പേമാരി വിട്ടൊഴിയാതെ: നിർമ്മാണത്തിൽ ഇരിക്കുന്ന വിശ്വാസിയുടെ വീട് പൂർണമായും തകർന്നു

0
780

നിർമ്മാണത്തിൽ ഇരിക്കുന്ന വീട് പൂർണമായും തകർന്നു

കനത്ത മഴ:ആലപ്പുഴയിൽ തുടർച്ചയായ അഞ്ചാം ദിവസവും സ്ക്കൂളുകൾക്ക് അവധി

കുമളി: കുമളി ലൈറ്റ് ഹൗസ് ദൈവസഭ അംഗമായ അമരാവതി ചാലുകടവിൽ അച്ഛൻകുഞ്ഞിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന വീട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ പേമാരിയിൽ പൂർണമായും തകർന്നു. പുരയിടത്തിന്റെ പിന്നിൽ നിന്നും ശക്തമായ മലവെള്ളപ്പാച്ചിലിൽ വീടിന്റെ പിന്നിലുള്ള കല്ലും മണ്ണും വന്നു പതിച്ചാണ് വീട് തകർന്നത്‌. വീടിന്റെ ഭിത്തികളും കട്ടിള ജനലുകളും പൂർണ്ണമായും തകർന്നനിലയിൽ ആണ്. ഏതാണ്ട് ഒൻപതു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കപ്പെടുന്നു.
കുമളി-മൂന്നാർ റോഡരികിൽ അവർക്കുള്ള പുരയിടത്തിൽ കഴിഞ്ഞ ചില മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. നാളുകൾ കൊണ്ടുള്ള ആഗ്രഹങ്ങൾ പൂവണിയുന്നതിനായി ബാങ്കിൽ നിന്നും ലോൺ എടുത്താണ് ഇത്രത്തോളം കാര്യങ്ങൾ ചെയ്യുവാൻ ഇടയായത്. പണികാര്യങ്ങളുടെ പാതിവേളയിൽ ആണ് ഇത് സംഭവിച്ചത്‌. മണ്ണൊലിപ്പ് നിമിത്തം ഉണ്ടായ വലിയ തിട്ട കാരണം ഇനിയും അവിടെത്തന്നെ വീട് പണിയുവാൻ വളരെയധികം പണചെലവ് ആണ് വന്നിരിക്കുന്നത്. ഈ കുടുംബത്തിന്റെ വേദനാജനകമായ അവസ്ഥയിൽ നിന്നും ഉള്ള വിടുതലിന് വേണ്ടിയും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ ഉള്ള സാമ്പത്തിക അവശ്യങ്ങൾക്കായും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും സഭാ പാസ്റ്റർ സന്തോഷ്‌ ഇടക്കര അവശ്യപ്പെട്ടിരിക്കുന്നു. ഈ കുടുംബം ദൈവസഭയുടെ ആത്മീയ പ്രവർത്തനങ്ങൾക്കു എന്നും ഒരു അനുഗ്രഹമായിരുന്നു.
9447306228, 9744017880

കോട്ടയത്തു വീണ്ടും മഴ; വെള്ളപ്പൊക്ക ഭീഷണി

കോട്ടയം: വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയർത്തി കോട്ടയത്തു മഴ. ഉച്ചയോടെയാണ് കോട്ടയത്ത് വീണ്ടും മഴ ശക്തമായത്. ഇന്നലെ മുതൽ മഴ പെയ്യാത്തതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണ് വീണ്ടും മഴപെയ്തത്. ഇതോടെ വെള്ളം വീണ്ടും ഉയരുമെന്ന ഭയത്തിലാണു പ്രദേശവാസികൾ.

അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും എസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ദിവസമാണ് പൂർണമായും ഗതാഗതം മുടങ്ങുന്നത്. ഇന്നു രാവിലെ എസി റോഡിലൂടെ സർവീസ് നടത്താൻ കെഎസ്ആർടിസി ശ്രമിച്ചെങ്കിലും തുടക്കത്തിൽത്തന്നെ വെള്ളം കയറിക്കിടക്കുന്നതിനാൽ സർവീസ് വേണ്ടെന്നു വച്ചു. പക്കിജംക്‌ഷൻ മുതൽ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ എസി റോഡിൽ പ്രവേശിക്കാതിരിക്കാൻ തുടക്കത്തിൽത്തന്നെ പൊലീസ് ബാരിക്കേഡ് വച്ചിട്ടുണ്ട്.

നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി പ്രദേശങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 10 ഷെഡ്യൂളുകൾ റദ്ദാക്കി. യാത്രക്കാരുടെ ആവശ്യം അനുസരിച്ചു കോട്ടയത്തേക്കു പോകുന്നവർക്കായി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

കനത്ത മഴ:ആലപ്പുഴയിൽ തുടർച്ചയായ അഞ്ചാം ദിവസവും സ്ക്കൂളുകൾക്ക് അവധി

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും  (20-7-2018)അവധി പ്രഖ്യാപിച്ചു.

 

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here