ചർച്ച് ഓഫ് ഗോഡ് ( സ്റ്റേറ്റ് ) കൺവൻഷൻ സമാപിച്ചു

0
259

ഷൈജു തോമസ് ഞാറയ്ക്കൽ (മീഡിയ സെക്രട്ടറി)

തിരുവല്ല: ദൈവവുമായിട്ടുള്ള ബന്ധത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നും ഈ ലോകത്തില്‍ ഇല്ല. ശുശ്രൂഷയ്ക്കായി നാം ഓടി നടന്ന് അത് നിര്‍വ്വഹിക്കുമ്പോള്‍ ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു പോയാല്‍ നമ്മുടെ നിത്യത നഷ്ടപ്പെടും. ലോകത്തില്‍ എല്ലാറ്റിനേക്കാളും വലുത് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യതയാണ്. ദൈവം ഒരുക്കുന്ന നിത്യ രാജ്യത്തെക്കുറിച്ചുള്ള ദര്‍ശനം ഉള്ളില്‍ തിളയ്ക്കുമ്പോള്‍ അത് പ്രാപിക്കേണ്ടതിന് പ്രതീകൂല സാഹചര്യങ്ങള്‍ വന്നാലും നാം ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിക്കണം എന്ന് പാസ്റ്റര്‍ സി സി തോമസ് പറഞ്ഞു.തിരുവല്ലയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്റ്റേഡിയത്തില്‍ നടന്ന 95-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ മുഖ്യസന്ദേശം നല്കുക ആയിരുന്നു അദ്ദേഹം. 28 ന് ഞായറാഴ്ചത്തെ സംയുക്ത സഭായോഗത്തിന് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ വൈ റെജി സങ്കീര്‍ത്തനം വായിച്ചു. പാസ്റ്റര്‍ ജോണ്‍സന്‍ ദാനിയേല്‍ സങ്കീര്‍ത്തന പ്രബോധനം നടത്തി. വിശുദ്ധ തിരുമേശ ശുശ്രൂഷയ്ക്ക് ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസ് നേതൃത്വവും പാസ്റ്റര്‍ എം കുഞ്ഞപ്പി സന്ദേശവും നല്കി. ബ്രദര്‍ ജോസഫ് മറ്റത്തുകാല നന്ദി പ്രാകാശിപ്പിച്ചു.

2016- 2018 കലയളവിലെ ദൈവസഭാ ഭരണസമിതി അംഗങ്ങള്‍ക്ക് യാത്ര അയപ്പും, 2018- 2020 കാലഘട്ടത്തിലേക്കുള്ള ദൈവസഭയുടെ ഭരണസമിതി അംഗങ്ങളെ സഭായോഗത്തില്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ സി തോമസ് പ്രാര്‍ത്ഥിച്ച് നിയമിച്ചു. പാസ്റ്റര്‍മാരായ കെ. വൈ ഗീവര്‍ഗിസ്, സണ്ണി ഏബ്രഹാം, ക്രിസ്റ്റഫര്‍ റ്റി രാജു, വൈ ജോസ്, റ്റി. എ ജോര്‍ജ്, പി. ജി ശാമുവേല്‍, തോമസ് എം. പുളിവേലില്‍, സി. എസ് ഈശോ, ബ്രദര്‍ കെ. ഏബ്രഹാം എന്നിവര്‍ പ്രാര്‍ത്ഥിച്ചു. പാസ്റ്റര്‍ കെ. സി ജോണിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കണ്‍വന്‍ഷന്‍ സമാപിച്ചു.

22-ാം തീയതി പാസ്റ്റര്‍ വൈ റെജിയുടെ അദ്ധ്യക്ഷതയില്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസ് ഉത്ഘാടനം ചെയ്ത് ആരംഭിച്ച യോഗത്തില്‍ പവ്വര്‍ കോണ്‍ഫറന്‍സ്, ശുശ്രൂഷക സമ്മേളനം, ലേഡിസ് മീറ്റിംഗ്, ബൈബിള്‍ കോളേജ് ഗ്രാഡുവേഷന്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മേളനം, സണ്‍ഡേ സ്‌കൂള്‍- യുവജന സമ്മേളനം തുടങ്ങിയയവ കണ്‍വന്‍ഷനോട് അനുബന്ധമായി നടത്തപ്പെട്ടു.

വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ്, പി. ആര്‍ ബേബി, ഷിബു. കെ മാത്യു, വിനോദ് ജേക്കബ്ബ്, വി. ഓ വര്‍ഗിസ്, പി. ഐ ഏബ്രഹാം, റെജി മാത്യു ശാസ്താംകോട്ട, അനിഷ് ഏലപ്പാറ, പി. സി ചെറിയാന്‍, ജെയിംസ് റിച്ചാര്‍ഡ്, ജോണ്‍ തോമസ്, ജോസ് എണ്ണിക്കാട്, കുര്യന്‍ ജോര്‍ജ്, മാത്യു കെ ഫിലിപ്പ്, ഏബ്രാഹാം വര്‍ഗിസ്, വി. പി തോമസ്, ഡോക്ടര്‍ ജെയ്‌സണ്‍ തോമസ്, ഡോക്ടര്‍ സി. റ്റി ലൂയിസ്‌കുട്ടി, എ. റ്റി ജോസഫ്, സാംകുട്ടി മാത്യു, എബി റ്റി ജോയി, ഷൈജു തോമസ് ഞാറയ്ക്കല്‍, വി. വി അല്ക്‌സാണ്ടര്‍, അശോക് മാത്യു അലക്‌സ്, ബിനു ജോര്‍ജ്, ജോണ്‍ ഫിലിപ്പ്, സുബാഷ് സി ദാനിയേല്‍, സിസ്റ്റര്‍ അന്നമ്മ നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. റ്റി. എം മാമച്ചന്‍, ബാബു ചെറിയാന്‍, വി. റ്റി ഏബ്രഹാം, ഏബ്രാഹാം മാത്യു കൊട്ടാരക്കര, കെ. എം ചെറിയാന്‍, ഏബ്രഹാം മാത്യു കോട്ടയം, ജോണ്‍ ജോസഫ് പി, സി. എം വത്സലദാസ്, സജി ജോര്‍ജ്, പി. എ ജെറാള്‍ഡ്, തോമസ്‌കുട്ടി ഏബ്രഹാം, ഷിജു മത്തായി, ജോസ് ബോബി എന്നിവര്‍ വിവിധ യോഗങ്ങള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ വൈ ജോസിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

 

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here