ഹിംസയ്ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് രാഷ്ട്രപതി

0
78

 

ന്യൂഡല്‍ഹി: ഹിംസയ്ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരണം. ഹിംസയേക്കാള്‍ ശക്തമാണ് അഹിംസയെന്നാണ് ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യമെന്നത് വിശാലമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലമായി കാത്തിരുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ മുനമ്പിലാണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വൈദ്യുതി, രാജ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമാക്കല്‍, എല്ലാവര്‍ക്കും വീട്, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ നിര്‍ണായക ഘട്ടത്തിലാണ് നാമിപ്പോഴെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ന് നാമെടുക്കുന്ന തീരുമാനങ്ങള്‍, പദ്ധതികള്‍, സാമൂഹ്യ – സാമ്പത്തിക നിക്ഷേപങ്ങള്‍ ഭാവിയില്‍ നമ്മള്‍ എവിടെ നില്‍ക്കണമെന്ന് നിശ്ചയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനമെന്നത് എപ്പോഴും മറ്റുദിനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ രാജ്യം മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ്.

ഓഗസ്റ്റ് 15 എല്ലാ ഇന്ത്യാക്കാരെയും സംബന്ധിച്ച് വിശുദ്ധമായ ദിനമാണ്. നമ്മുടെ പൂര്‍വികരുടെയും സ്വാതന്ത്ര്യ സമരപോരാളികളുടെയും ത്യാഗത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത സ്വാതന്ത്ര്യം. സ്ത്രീകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ വ്യക്തമായ പങ്കുണ്ട്. അവര്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിന് ഉൗന്നല്‍ നല്‍കണം. വനിതകൾക്ക് നമ്മുടെ സംസ്കാരത്തിൽ പരമപ്രധാനമായ സ്ഥാനമുണ്ട്. വനിതകളുടെ മികവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും അടിസ്ഥാനമാണ്. വിദ്യാഭ്യാസമെന്നാൽ വെറും ഡിഗ്രിയോ ഡിപ്ലോമയോ അല്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതിയാണു വളർത്തേണ്ടത്. വളരെവേഗം രാജ്യത്ത് വികസനവും വളര്‍ച്ചയും ഉണ്ടാകുന്നുണ്ട്. അത് പ്രശംസനീയമാണ്. കർഷകർ രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് രാജ്യത്തിന്‍റെ വികസനം തടയപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയെന്ന രാജ്യം നിലകൊള്ളുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. നമ്മുടെ പാരമ്പര്യത്തെയും പ്രകൃതിയേയും പൈതൃക കേന്ദ്രങ്ങളെയും സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി കൈമാറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here