ആസ്ട്രേലിയൻ പെന്തക്കോസ്തൽ അസംബ്ലി 10-ആം വാർഷികം ജനു. 19 ന്

0
708

ബോണി ജോർജ് സിഡ്നി

ബ്രിസ്‌ബേൻ :ക്യുഎൻസ്ലാൻഡിന്റെ തലസ്ഥാന നഗരിയായ ബ്രിസ്‌ബണിലുള്ള പ്രമുഖ പെന്തക്കോസ്തു സഭയായ ഓസ്‌ട്രേലിയൻ പെന്തെക്കോസ്റ്റൽ അസംബ്ലി (ഐ പി സി ബ്രിസ്‌ബേൻ) യുടെ 10 മത് വാർഷികo  ജനുവരി  19 ന് വൈകുനേരം 5 മണി മുതൽ 7 മണി വരെ 212 ആശ്ഗ്രോവ് അവന്യൂ, അശ്ഗ്രൊവിൽ നടക്കും.  10th ആന്വൽ ഡിന്നർ എന്നപേരിൽ ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാമിൽ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതോടനുബന്ധിച്ചുള്ള സ്നേഹവിരുന്നിലും ജാതി സഭ വിത്യാസമെന്യേ ബ്രിസ്‌ബേൻ കമ്മ്യൂണിറ്റിയിലെ വിവിധ ആളുകൾ പങ്കെടുക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രകാശ് ജേക്കബ് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: +61413347562, +61425265859, +61423910801.

LEAVE A REPLY

Please enter your comment!
Please enter your name here