ഏ.ജി മലയാളം ഡിസ്ട്രിക്ട് കോൺഫറൻസും തിരഞ്ഞെടുപ്പും ഇന്നും നാളെയും

0
225
ഷാജൻ ജോൺ എടയ്ക്കാട്
പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കോൺഫറൻസും തിരഞ്ഞെടുപ്പും മാർച്ച് 13നും 14 നും പുനലൂർ വ ർഷ ഓഡിറ്റോറിയത്തിൽ നടക്കും.ചൊവ്വ രാവിലെ 7 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 9 മണിക്കാണ്‌ കോൺഫറൻസ് ആരംഭിക്കുന്നത് .സഭയുടെ വാർഷിക റിപ്പോർട്ട് , വാർഷിക കണക്കു, പ്രധാന തീരുമാനങ്ങൾ , പ്രധാന ഭാരവാഹികളുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. മലയാളം ഡിസ്ട്രിക്ടിലെ അംഗീകൃത സഭകളുടെ ഓരോ പ്രതിനിധികളും അംഗീകൃത ശുശ്രുഷകൻ മാരുമായി 1500 ഓളം പ്രതിനിധികൾ സംബന്ധിക്കും.ഉച്ചയോടു കൂടി അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചേക്കും .രാവിലത്തെ ധ്യാനപ്രസംഗം. റിപ്പോർട്ടുകൾ കണക്കവതരണം മുൻ വർഷത്തെ പൂർത്തിയാകാത്ത കാര്യപരിപാടികൾ എന്നിവ തീരുന്ന മുറക്കാണ് പുതിയ കാര്യപരിപാടിയിലേക്കു പ്രവേശിക്കുന്നതു .പുതിയ വിഷയങ്ങളിൽ ആദ്യ ഇനം ആണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് .സൂപ്രണ്ട് , അസിസ്റ്റന്റ് സൂപ്രണ്ട്, സെക്രട്ടറി ,ട്രെഷറർ , കമ്മിറ്റി അംഗം എന്ന് അഞ്ചു ചുമതലക്കാരാണ് ഡിസ്‌ട്രിക്‌ട് ഭാരവാഹികൾ .രണ്ടു വർഷം ആണ് കാലാവധി .ആദ്യ ബാലറ്റ് നോമിനേഷൻ ബാലറ്റ് എന്നു വിളിക്കും .എല്ലാ പ്രതിനിധികളും ഭരണഘടന നിർദ്ദേശിക്കുന്ന യോഗ്യത ഉള്ള ഏതൊരാളിന്റെയും പേര് നോമിനേഷൻ ബാലറ്റിൽ നിർദ്ദേശിക്കാം .പത്തു ശതമാനം നിർദ്ദേശ ബാലറ്റിൽ പിന്തുണ കിട്ടിയാൽ മത്സരിക്കാനുള്ള യോഗ്യത ആയി .അങ്ങനെ ഉള്ളവരിൽ നിന്നും ഒരാൾ മൂന്നിൽ രണ്ടു വോട്ട് നേടും വരെ ആ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തുടരും .ചിലപ്പോൾ മൂന്നും നാലും ഒക്കെ ബാലറ്റ് വരെ വോട്ടിംഗ് നടക്കും .ഒരു സമയത്തു ഒരു സ്ഥാനത്തേക്ക്  മാത്രമേ തിരഞ്ഞെടുപ്പ് നടക്കു .സൂപ്രണ്ട് , അസിസ്റ്റന്റ് സൂപ്രണ്ട്, സെക്രട്ടറി , ട്രഷറർ, കമ്മിറ്റി അംഗം എന്ന ക്രമത്തിൽ ആണ് തിരഞ്ഞെടുപ്പ്.സാധരണ ആദ്യ ദിവസം വൈകിട്ട് അഞ്ചു മണിക്ക് സമ്മേളനം പിരിഞ്ഞു അടുത്ത ദിവസം തുടരുക ആണ് പതിവ് .പൊതു യോഗത്തിന്റെ അഭിപ്രായം അനുസരിച്ചു ആണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് .
കോൺഫറൻസ് അംഗങ്ങൾക്ക് കോൺഫറൻസ് സമയത്തു മാത്രം ആണ് പ്രമേയങ്ങൾ നൽകുവാൻ കഴിയുന്നത് .റെസൊലുഷൻ കമ്മിറ്റി ആണ് പ്രേമേയങ്ങൾ സ്വീകരിച്ചു കമ്മിറ്റിക്കു നൽകേണ്ടത് കമ്മിറ്റി ശുപാർശ ചെയ്യുന്നവ കോൺഫറൻസ് പുതിയ കാര്യപരിപാടിയുടെ ഭാഗമായി കണക്കാക്കി സഭയുടെ ചർച്ചക്ക് വിടും.
തിരഞ്ഞെടുപ്പ് പൂർത്തിയായാൽ പുതിയ കാര്യപരിപാടികളും ചർച്ച ചെയ്തു കോൺഫറൻസ് അവസാനിക്കും.എ ജി സഭയുടെ അടുത്ത രണ്ടു വർഷത്തെ ഭാരവാഹികൾ ആരൊക്കെ എന്ന് ചൊവാഴ്ച വൈകിട്ടോടെ അറിയാം .ഒരു ടേം രണ്ടു വർഷം ആണ്. അങ്ങനെ മൂന്ന് ടെം പൂർത്തിയായാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല എന്ന പ്രത്യേകതയും എ ജി മലയാളം ഡിസ്ട്രിക്ട് ന്നുണ്ട് .

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here