ചെന്നൈയിൽ NICOG വിശ്വാസി വാഹനാപകടത്തിൽ മരിച്ചു

0
514

ചാക്കോ കെ തോമസ്

ചെന്നൈ: ആലപ്പുഴ മാന്നാർ വള്ളക്കാലി കപ്പോലിൽ വീട്ടിൽ തോമസിന്റെ മകൻ ടി.എസ്.ഡേവിഡ് (സണ്ണി – 55) ചെന്നൈയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.ജൂൺ 2 ന് രാവിലെ താമസസ്ഥലമായ ആമ്പത്തൂരിൽ നിന്ന് അയൽവാസിയായ സുഹൃത്തിന്റെ കൂടെ ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന് സാധനങ്ങൾ മേടിക്കുവാൻ മാർക്കറ്റിൽ പോകുന്ന വഴിക്കാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ ഒരാൾ റോഡ് മുറിച്ച് കടക്കുകയും പെട്ടെന്ന് വാഹനം നിർത്തുവാൻ ശ്രമിച്ചപ്പോൾ ഡേവിഡ് വാഹനത്തിൻ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സ്റ്റാലിൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയിൽ രക്തം കട്ടപിടിച്ച് തലച്ചോറ് പ്രവർത്തനരഹിതമായി തീർന്നതിനാൽ ഞായറാഴ്ചയോടെ ഡോക്ടർമാർ മരണം സ്ഥിതീകരിച്ചു. ചെന്നൈ അത്തിപെട്ട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആരംഭകാല വിശ്വാസിയായ ഡേവിഡ് സഭയുടെ പ്രവർത്തനങ്ങളിൽ അത്യധികം ഉത്സാഹിയും ആയിരുന്നു. ഡേവിഡിന്റെ വേർപാട് ചെന്നൈ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയ്ക്ക് നികത്താനാവാത്ത ഒരു ആത്മീയ സഹോദരൻ നഷ്ടപ്പെട്ട ദു:ഖത്തിലാണ് വിശ്വാസികൾ . സംസ്കാരം നാളെ (ബുധൻ) രാവിലെ 10.30 ന് അത്തിപെട്ട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പാസ്റ്റർ ശീലാസ് മാത്യൂ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .കൊരട്ടൂർ ഡേവിഡ് ഇലക്ട്രിക്കൽസ് വർക്ക്സ് ഉടമയാണ് ഡേവിഡ്.

ഭാര്യ സാലി തിരുവല്ല കിഴക്കേടത്ത് കുടുംബാംഗം.
മക്കൾ. ക്രിസ്റ്റി ,സ്റ്റീഫൻ

 

 

 

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here