അബുദാബി ഐ.പി.സി ജൂബിലി നിറവിൽ; സ്തോത്ര പ്രാർത്ഥനയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
711

 

പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
ആദരണീയരായ മുൻ സഭാ ശുശ്രൂഷകർ
അദ്ധ്യക്ഷ പ്രസംഗം പാസ്റ്റർ അജു ജേക്കബ് ഏബ്രഹാം

 

പാസ്റ്റർ എം.സി.ചാക്കോയ്ക്ക് മെമന്റോ നല്കി ആദരിക്കുന്നു

 

വാർത്ത:ജയ്മോൻ ചീരൻ

അബുദാബി: യു.എ.ഇ യിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന് നന്ദിയായ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ അബുദാബി സഭയുടെ സുവർണ്ണ ജൂബിലിക്ക് അനുഗ്രഹീയ തുടക്കം. ജൂൺ 16ന് അബുദാബി സെൻറ് ആൻഡ്രൂസ് ചർച്ചിൽ വൈകിട്ട് നടന്ന പ്രൗഢമായ സദസിൽ നൂറുക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത സ്തോത്ര പ്രാർത്ഥന സുവർണ്ണ ജൂബിലിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാധുര്യമായി.
അബുദാബി സഭയുടെ സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഐ. പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ ജൂബിലി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
പരിശുദ്ധാത്മാവിന്റെ ശക്തിയിലേക്ക് സഭകൾ മടങ്ങി വരണമെന്ന് പാസ്റ്റർ കെ.സി.ജോൺ ആഹ്വാനം ചെയ്തു.
പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലാതെ സഭകൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ആദിമസഭ പരിശുദ്ധാത്മ ശക്തിയിൽ വിശ്വസിച്ചു.
അതു മുഖാന്തിരം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദൈവ സഭകൾ ഉsലെടുത്തു. എന്നാൽ ഇന്ന് അത് മാറ്റി. മാനുഷിക പ്രമാണങ്ങളിലാണ് സഭയുടെ പോക്ക്. ഈ ദു:സ്ഥിതി മാറണം. സഭകൾ പരിശുദ്ധാത്മ ശക്തിയിലേക്ക് മടങ്ങി വരണം. പാസ്റ്റർ കെ.സി ജോൺ ആഹ്വാനം ചെയ്തു.
അബുദാബി സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സഹ ശുശ്രുഷൻ പാസ്റ്റർ സാമുവേൽ എം.തോമസ് സങ്കീർത്തനം വായിച്ചു.
സഭയുടെ ആദ്യകാല ശുശ്രൂഷകനായ പാസ്റ്റർ എം.സി.ചാക്കോ, സഥാപകാംഗം തോമസ് വർഗീസ് എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.
അബുദാബിയിൽ 35 വർഷം പൂർത്തിയാക്കിയ വിവിധ സഭകളിലെ ശുശ്രൂഷകന്മാരായ പാസ്റ്റർ പി.ടി.പ്രസാദ്, തോമസ്.എം.തോമസ്, എന്നിവരേയും സഭയിലെ വിശ്വാസികളായ കെ.സി.ജോസഫ്, ഒ.ടി. മാത്തുക്കുട്ടി, രാജൻ.ടി.ജോർജ്, ഏബ്രഹാം ബേബിക്കുട്ടി, ജോർജ് എം തോമസ്, റോസമ്മ ബേബി എന്നിവരേയും ആദരിച്ചു. സഭയുടെ ശുശ്രൂഷകരായിരുന്ന പാസ്റ്റർ എം.സി.ചാക്കോ. പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ മോൻസി പി.മാത്യു, പാസ്റ്റർ അജു ജേക്കബ് ഏബ്രഹാം, പാസ്റ്റർ സാമുവേൽ എം തോമസ് എന്നിവരെയും മൊമെൻന്റ നൽകി ആദരിച്ചു.
ഐ.പി.സി.ജന. വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്, റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഗർസീം പി ജോൺ, പാസ്റ്റർമാരായ രാജൻ ഏബ്രഹാം, ഷൈനോജ് നൈനാൻ, മോൺസി പി.മാത്യു, ജോൺ വർഗീസ്, എം.കെ.ജോൺസൻ അപ്കോൺ പ്രസിഡണ്ട് പാസ്റ്റർ ബെന്നി പി ജോൺ എന്നിവർ ആശംസകൾ നേർന്നു.
സഭയുടെ അൻപതംഗ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നല്കി. സഭാ സെക്രട്ടറി വർഗീസ് ജേക്കബ് സ്വാഗതവും ജന.കൺവീനർ സാം സക്കറിയ ഈപ്പൻ നന്ദിയും പറഞ്ഞു.  പി.സി.ഗ്ലെന്നി, പ്രദീപ് വർഗീസ്, ജോജി വർഗീസ്, സണ്ണി തോമസ്, ജോജു മാത്യു, റെജി ജോർജ് എന്നിവർ നേതൃത്വം നല്കി.
ജൂബിലിയുടെ ഭാഗമായി ഈ വർഷം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ,നോർത്തിന്ത്യയിൽ കൺവൻഷനുകൾ,സ്മരണിക പ്രസിദ്ധീകരണങ്ങൾ, വാർഷിക കൺവൻഷൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here