ഐ.പി.സി ഹരിയാന സ്റ്റേറ്റിനു പുതിയ നേതൃത്വം; പാസ്റ്റർ ഡോ.എബ്രഹാം ഉമ്മൻ പ്രസിഡണ്ട്

0
923

ഹരിയാന: ഐ.പി.സി ഹരിയാന സ്റ്റേറ്റിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഏപ്രിൽ 30ന് ഫാറൂഖ് നഗറിലെ ഗുരുഗ്രാമിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ഡോ.ഏബ്രഹാം ഉമ്മൻ അദ്ധ്യക്ഷനായിരുന്നു.

ഭാരവാഹികളായി ഡോ.ഏബ്രഹാം ഉമ്മൻ
(പ്രസിഡണ്ട്), പാസ്റ്റർ കുൽബീർ സിംഗ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.എം ജോൺസൺ (സെക്രട്ടറി), സുഗദീപ് സിംഗ് (ജോ. സെക്രട്ടറി), കെ.എം. വർക്കി (ട്രഷറാർ) പാസ്റ്റർ ഉമ്മൻ ജോർജ് (ഡയറക്ടർ, ഇവാഞ്ചലിസം ബോർഡ്) എന്നിവരെ തെരെഞ്ഞെടുത്തു.

ശുശ്രൂഷകരും സഭാ പ്രതിനിധികളും പങ്കെടുത്തു. പാസ്റ്റർ കെ.എം ജോൺസൻ റിപ്പോർട്ടും, കെ.എം. വർക്കി കണക്കും അവതരിപ്പിച്ചു. ജനറൽ കൗൺസിൽ പ്രതിനിധിയായി പാസ്റ്റർ ഏബ്രഹാം ഉമ്മനെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here