ആപ്‌കോൺ പ്രാർത്ഥന സംഗമം ഇന്ന് മെയ് 4ന്

0
499

അബുദാബി: അബുദാബി പെന്തെക്കോസ്റ്റൽ സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (ആപ്‌കോൺ) പ്രാർത്ഥനാ സംഗമവും 2019-20 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭവും മെയ്‌ 4 ശനിയാഴ്ച ഇവാൻജെലിക്കൽ ചർച്ച് സെന്ററിൽ നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനാ യോഗത്തെ പാസ്റ്റമാരായ സാം ബഞ്ചമിൻ, ജോർജ് രാജൻ, വില്യം ജോസഫ്, ജോജി ജോൺസൻ, മാത്യു ജോർജ് എന്നിവർ നയിക്കും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി എം സാമുവേൽ, സെക്രട്ടറി  സാം സക്കറിയ ഈപ്പൻ എന്നിവർ നേതൃത്വം നൽകും. ഭാരതത്തിനു വേണ്ടിയും, യു.എ. ഇ യ്ക്ക് വേണ്ടിയും,എല്ലാ ദൈവസഭകൾക്കായും, നാം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനയിൽ അപ്കോൺ അംഗ്വത്ത സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുമെന്ന് ആപ്‌കോൺ പബ്ലിസിറ്റി കൺവീനർ ജെയ്‌മോൻ ചീരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here