സംസ്ഥാനത്ത് പുക ഐസ്‌ക്രീം നിരോധിച്ചു

0
311

തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് ഐസ്‌ക്രീമുകളും പുക ഐസ്‌ക്രീമും ശീതളപാനീയങ്ങള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളും നിര്‍മിക്കുന്നതും വിതരണംചെയ്യുന്നതും സംഭരിക്കുന്നതും വില്പന നടത്തുന്നതും സംസ്ഥാനത്ത് നിരോധിച്ചു. ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ചു നിര്‍മിച്ച ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഉപയോഗിക്കുമ്പോള്‍ വായില്‍നിന്നു ക്രമാതീതമായി പുകയുയരും. ഇതു കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുകയും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഐസ്‌ക്രീമും ശീതളപാനീയങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം. ട്രോള്‍ഫ്രീ നമ്പര്‍- 18004251125, തിരുവനന്തപുരം- 8943346181, കൊല്ലം- 8943346182, പത്തനംതിട്ട- 8943346183, ആലപ്പുഴ- 8943346184, കോട്ടയം- 8943346185, ഇടുക്കി- 8943346186, എറണാകുളം- 8943346187, തൃശ്ശൂര്‍- 8943346188, പാലക്കാട്- 8943346189, മലപ്പുറം- 8943346190, കോഴിക്കോട്- 8943346191, വയനാട്- 8943346192, കണ്ണൂര്‍- 8943346193, കാസര്‍കോട്- 8943346194, മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, തിരുവനന്തപുരം- 8943346195, െമാബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, എറണാകുളം- 8943346196, മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, കോഴിക്കോട്- 8943346197.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here