ഗുഡ് എർത്ത് ഫാമിന്റെ കുടിവെള്ള വിതരണ പദ്ധതി ശ്രദ്ധേയമാവുന്നു

0
389

ചെങ്ങന്നൂർ: കൊല്ലകടവിൽ പ്രവർത്തിക്കുന്ന
ഗുഡ് എർത്ത്  ഫാം ട്രയിനിംങ്ങ് സെന്ററിന്റെ സാമൂഹീക വികസന പദ്ധതികൾ ശ്രദ്ധേയമാവുന്നു. കടുത്ത ചൂടനുഭവപ്പെട്ടതോടെ വിവിധ സ്ഥലങ്ങളിൽ ഫയ്ത്ത് ഹോം – ഗുഡ് എർത്ത് കൊല്ലകടവിന്റെ ചുമതലയിൽ  ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കൂളിലെ കുട്ടികൾ ചേർന്ന് വഴി അരികിൽ ദാഹജലം ഒരുക്കി. രാജൻ കൈപ്പള്ളി പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.

ചെങ്ങന്നൂർ കൊല്ലകടവിൽ ഫെയ്ത്ത് ഹോമിനോട് ചേർന്ന് വിശാലമായ 5 ഏക്കർ സ്ഥലത്താണ് ”ഗുഡ് എർത്ത് ” പ്രവർത്തിക്കുന്നത്. 
സമൂഹത്തിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കരംപിടിച്ച് ഉയർത്തുവാനും, അവരുടെ സാധാരണ ജീവിതത്തിന് ആവശ്യമായ വരുമാനം കണ്ടെത്തുവാനും സഹായകരമായ ഒരു സ്വയംതൊഴിൽ പദ്ധതി     ആരംഭിച്ചു.
പരേതനായ എം. മാത്യൂസ് (ടൊയോട്ട സണ്ണി)  ഇതിന്റെ പ്രഥമ രക്ഷാധികാരിയായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 
റോയി കെ. യോഹന്നാൻ –
 509010 02

LEAVE A REPLY

Please enter your comment!
Please enter your name here