ഏ.ജി ഇവാഞ്ചലിസം ഡിപാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര

0
117

പാസ്റ്റർ ഷിൻസ് പി. റ്റി (പബ്ലിസിറ്റി കൺവീനർ)

പത്തനാപുരം: അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡിപാർട്മെന്റ് പിടവൂർ ഏജി സഭയുടെ നേത്യത്വത്തിൽ രണ്ട് ദിവസം നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര സമാപിച്ചു. പിടവൂരിന്റെ സമീപ പ്രദേശങ്ങളിലായി നടത്തിയ പതിനെട്ടോളം പരസ്യയോഗങ്ങളിൽ നൂറുകണക്കിന് ആളുകൾ സുവിശേഷം ശ്രവിച്ചു.പത്തനാപുരം സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ ഡിപാർട്ട്മെന്റ് അംഗങ്ങളും മറ്റ് ദൈവദാസൻമാരും പ്രഭാഷണം നടത്തി.രണ്ട് ദിവങ്ങളിലും വൈകുന്നേരം സത്യൻ മുക്കിൽ നടത്തിയ കൺവൻഷനിൽ പാസ്റ്റർ എബി എബ്രഹാം പാസ്റ്റർ അജി ആന്റണി എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ റെജിമോൻ സി ജോയി ,പാ സ്റ്റർ എൻ സത്യദാസ് എന്നിവർ അദ്ധ്യക്ഷത വഹിച്ച ഈ സുവിശേഷ യോഗങ്ങളിൽ നിരവധി ആളുകൾ ദൈവവചനം കേട്ടു. പാസ്റ്റർമാരായ വൈ തോമസ്, പാപ്പച്ചൻ, ബിജു, എം ഉണ്ണി, ഒ.ജോയി കുട്ടി, സാം റ്റി ഡാനിയേൽ, കെ.എം സ്കറിയ, സണ്ണി, തോമസ് എബ്രഹാം തുടങ്ങിയവർ ഈ രണ്ട് ദിവസങ്ങളിലെ കൺവൻഷനിൽ പ്രാർത്ഥിച്ചു.പാസ്റ്റർ പ്രിൻസ് വർഗിസാണ് പിടവൂർ അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രുഷകൻ.റവ. ഐസക് ചെറിയാൻ, ഡോ സുസൻ ചെറിയാൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, പാസ്റ്റർ ഷാജി സാമുവേൽ ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റർ എൻ.സത്യദാസ് അണ് ഇവാഞ്ചലിസം ഡയറക്ടർ, വൈസ് പ്രസിഡൻറ് പാസ്റ്റർ.റ്റി.ജി സാമുവേൽ, സെക്രട്ടറി പാസ്റ്റർ മാത്യു ലാസർ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സന്തോഷ് കെ ഖജാൻജി പാസ്റ്റർ അഭിലാഷ് എസ്, പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ റെജിമോൻ സി ജോയി, പ്രയർ കൺവീനർ, പാസ്റ്റർ സന്തോഷ് ജോൺ, മ്യുസിക് പാസ്റ്റർ ബിജു പി എസ് ,ഇവരാണ് ഡിപാർട്ട് മെൻറ് ഭാരവാഹികൾ

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here