കാഴ്ചപ്പാടിലെ കറുപ്പ്

0
1381

സജി മത്തായി കാതേട്ട്

ലയാളിയുടെ കണ്ണിനെന്തേ ഇത്ര കറുപ്പ്? കാഴ്ചപ്പാടുകളില്‍ കറുപ്പുനിറമേറിയാല്‍ കാണുന്നവയെല്ലാം ഇരുണ്ടിരിക്കും. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ ആദ‍്യം ചോദിക്കുന്നതെന്ത്? ആണോ, പെണ്ണോ? കളറുണ്ടോ? ഇരുനിറമെങ്കില്‍ ചെവിക്കുപിറകില്‍ നോക്കും. ഇനിയും കറുക്കുമോ?ഉത്തരങ്ങളില്‍ പെണ്‍കുട്ടിയാണെങ്കില്‍, കറുത്തതാണെങ്കില്‍ കേള്‍വിക്കാരന്റെ മുഖം കറുക്കും; നെടുവീര്‍പ്പിടും.

”ആ സ്ത്രീ എന്നെ മാത്രമാണ് അധിക്ഷേപിച്ചതെങ്കില്‍ ഞാനവരോടു ക്ഷമിക്കുമായിരുന്നു. പക്ഷേ, ഒരു സമുദായത്തെയാണ് അവര്‍ വിലകുറഞ്ഞവരായി കണ്ട് അധിക്ഷേപിച്ചത്. എന്താണ് ഇവിടെ മനുഷ‍്യനെ അളക്കാനുള്ള മാനദണ്ഡം? ഒരു ജോലിക്ക് ആവശ‍്യം വിദ‍്യാഭ‍്യാസയോഗ‍്യതയാണോ? മേല്‍ജാതിയില്‍ പിറക്കുന്നതാണോ? ഇക്കാലത്തും-ഓരോ ദളിതനും ജീവിതത്തില്‍ ഒരിക്കലെങ്കിലും ജാതിവെറിയുടെ ഇരയായിത്തീരുന്നുണ്ട്. ജോലിസ്ഥലത്ത്, പൊതുസ്ഥലത്ത്, വിദ‍്യാഭ‍്യാസസ്ഥാപനങ്ങളില്‍ എവിടെയും നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും വിധിക്കപ്പെട്ടവരാണവര്‍”- സൗമ‍്യാ ദേവി എന്ന മലയാളി  യുവസംരംഭകയുടെ മാധ‍്യമങ്ങളില്‍ വന്ന വാക്കുകളാണിത്. മലയാളിയെ ഇരുത്തിച്ചിന്തിപ്പിച്ച മാധ‍്യമചര്‍ച്ചയായ ഈ വാക്കുകള്‍ ‘കേരളം ഭ്രാന്താലയം’ തന്നെയെന്ന് അടിവരയിടുന്നു. സൗമ‍്യയുടെ നിറം കറുപ്പാണ്. ജനിച്ചതു താണവര്‍ഗത്തിലും, കൂടാതെ സ്ത്രീയും.      നോർത്തിന്തയിലെ വില്ലേജുകളില്‍ ദളിതര്‍ക്കെതിരെ നടമാടുന്ന അടിച്ചമര്‍ത്തലും ദുരിതവും അക്രമവും മാധ‍്യമങ്ങളിലൂടെ വായിക്കുമ്പോള്‍ മലയാളിയായ നാം അത്ഭുതം കൂറുന്നതു വെറും ജാഡയാണെന്നല്ലേ സൗമ‍്യയുടെ ഈ വാക്കുകള്‍ വെളിവാക്കുന്നത്. പാലക്കാട്ടെ മീനാക്ഷിപുരത്തും മുതലമടയിലും കൊഴിഞ്ഞാമ്പാറയിലും ചിറ്റൂരും എരുത്തേന്‍പതിയിലും വടകരപതിയിലുമെല്ലാം എന്തുകൊണ്ട് ഇപ്പോഴും ദലിത് വര്‍ഗക്കാരെ സമൂഹം അകറ്റിനിര്‍ത്തുന്നു.

ചില മാസം മുന്‍പെ ചിറ്റൂരില്‍ പെന്തെക്കോസ്തിലേക്കു പോയ ആറുകുടുംബങ്ങളെയാണു ഗ്രാമക്കാര്‍ ഒത്തുകൂടി പരസ‍്യവിചാരണനടത്തി ഊരുവിലക്ക് കല്പിച്ച് പുറത്താക്കിയത്.

എല്ലാവരാലും അവഗണിക്കപ്പെട്ട് ഓടവരമ്പില്‍ ചാളയില്‍ കിടന്നവരെ ആശ്വസിപ്പിച്ച് തണുപ്പും ചൂടും ആഹാരവും മരുന്നും ആശ്വാസവും നല്‍കി സുവിശേഷത്തിലൂടെ നിത‍്യസ്നേഹത്തിന്റെ കൂട്ടായ്മയിലേക്കു കൈപിടിച്ചുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ട് മേലാളന്മാര്‍ അവരെ ഭ്രഷ്ട് കല്പിക്കുന്നു.

പെന്തെക്കോസ്തിലേക്കു പോയവരെ ആട്ടിപ്പുറത്താക്കുമ്പോള്‍ എന്തുകൊണ്ട് കറുത്തവരെ ചേര്‍ത്തണയ്ക്കുന്നില്ല.

അൺ ടച്ചബിലിറ്റി (ഒഫന്‍സ്) ആക്ട് 1955 ഉം ഷെഡ‍്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ‍്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോഡിറ്റീസ്) ആക്ട് 1989 ഉം ഇന്ത‍്യയില്‍ ജാതിവ‍്യവസ്ഥയെ അസാധുവാക്കുന്നുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് ഒരാളെ ജാതിപ്പേരു വിളിക്കുന്നതുപോലും വിവേചനമാണ്.

അവഗണനയുടെ കാല്‍ക്കീഴില്‍ ചവിട്ടിമെതിക്കപ്പെട്ടവരോട് ‘യേശു സ്നേഹിക്കുന്നു’ എന്നു പറയുമ്പോള്‍ എന്തിനാണു സംഘംകൂടി സുവിശേഷപ്രവര്‍ത്തകരെ തല്ലുന്നത്? ആരോരും ഇല്ലാത്തവരെ തേടി നന്മയിലേക്കു വരണമെന്നു പറയുമ്പോള്‍ അതു പാടില്ലെന്നു പറയാനും ഭീഷണിപ്പെടുത്താനും ആര്‍ക്കും ധൈര്യം വേണമെന്നില്ല, മറിച്ച്, അജ്ഞത മാത്രം മതി. ആയുധങ്ങള്‍ ഒന്നും കൊണ്ടു നടക്കാത്ത, മാരകായുധങ്ങള്‍ ഒന്നും സൂക്ഷിക്കാത്ത പെന്തെക്കോസ്ത് ആലയങ്ങളില്‍ കയറി ഭീഷണിപ്പെടുത്തിയും അപ്പവും വീഞ്ഞും വലിച്ചെറിഞ്ഞും വീറുകാണിക്കുന്നവരെന്തേ ഇവിടത്തെ അയിത്തത്തിനെതിരെ ഒരു ചെറുവിരല്‍പോലും അനക്കാത്തത്.  

പാലക്കാടും കണ്ണൂരും കാസര്‍ഗോഡും ഉള്ള വലിയ ജന്മിമാരുടെ പുരയിടങ്ങളില്‍ ചാളപുരയില്‍ അടിമകളായിക്കിടക്കുന്ന ‘കറുത്തവരെ’ വിമോചിച്ച് മുഖ‍്യധാരയില്‍ കൊണ്ടുവരാന്‍ കഴിയാത്തതെന്ത്?

ജാതിനോക്കി കൂട്ടുകൂടാനും കല‍്യാണംകഴിക്കാനും ദളിതര്‍ക്കു വീടു വാടകയ്ക്കു കൊടുക്കാതിരിക്കാനും ദളിതരുടെ വീട്ടില്‍നിന്നും വെള്ളംകുടിക്കാതെ തന്ത്രപൂര്‍വം മാറിക്കളയാനും മലയാളിക്കു നന്നായറിയാം. സ്കൂളില്‍ ആശുപത്രിയില്‍, ഹോട്ടലില്‍, ഓഫീസില്‍, ബസില്‍, ട്രെയിനില്‍, റോഡില്‍ എന്തിനേറെ ആരാധനാലയങ്ങളില്‍പോലും ജാതിയുണ്ട്. കോട്ടയത്തെ കെവിനെ കൊന്നതിനു പിന്നിലും മലയാളിയുടെ അല്ല ക്രിസ്ത്യാനിയുടെ കറുത്ത കാഴ്ചപ്പാടല്ലെ ഈ പൈശാചികതയ്ക്കു പിന്നിലെയും രഹസ്യം.

ഭാരതത്തിലെ തൊട്ടുകൂടായ്മയുടെയും അവഗണനയുടെയും വര്‍ണവിവേചനത്തിന്റെയും തറവാട്ടുമുറ്റത്ത് നിന്നുകൊണ്ടാണു വിദേശമിഷനറിമാര്‍ ഇവിടെ പ്രകാശംപരത്തിയത് എല്ലാ എതിര്‍പ്പുകളെയും തൃണവത്ക്കരിച്ച് അപ്പവും തുണിയും മരുന്നും പുതപ്പും ആശ്വാസവും നല്‍കിയതുകൊണ്ടല്ലേ ഇന്നു സവര്‍ണരാണെന്നു പറയുന്നവരെല്ലാം മുഖ‍്യധാരയിലെത്തിയത്. അക്ഷരത്തോടൊപ്പം അന്നവും അവര്‍ നല്‍കിയിരുന്നു. സുവിശേഷപ്രവര്‍ത്തകരുടെ കണ്ണിലോ, അവര്‍ വയ്ക്കുന്ന കണ്ണാടിയിലോ കറുപ്പുനിറമില്ലാത്തതുകൊണ്ടല്ലേ ആരാധനയ്ക്കും അപ്പംമുറിക്കലിനും അത്താഴവിരുന്നിലും നാം ഒരേ വേദി പങ്കിടുന്നത്. ഇതെല്ലാം നമ്മെ തകര്‍ക്കും എന്ന ഉള്‍ഭയംകൊണ്ടല്ലേ അഭിനയ സ്നേഹം കാണിച്ച് സംരക്ഷകരെന്ന വ‍്യാജേന കാക്കിട്രൗസറും മുളവടിയുമായി ചിലരെത്തുന്നത്.

ശാസ്ത്രസാങ്കേതികവിദ‍്യയുടെയും പ്രത‍്യയശാസ്ത്രങ്ങളുടെയും ആത്മീയതയുടെയും ഉയര്‍ച്ചകൊണ്ടൊന്നും കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന വംശീയമായ മുന്‍വിധികളെ മറികടക്കാനായിട്ടില്ല.

ദളിതര്‍ ചോദ‍്യങ്ങള്‍ ചോദിക്കുമ്പോള്‍ കറുത്ത നിറമുള്ളവര്‍ തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ഇരിക്കുമ്പോള്‍, ‘ഷെഡ‍്യൂള്‍ഡ് കാസ്റ്റെ’ന്ന മുദ്രയുള്ളവന്‍ പഠിപ്പിക്കാനും ബിസിനസ് ചെയ്യാനും തുടങ്ങുമ്പോള്‍ പൊങ്ങിവരും അസഹിഷ്ണുതയുടെ പൂണൂലും തലക്കെട്ടും നാക്കിലയുമെല്ലാം.

ചങ്കിലെ ചോരതന്നു നമ്മെ വീണ്ടെടുത്ത ആര്‍ക്കും തന്നെ ക്രിസ്തുവിന്റെ രക്തത്തില്‍ കറുപ്പുണ്ടായിരുന്നെന്നു പറയാനാവില്ല.

കടപ്പാട്: സജി മത്തായി കാതേട്ട് (മാധ്യമ പ്രവർത്തകൻ)

 

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here