അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ്: ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
683

അബുദാബി: അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സഹോദരി സമാജം  വാർഷിക പൊതുയോഗവും അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും  മെയ്‌ 15 ന്  ബുധനാഴ്ച  വൈകിട്ട് ഇവാൻജെലിക്കൽ ചർച്ചിൽ  നടന്നു.

 ഭാരവാഹികളായി ആനി സാമുവേൽ (പ്രസിഡന്റ്‌),  പ്രീന ഷാജി (വൈസ് പ്രസിഡന്റ്‌) സോളി ജോൺ (സെക്രട്ടറി), കൊച്ചുമോൾ (ജോയിന്റ് സെക്രട്ടറി), ദെബോര ഷിബു (ട്രെഷറർ), ജോയ്‌സ് (ജോയിൻ ട്രെഷറർ) ഗിഫ്റ്റി, ലീന ഷാജി ക്വയർ കോർഡിനേറ്റേഴ്സ് കൂടാതെ എല്ലാ അംഗത്വസഭകളിൽ നിന്നും പ്രധിനിധികളെയും തെരഞ്ഞെടുത്തു.

അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക് അധ്യക്ഷത വഹിച്ചു.  പാസ്റ്റർ പി എം സാമുവേൽ പ്രാർത്ഥിച്ചു.  സോളി ജോൺ പ്രവർത്തന റിപ്പോർട്ടും,  ദെബോര ഷിബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സിസ്റ്റർ ആനി സ്വാഗതവും പ്രീന ഷാജി നന്ദിയും പറഞ്ഞു. അപ്കോൺ വോയ്‌സ്  ചീഫ് എഡിറ്റർ ജോൺസി കടമ്മനിട്ട ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here