ഐ.പി.സി ഫാമിലി കോൺഫ്രൻസ് :  ഹൂസ്റ്റണിൽ പ്രമോഷണൽ യോഗം 28ന്

0
179
വാർത്ത: നിബു വെള്ളവന്താനം
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ  വെച്ച് നടക്കുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായുള്ള  രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും ഏപ്രിൽ 28 ന്  ശനിയാഴ്ച വൈകിട്ട് 5.30 ന് ഹെബ്രോൻ ഐ.പി.സി സഭയിൽ നടക്കും.
അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ ഡോ.സാബു വർഗീസ്  ദൈവവചന പ്രഭാഷണം നടത്തും. ഐ.പി.സി ക്വയർ ഗാനങ്ങൾ ആലപിക്കും.
ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ),  സി.എം. ഏബ്രഹാം (സെക്രട്ടറി),  ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി  എബി മാത്യൂ നേതൃത്വം നൽകും.
എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here