നല്ല വാർത്ത:കൊറിയകളെപ്പോലെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങള്‍

0
231

ഇസ്ലാമാബാദ്:  കൊറിയകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനത്തിനായി കൈകോര്‍ത്തതുപോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് പാക് മാധ്യമങ്ങള്‍. ഡോണ്‍, ഡെയ്‌ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇന്ത്യയും പാകിസ്താനും സമാധാനത്തിനായി കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പരസ്പരമുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെടുന്നു.  ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം പ്രദേശത്തെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.

കൊറിയന്‍ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡെയ്ലി ടൈംസിലെ ലേഖനത്തില്‍ ഇന്ത്യയും പാകിസ്താനും ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നു. 70 വര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എന്നാണ് ഇന്ത്യയും പാകിസ്താനും പക്വത കാണിക്കുകയെന്ന് ലേഖനം ചോദിക്കുന്നു. ദേശീയ, പ്രാദേശിക താത്പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും ഡെയ്‌ലി ടൈംസ് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

1999ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ലഹോറിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മപ്പെടുത്തലാണ് കൊറിയന്‍ നേതാക്കളുടെ സമാധാന നീക്കമെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം വാജ്‌പേയിയുടെ സൗഹൃദ സന്ദര്‍ശനത്തിന് പിന്നാലെ പാക് സൈന്യം കാര്‍ഗിലില്‍ കടന്നു കയറിയതും അത് യുദ്ധത്തില്‍ കലാശിച്ചതും ഡോണ്‍ ലോഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

 

(Source mbi)

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here