സുവർണ്ണ ജൂബിലി നിറവിൽ ഐ.പി.സി ദോഹ; ഡിസം. 8 ന് ജൂബിലി സമ്മേളനം

0
387

IPC DOHA | 50th Anniversary | Special Guest Pr. Jacob John | Sis. Persis John Leading the Choir 

 

വാർത്ത :അനീഷ് ചാക്കോ (ഓൺലൈൻ ഗുഡ്‌ന്യൂസ്)

ദോഹ : ഖത്തറിലെ ആദ്യ മലയാളി പെന്തകോസ്ത് സഭയായ ദോഹ ഐ പി സി യുടെ അൻപതാമത് വാർഷികാ സമാപന സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി .1968 ഡിസംബർ 20 ന് ദോഹയിൽ സ്ഥാപിതമായ ഈ സഭ കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വഴികളെ ഓർത്തു നന്ദി അർപ്പിക്കുവാൻ ക്രമീകരിച്ചിരിക്കുന്ന പ്രസ്‌തുത സമ്മേളനം ദോഹ ഐഡിസിസി കോംപ്ലക്സിൽ പ്രേത്യേകം ക്രമീകരിക്കുന്ന ടെൻറ്റിൽ വച്ച് 2018 ഡിസംബർ 8 ആം തീയതി വൈകിട്ട് 6 മുതൽ 9:30 വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് .

സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിൽ
ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ മുഖ്യ അതിഥി ആയിരിക്കും.
ഈ സമ്മേളനത്തിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന താങ്ക്സ് ഗിവിങ് സർവീസിൽ
സിസ്റ്റർ. പെർസിസ് ജോണും ദോഹ ഐപിസി ഗായകസംഘവും ചേർന്ന്
ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.

മുൻകാല ശുശ്രൂഷകൻമാരായ പാസ്റ്റർ കെ എസ് ഫിലിപ്പ് , പാസ്റ്റർ എം ജെ ഡൊമിനിക് എന്നിവരും കൂടാതെ സഭയുടെ പ്രാരംഭകാല പ്രവർത്തനങ്ങളുടെ മുൻ നിരയിൽ നിന്നവരിൽ ചിലരും ഈ സമ്മേളനത്തിൽ പങ്കെടുക്കും .
ഈ സമ്മേളനത്തിന് ബ്രദർ എ തോമസ് സാം , ബ്രദർ സാം കെ കുര്യൻ , ബ്രദർ പ്രമോദ് പി ജോർജ് എന്നിവരുടെ നേതൃത്തിൽ ഉള്ള വിപുലമായ ഓർഗനൈസിങ് കമ്മറ്റി പ്രവർത്തിച്ചു വരുന്നതായി പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു പി മത്തായി അറിയിച്ചു .

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here