ചെങ്ങന്നൂർ: പെന്തെക്കോസ്തു നിലപാട് നിർണ്ണായകം

1
2502

മെയ് 28ന് ചെങ്ങന്നൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിനെക്കുറിച്ചൊരു വിലയിരുത്തൽ

ഷൈജു തോമസ് ഞാറയ്ക്കൽ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. ഭരിക്കുന്ന പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് ഒരു വിഭാഗം പ്രഘോഷിക്കുന്നതിനാല്‍ ഭരണ മുന്നണിക്ക് ജയിച്ചെ മതിയാവു. അതുകൊണ്ട് തന്നെ പ്രചാരണ രംഗത്ത് അവര്‍ ഏറെ മുന്നിലാണ്. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ട് കേന്ദ്ര ഭരണവും ഇല്ലാത്ത വലതുമുന്നണിക്ക് ഇനി വരുവാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി അണികളെ സജ്ജരാക്കുവാന്‍ ലഭിക്കുന്ന ഏറ്റവും വലിയ മുന്നൊരുക്കമാണ് ഈ തിരഞ്ഞെടുപ്പ്, അതു കൊണ്ട് ജയത്തില്‍ കുറഞ്ഞെന്നും അവര്‍ ആലോചിക്കുന്നതെയില്ല. കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് ഇത് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകും എന്നാണ് കരുതുന്നത്. സിപിഎമ്മിന്റെ കയ്യില്‍ നിന്നും ത്രിപുര പിടിച്ചെടുത്തതു പൊലെ അത്ര എളുപ്പമാകില്ല പ്രബുദ്ധരായ വോട്ടര്‍മാരുള്ള കേരളത്തില്‍ രണ്ടു മുന്നണികളോടു പടവെട്ടി വിജയരഥം കയറുക എന്നത്. എന്നാലും സകല രാഷ്ട്രീയ തന്ത്രങ്ങളും പയറ്റുകയാണ് അവരും. മൂന്നു മുന്നണികളും ഒരു പോലെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു വോട്ടര്‍മാരെ ചേര്‍ക്കലും വെട്ടലും ഒരുവശത്ത്, ചുവരെഴുത്തുകളും പ്രചാരണങ്ങളും മറുവശത്ത്. പ്രചാരണത്തില്‍ പിന്നിലാകാതിരിക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്. ആദ്യം തിരെഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങിയത് സിപിഎം ആണ്. തൊട്ടു പിന്നാലെ ബിജെപിയും തുടങ്ങി, കോണ്‍ഗ്രസ് ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് അവരും സജീവമായി. ത്രിപുര തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ചെങ്ങന്നൂരിലെ പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായത്. ത്രിപുരയില്‍ സാധിച്ചത് എന്തുകൊണ്ട് ചെങ്ങന്നൂര്‍ സാധിച്ചുകൂടായെന്ന ചോദ്യമാണ് ബി.ജെ.പി.ക്ക് ഊര്‍ജം. കാല്‍നൂറ്റാണ്ടിന് ശേഷം കിട്ടിയ സീറ്റ് കളഞ്ഞുകുളിക്കാതിരിക്കാന്‍ സി.പി.എമ്മും വിയര്‍പ്പൊഴുക്കുന്നു.കഴിഞ്ഞതവണ നഷ്ടപ്പെട്ടത് തിരികെ പിടിക്കാനുള്ള അവസരമായാണ് കോണ്‍ഗ്രസ് കാണുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രീ ഡി വിജയകുമാറും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രീ സജി ചെറിയാനും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അഡ്വേക്കേറ്റ് ശ്രീധരന്‍ പിള്ളയുമാണ് മത്സര രംഗത്തുള്ളത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരസഭ, ചെങ്ങന്നൂര്‍ താലൂക്കിലെ ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്മണി എന്നീ പഞ്ചായത്തുകളും, മണ്ഡല പുനര്‍നിര്‍ണയത്തോടെ മാവേലിക്കര നിയോജകമണ്ഡത്തിലെ ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തും ആറന്‍മുള നിയോജകമണ്ഡലത്തിലെ മുളക്കുഴ പഞ്ചായത്തും ചേര്‍ന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലം. തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെ ആയിരുന്നാലും ഏത് മുന്നണി ജയിച്ചാലും സമകാലിന രാഷ്ട്രീയ ചരിത്രത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉളവാക്കുവാന്‍ അത് പര്യാപ്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വേങ്ങരയിലേയും ഉപതിരഞ്ഞെടുപ്പ് പോലെയല്ല ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ വാശിയേറിയ മത്സരത്തിനുള്ള വാശിയേറിയ മത്സരത്തിനുള്ള വേദിയാണ്. മൂന്നു മുന്നണികളും ജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ആഗ്രഹിക്കാത്തിനാല്‍ ഇതോടെ ഉരുത്തിരിയുന്നതു ശക്തമായ ത്രികോണ മത്സരം.
മണ്ഡലം രൂപീകൃതമായതിനുശേഷമുള്ള ചരിത്രം യുഡിഎഫിന് അനുകൂലമാണ്. കേരള നിയമസഭ രൂപീകൃതമായ 1957-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന ചരിത്രമാണ് ചെങ്ങന്നൂരിനുള്ളത്. മണ്ഡലം രൂപീകരിച്ചതു മുതല്‍ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു.പലപ്പോഴും ഭൂരിപക്ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചില്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് മണ്ഡലം പതിനായിരത്തില്‍ മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിട്ടുള്ളത്. 1987 ല്‍ മാമന്‍ ഐപ് നേടിയ 15,703 ആണ് ഉയര്‍ന്ന ഭൂരിപക്ഷം. 1987 ന് ശേഷം 2016 ലാണ് കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെട്ടത്. 1996 ലേയും 2006 ലേയും ഇടത് തരംഗത്തേയും അതിജീവിച്ച് യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. പക്ഷേ 2016 ല്‍ ചെങ്കൊടി പാറി പറന്നു. എന്നാല്‍ ഇപ്പോള്‍ പഴയതു പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല ഒരു മുന്നണിക്കും. എടുത്ത് പറയതക്ക നേട്ടങ്ങളൊന്നുമില്ല കേന്ദ്രസര്‍ക്കാരിന്, പല ഘടക കക്ഷികളും അകന്ന് നില്ക്കുന്നു. രാജ്യ സഭാ സീറ്റ് നിക്ഷേധിച്ചതിനാല്‍ ബിഡിജെഎസ് പൂര്‍ണമായും അകന്നു കഴിഞ്ഞു. ജനമനസ്സു കവരുന്ന നേതാക്കളുമില്ല. യുഡിഎഫിനാണെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജെഡിയു, കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടികള്‍ യുഡിഎഫ് വിട്ടു. ജെഡിയു ഇടതു പാളയത്തിലെത്തി. കേരള കോണ്‍ഗ്രസിന്റെ (എം) നിലപാട് അറിയാനിരിക്കുന്നതേയുള്ളൂ. വികസനം ഉയര്‍ത്തികാട്ടി പ്രചാരണ പരിപാടികള്‍ ആസുത്രണം ചെയ്യുന്ന എല്‍ഡിഎഫിനാകട്ടെ ഭരിക്കുന്ന മുന്നണിക്കെതിരെ ഉയരുന്ന ജനവികാരം വലിയ തിരിച്ചടിയാണ്. എങ്കിലും ചെങ്ങന്നൂര്‍ വിട്ടുകളയുവാന്‍ അവര്‍ ഒരുക്കമല്ല. കാരണം അത് ഭരണത്തിന്റെ വിലയിരുത്തലാണ് സര്‍ക്കാരിന്റെ പ്രോഗ്രസ്സ് കാര്‍ഡ് എന്നാണ് ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റൊരു കാരണം 25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ത്രിപുര കൈവിട്ടു പോയത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി മാറി. ഇന്‍ഡ്യയില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന ഏക സര്‍ക്കാര്‍ കേരളത്തില്‍ മാത്രമാണ്. അതുപോലെ തന്നെ എതിരാളികള്‍ രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചയാക്കുമെന്ന് വ്യക്തം.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയാണ് ചെങ്ങന്നൂര്‍ മണ്ഡലം. മണ്ഡലത്തെ രണ്ടായി പിരിച്ചുകൊണ്ട് എം.സി റോഡ് കടന്നുപോകുന്നു. ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ രണ്ട് ജില്ലകളുടേയും സ്വഭാവം മണ്ഡലത്തിനുണ്ട്. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളിലൊന്ന്. സാമുദായിക ഘടകകങ്ങള്‍ ഇവിടെ ഏറെ നിര്‍ണായകമാണ്.പെന്തക്കോസ്തര്‍ ഏറെയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ജയപരാജയങ്ങളെ നിര്‍ണയിക്കുവാന്‍ കഴിവുള്ളവര്‍. മണ്ഡലത്തിലാകമാനം 180-തില്‍ അധികം പെന്തക്കോസ്ത് സഭകളും, ഏകദേശം 18,000 വോട്ടുകളുമുണ്ട്. ഇന്‍ഡ്യന്‍ പെന്തക്കോസ്ത് സഭകള്‍ക്കാണ് സഭയുടെ എണ്ണത്തിലും വിശ്വാസികളുടെ എണ്ണത്തിലും കൂടുതല്‍. തൊട്ടു പുറകില്‍ തന്നെയുണ്ട് ചര്‍ച്ച് ഓഫ് ഗോഡും. സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ മണ്ഡലത്തിലാണ്. അസംബ്ലീസ് ഓഫ് ഗോഡിനും ചര്‍ച്ചുകള്‍ ധാരാളമായുണ്ട്. അതു പോലെ തന്നെയാണ് ദി പെന്തക്കോസ്ത് മിഷന്‍ ചര്‍ച്ചുകളും. ഇവരെ കൂടാതെ ധാരാളം സ്വതന്ത്ര സഭകളും, ന്യൂ ജനറേഷന്‍ സഭകളും ഈ മണ്ഡലത്തിലുണ്ട് എന്നതാണ് പ്രത്യേകത. ഇത് മനസ്സിലാക്കിയ മുന്നണിയുടെ നേതാക്കന്മാര്‍ പെന്തക്കോസ്ത് സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങി കഴിഞ്ഞു. പെന്തക്കോസ്തരുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പെന്തക്കോസ്തര്‍ക്ക് ഗണ്യമായ സ്ഥാനം മണ്ഡലത്തിലുണ്ടെങ്കിലും നാളിതുവരെ അത്തരത്തിലൊരു പരിഗണന പെന്തക്കോസ്ത് സമൂഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. പലപ്പോഴും വോട്ടിനു വേണ്ടി പെന്തക്കോസ്തരെ സമീപിക്കാറുണ്ടെങ്കിലും അനുഭാവ പൂര്‍വ്വമായ സമീപനമല്ല മുന്നണികളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ അവരുടെ ആവശ്യങ്ങളുടെ മേല്‍ മുഖം തിരിഞ്ഞ് നില്ക്കുന്നതായാണ് കണ്ടു വരുന്നത്.കോര്‍പറേഷനുകളിലോ, ബോര്‍ഡുകളിലോ അര്‍ഹമായ ഒരു പ്രാതിനിത്യം പോലും പെന്തക്കോസ്തര്‍ക്ക് ഇല്ല എന്നതാണ് സത്യം. തങ്ങളെ സന്ദര്‍ശിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്നില്‍ കൃത്യമായ മനസ്സ് ഇതുവരെയും നേതാക്കന്മാര്‍ തുറന്നിട്ടില്ല എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണയോ, ഒരു പാര്‍ട്ടിയോടും വിമുഖതയോ കാണിച്ചിട്ടില്ല. ഒരോരുത്തരും സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കട്ടേയെന്നാണ് പെന്തകകോസ്ത് നേതാക്കന്മാര്‍ പറയുന്നത്. ഏതു സ്ഥാനാര്‍ത്ഥി ജയിച്ചാലും കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

1 COMMENT

  1. പെന്തക്കോസ്തു സഭകൾ 180, അതിൽ 18000 വോട്ടുകൾ . ഒരിക്കലും ഇല്ല . കൂടിപ്പോയാൽ 9000 വോട്ട് കണ്ടേക്കും . അതും വളരെ കൂടുതലാണ് .
    180 സഭകളിൽ ഭൂരിപക്ഷം സഭകളിലും ശരാശരി വോട്ട് അവകാശമുള്ള 40 പേര് കാണും . ടൗണിൽ ഉള്ള സഭകളിൽ കൂടുതൽ ഉണ്ടായേക്കാം അതിനു അനുസരിച്ചു ടൌൺ വിട്ടുള്ള സഭകളിൽ കുറയും. പിന്നെ പലരും വിദേശത്തും .
    പക്ഷെ ഒരുമിച്ചു നിന്നാൽ ചില കാര്യങ്ങൾ ചെയ്യുവാൻ കഴിയും . പക്ഷെ ഐപിസി ചർച്ചോഫ്‌ഗോഡ് ഷാരോൺ അസ്സെംബ്ളിഎസോഫ്‌ഗോഡ് ടിപിഎം എന്നിങ്ങനെ ഉള്ള സഭകളിലെ എല്ലാവരും ഒരുപോലെ ചിന്ദിക്കുന്നവരല്ല . അതിനാൽ എലെക്ഷനിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയില്ല .
    എന്നാൽ എല്ലാവരുടെയും ശക്തമായ പ്രാർത്ഥനയും ഉത്തരവാദിത്തമുള്ള കാഴ്ചപ്പാടും തീർച്ചയായും ഒരു നല്ല നേതാവിനെ ചെങ്ങന്നൂരിന് ലഭിക്കുവാൻ സാദിക്കും .
    ദൈവം അനുഗ്രഹിക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here