ്റർ ബാബു വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം ഈസ്റ്റിൽ ഇടപ്പള്ളി എ. ജി സഭയുടെ ശുശ്രുഷകനാണ്.
എ.ജി. സഭയിലെ ഒരു സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ബാബു വർഗീസ് ഉത്തരമേഖലയിൽ പല സഭകൾ പയനിയർ ചെയതിട്ടുണ്ട്.
മദ്ധ്യമേഖലയിൽ നിന്നും ഉത്തരമേഖലയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തിയ അദ്ദേഹം അവിടം തന്നെ പ്രവർത്തന കേന്ദ്രമായി സ്വീകരിച്ചു തുടരുകയായിരുന്നു.
നിലവിൽ ഡയറക്ടറായിരുന്ന പാസ്റ്റർ പി.ബേബി ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നില്ല.
കോതമംഗലം എ.ജി സഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പാസ്റ്റർമാരും പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here