മനുഷ്യാവകാശ സെമിനാർ സുൽത്താൻ ബത്തേരിയിൽ

0
200

ജോബിൻസ് വയനാട്

ബത്തേരി: ഓൾ ഇന്ത്യാ ക്രിസ്ത്യൻ കൗൺസിൽ(AICC) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ സഭാ-സംഘടനാ വ്യത്യാസമെന്യേയുള്ള ക്രൈസ്തവ നേതാക്കന്മാർ, വിശ്വാസികൾ, യുവജനങ്ങൾ എന്നിവർക്കായി ഏകദിന സെമിനാർ നടത്തുന്നു. മനുഷ്യാവകാശ വിശ്വാസ സംരക്ഷണം, ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികൾ തുടങ്ങിയവയിൽ ഓൾ ഇന്ത്യാ ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഈ സെമിനാറിൽ കൂടി പരിചയപ്പെടാം.  ഏപ്രിൽ 17 ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ സുൽത്താൻ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. കെ.ജെ ജോയി കോട്ടയം മുഖ്യപ്രഭാഷണം നടത്തും. ഡോ.സാക്ക് ജോൺ, ബെൻസൺ വർഗ്ഗീസ്, ഡേവിസ് താക്കോൽക്കാരൻ എന്നിവർ സംഘാടകരാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744789645, 9747484277

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here