ഐ.പി.സി കുടുംബ സംഗമം: പ്രൊമോഷണൽ യോഗവും സംഗീത വിരുന്നും മാർച്ച് 31ന്

0
345
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
ഒർലാന്റോ :  ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ  ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും മാർച്ച്  31ന് ഞായറാഴ്ച വൈകിട്ട് 5.30 ന്  ഒക്കലഹോമ  ഫസ്റ്റ്  ഐ.പി.സി സഭയിൽ  നടക്കും.   പാസ്റ്റർ ഷിബു തോമസ്  പ്രസംഗിക്കും. ഒക്കലഹോമ സിറ്റി ക്വയർ ഗാനങ്ങൾ ആലപിക്കും.
ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ),  സി.എം. ഏബ്രഹാം (സെക്രട്ടറി),  ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ  പ്രവർത്തന പദ്ധതികൾ വിശദികരിക്കും. സംസ്ഥാന പ്രതിനിധി അലക്സാണ്ടർ വർഗീസ് നേതൃത്വം നൽകും.
എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: അലക്സാസാണ്ടർ  വർഗീസ് : 405 210 3905 
 
 

LEAVE A REPLY

Please enter your comment!
Please enter your name here