ഐ പി സി കർണാടക ശുശ്രൂഷർക്കായ് വേദ ശാസ്ത്ര പരിശീലന ക്യാംപ് നടത്തി

0
331

 

കർണാടക ഐ പി സി ശുശ്രൂഷകർക്കായ് നടത്തിയ പരിശീലന ക്യാംപിന്റെ സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യൂ (ഇടത് ) പ്രസംഗിക്കുന്നു
കർണാടക ഐ പി സി ശുശ്രൂഷക പരിശീലന ക്യാംപിൽ പങ്കെടുത്ത ശുശ്രൂഷകർ എക്സിക്യൂട്ടിവ് അംഗങ്ങളൊടൊപ്പം

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: ഐ പി സി കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യുക്കേഷൻ ആഭിമുഖത്തിൽ മെയ് 6 മുതൽ 10 വരെ ശുശ്രൂഷകർക്കായ് പ്രത്യേക പരിശീലന ക്യാംപ് ഹൊറമാവ് ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടത്തി. കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള 75 ശുശ്രൂഷകർക്കായ് നടത്തിയ ക്യാംപിൽ ഐപിസി കർണാടക പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യൂ, എഡ്യുക്കേഷൻ ബോർഡ് ചെയർമാനും ഐ പി സി കർണാടക സെക്രട്ടറിയുമായ ഡോ.പാസ്റ്റർ വർഗീസ് ഫിലിപ്പ്, പാസ്റ്റർ എൻ.കെ.ജോർജ് എന്നിവരും നാൽപതോളം പ്രധാന ശുശ്രൂഷകരും വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു. സമാപന ദിനത്തിൽ പാസ്റ്റർ ജോസ് മാത്യൂ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേത്യത്വം നൽകി.പാസ്റ്റർമാരായ കെ.വി.ജോസ്, സജീവ് ജോൺ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here