പി.സി. എൻ. എ.കെ മയാമി: ആൻഡമാൻ സംഗമം ജൂലൈ 6ന്

0
475

മനു ഫിലിപ്പ് ഫ്ലോറിഡ

ഫ്ലോറിഡ: ജൂലായ് 4 മുതൽ 7വരെ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ. കെ കോൺഫ്രൻസിനോടനുബന്ധിച്ച് ജൂലൈ 6ന് ആൻഡമാൻ സംഗമവും നടക്കും.

ആൻഡമാൻ & നിക്കോബാർ ദീപസമൂഹങ്ങളിൽ ജനിച്ചവരും ദീർഘനാളുകൾ അവിടെ ജോലിയോടുള്ള ബന്ധത്തിലായിരുന്നവരായി അമേരിക്കയിൽ കുടിയേറി പാർത്തിട്ടുള്ളവരുടെ കൂട്ടായ്മയാണ് ആൻഡമാൻ സംഗമം എന്ന പേരിൽ നടക്കുന്നത്.
പങ്കെടുക്കുന്നവർ പഴയ കാല സമരണകളും സ്നേഹവും പുതിയ പ്രവർത്തന പദ്ധതികളും പങ്കിടും. ആൻഡമാന്റെ അതേ ട്രോപ്പിക്കൽ കാലാവസ്ഥയും ഫലമൂലാദികളും സുലഭമായിരിക്കുന്ന സൗത്ത് ഫ്ലോറിഡ സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഗമം നടക്കുന്നത് ചരിത്ര രേഖയാകുമെന്ന് ഐ.പി.സി ആൻഡമാൻ & നിക്കോബർ ഐലന്റ് ഗോസ്പൽ മിഷൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് വർഗീസ് (405 408 6361) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ വർഗീസ്: 214 218 0460, എലിസബത്ത് ഗീവർഗീസ്: 804 937  0183

LEAVE A REPLY

Please enter your comment!
Please enter your name here