പ്രളയക്കെടുതി: വയനാട്ടിൽ പാഴ്സനേജ് പണിയാൻ ഐ.പി.സി മലബാർ മേഖല രണ്ട് സെന്റ് സ്ഥലം വാങ്ങി നല്കി

0
943

വയനാട്ടിൽ പ്രളയക്കെടുതി മൂലം തകർന്ന പാഴ്സനേജ് പണിയുന്നതിനായി ഐ.പി.സി മലബാർ   മേഖല രണ്ട് സെന്റ് സ്ഥലം വാങ്ങി നല്കി.

ഐ.പി സി മലബാർ മേഖലാ ട്രഷറാർ ജോർജ് തോമസ് സ്ഥലം വാങ്ങാനുള്ള തുക പാസ്റ്റർ സുനിൽ ഏബ്രഹാമിനു നല്കുന്നു. മേഖല സെക്രട്ടറി പാസ്റ്റർ ബിജോയി കുര്യാക്കോസ്, മേഖല ജനറൽ കോർഡിനേറ്റർ പാസ്റ്റർ കെ.സി. ഉമ്മൻ , ജോയിന്റ് സെക്രട്ടറി ജെയിംസ് വർക്കി നിലമ്പൂർ, പാസ്റ്റർ ബാബു മഞ്ചേരി, ഐ.പി.സി മലബാർ മിഷൻ ബോർഡ് സെക്രട്ടറി സജി മത്തായി കാതേട്ട്, എന്നിവർ സമീപം

കല്പറ്റ:വയനാട്ടിൽ ഇക്കഴിഞ്ഞ പ്രളയക്കെടുതിയിൽ തകർന്ന പാഴ്സനേജ് പണിയുന്നതിനായി ഐ.പി.സി മലബാർ
മേഖല രണ്ട് സെന്റ് സ്ഥലം വാങ്ങി നല്കി.
പാഴ്സനേജിനോട് ചേർന്ന് കിടക്കുന്ന മലയിൽ നിന്നും ഇളകി വന്ന വലിയ പാറക്കല്ലും മണ്ണും വന്നിടിച്ച് ഐ.പി.സി പള്ളിക്കുന്ന് സഭയോടു ചേർന്നുള്ള പാഴ്സനേജ് തകർന്നിരുന്നു. പുതിയ പാഴ്സനേജ് പണിയണമെങ്കിൽ തൊട്ടടുത്തുള്ള രണ്ട് സെന്റ് സ്ഥലം വാങ്ങേണ്ടിയ  സ്ഥിതിയാ ണുളളത്.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ഐ.പി.സി മലബാർ മേഖല പ്രതിനിധികൾ സ്ഥലം ഉടമയോട് സംസാരിക്കുകയും സ്ഥലം വാങ്ങാനുള്ള ഏർപ്പാട് ക്രമീകരിക്കുകയും ചെയ്തു. 

തുടർന്ന് സെപ്റ്റംബർ 4ന് വയനാട്ടിൽ നടന്ന മീറ്റിംഗിൽ ഐ.പി സി മലബാർ മേഖലാ ട്രഷറാർ ജോർജ് തോമസ് സ്ഥലത്തിനുള്ള തുക സഭാ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ ഏബ്രഹാമിനു നലകി. മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.            മേഖല ജനറൽ കോർഡിനേറ്റർ പാസ്റ്റർ കെ.സി. ഉമ്മൻ, ജോയിന്റ് സെക്രട്ടറി ജെയിംസ് വർക്കി നിലമ്പൂർ, പാസ്റ്റർ ബാബു മഞ്ചേരി, ഐ.പി.സി മലബാർ മിഷൻ ബോർഡ് സെക്രട്ടറി സജി മത്തായി കാതേട്ട്, പി.വൈ.പി.എ മലബാർ മേഖലാ ട്രഷറാർ സന്ദീപ് വിളുമ്പുകണ്ടം, കൽപ്പറ്റ സെൻറർ സെക്രട്ടറി പാസ്റ്റർ സജി പള്ളിക്കുന്ന് എന്നിവർ സന്നിഹിതരായിരുന്നു.

വയനാട്ടിലെ ഏറെ പഴക്കം ചെന്ന സഭയാണ് പള്ളിക്കുന്ന് ഐ.പി.സി സഭ. ഇവിടെ കർഷകരും പാവപ്പെട്ടവരുമായ കുടുംബങ്ങളാണ് സഭാംഗങ്ങൾ. ഇക്കഴിഞ്ഞ കനത്ത മഴയിൽ വലിയ പാറക്കല്ല് വന്നിടിച്ച് ഫെയ്ത്തു ഹോമിന്റെ ബഡ്റൂമിന്റെ ചുമർ തകർന്നിരുന്നു.കൂടാതെ ഫെയ്ത്തു ഹോമിനു ക്ഷതം സംഭവിക്കുകയും ഏതു നിമിഷവും തകർന്നു വീഴുമെന്ന നിലയിലാണുള്ളത്. ഫെയ്ത്തു ഹോം പണിയണമെങ്കിൽ തൊട്ടടുത്ത രണ്ട് സ്ഥലമെങ്കിലും വാങ്ങേണ്ടതായി വന്നു. ഈ അവസരത്തിലാണ് ഐ.പി.സി മലബാർ മേഖല സ്ഥലം വാങ്ങി നല്കിയത്. ഇത് ഐ.പി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യും.

പാഴ്സനേജ് പണിയണമെങ്കിൽ വിശ്വാസികളുടെ നിർലോഭ സഹായം വേണ്ടിവരും.

ഇക്കഴിഞ്ഞ പ്രളയ ദുരിതത്തിൽ തകർന്ന വിശ്വാസികളുടെ വീട്, സഭാഹാൾ, ഫെയ്ത്തു ഹോം എന്നിവ പണിയുന്നതിനും ഭക്ഷ്യ കിറ്റുകൾ നല്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ഐ.പി.സി മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അറിയിച്ചു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here