ചർച്ച് ഓഫ് ഗോഡ്: നോർത്തിസ്റ്റേൺ റീജിയൻ കൺവൻഷൻ മെയ് 24 മുതൽ

0
586

വെസ്ളി മാത്യു ഡാളസ്

ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്തിസ്റ്റേൺ റീജിയന്റെ 29 മത് വാർഷിക കൺവൻഷൻ മെയ് 24 മുതൽ 26 വരെ ന്യൂയോർക്കിൽ നടക്കും.
എല്ലാ ദിവസവും വൈകിട്ട് 7.30 മുതലാണ് പൊതുയോഗം.
റവ.പീറ്റർ റീവീസ്, പാസ്റ്റർ പി.സി ചെറിയാൻ, ഡോ.ഷൈനി റോജൻ സാം എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
ഞായാറാഴ്ച രാവിലെ 9 ന് ആരാധനയും ഉച്ചകഴിഞ്ഞ് 2.30 ന് ലേഡീസ് മീറ്റിംഗും നടക്കും.
റവ.രാജൻ സ്കറിയ (പ്രസിഡൻറ്), റവ.മാത്യു വർഗീസ് (വൈസ് പ്രസിഡണ്ട്), സാം മാത്യു (സെക്രട്ടറി), ഡേവിഡ് കുരുവിള (ട്രഷറർ), റവ.എബി ജോയി ( യൂത്ത് കോർഡിനേറ്റർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here