ദുരിത പെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ട് പാസ്റ്റർ ജോസ് ജേക്കബും കുടുംബവും

0
4191

 

ചെളിവെള്ളത്തിൽ പൂണ്ട് ബാക്കിയായവ
സെൻറർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് സന്ദർശിച്ചപ്പോൾ
ബാക്കിയായവ ഇത്രമാത്രം

 

ഓൺലൈൻ ഗുഡ്ന്യൂസ്

വയനാട്: ദുരിത പെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ടവനായി പാസ്റ്റർ ജോസ് ജേക്കബും കുടുംബവും.
ഐ.പി.സി വയനാട് സെന്ററിനു കീഴിൽ പടിഞ്ഞാറത്തറ ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ജേക്കബും കുടുംബവും വിശ്വാസിയുടെ വീട്ടിലാണിപ്പോൾ.
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വേണ്ടത്ര മുന്നൊരുക്ക ങ്ങളില്ലാതെ ഉയർത്തിയതാണ് പാസ്റ്ററുടെതടക്കം നൂറുക്കണക്കിനു വീടുകളും കൃഷിയി ടങ്ങളും വെള്ളത്തിനടിയി ലായത്.
അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തിൽ സഭാ ഹാളിലേയും പാഴ്സനേജിലേയും എല്ലാ വസ്തുക്കളും വെള്ളത്തി നടിയിലായി.
മേക്കൂര ഒഴികെയുള്ള പൊക്ക ത്തിൽ നാലു ദിവസത്തോളം വെള്ളം താഴാതെ നിന്നതിനാൽ ഉടുതുണി വരെ നഷ്ടപ്പെട്ടവനായി പാസ്റ്ററും കുടുംബവും ഗ്രാമത്തിലെ മറ്റു ജനങ്ങളും ദുരിതത്തിലായി.
കഴിഞ്ഞ 36 വർഷമായി പാസ്റ്റർ ജോസ് ജേക്കബും കുടുംബവും സുവിശേഷ വേലയിൽ ആണെന്നും സഭാ സ്ഥാപനത്തിലും സുവിശേഷ മുന്നേറ്റത്തിനും വിശ്വസ്തതയോടെ മലബാറിൽ ആയിരിപ്പാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും പാസ്റ്റർ ജോസ് ജേക്കബ് ഓൺലൈൻ ഗുഡ് ന്യൂസിനോട് പറഞ്ഞു.

ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, തുണികൾ, മിക്സി തുടങ്ങി കിടക്കപ്പായവരെ നഷ്ടപ്പെട്ടു.
സഭയുടെ രേഖകളും മൈക്ക് സെറ്റും നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.ഞായറാഴ്ച സഭാ യോഗം നടത്താനായില്ല.  വിശ്വാസികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടത്താൻ ശ്രമിച്ചെങ്കിലും ഹാളിലും പാഴ്സനേജിലും പാമ്പുകൾ ഉണ്ടായിരുന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

പാവപ്പെട്ടവരായ വിശ്വാസി കളാണ് ഇവിടെ കൂടി വരുന്നത്. അവർ പാട്ടത്തിനെടുത്ത ഏക്കർ കണക്കിനു സ്ഥലത്തെ വാഴകളും കപ്പകളും മറ്റു കാർഷിക ആദായമെല്ലാം നഷ്ടമായി. വരുമാന മാർഗ്ഗമില്ലാതെ വിശ്വാസികളും ജനങ്ങളും പട്ടിണിയിലാണ്.
ഡാമിലെ വെള്ളം പൊങ്ങി വരുന്നതനുസരിച്ച് ഒന്നര മാസം മുമ്പെ ഒന്നര ആൾ പൊക്കത്തിൽ സ്റ്റാന്റ് ഉണ്ടാക്കി സാധനങ്ങൾ പൊക്കത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും ഓടി രക്ഷപ്പെടാൻ പാസ്റ്ററും കുടുംബവും ഹാളിൽ പായ വിരിച്ചിട്ട് വെറും നിലത്താ യിരുന്നു ഉറങ്ങിയിരുന്നത്.

എന്നാൽ ഡാം തുറന്നു വിട്ടതോടെ കുതിച്ചെത്തിയ വെള്ളം മേൽക്കൂര വരെ പൊങ്ങുകയായിരുന്നു. സഭാ ഹോളിനോട് ചേർന്ന ചായ്പ്പ് (ഫെയ്ത്ത് ഹോം) പൂർണമായും വെള്ളത്തിനടിയിലായി.
പരിസര പ്രദേശത്തെ കൃഷിസ്ഥലങ്ങളും നൂറുക്കണ ക്കിന് വീടുകളും വെള്ളത്തി നടിയിലായി.വെള്ളം കുത്തിയൊലിച്ച് എത്തിയ തോടെ മൂന്നു വീടുകൾ ഇവിടെ പൂർണ്ണമായും തകർന്നു.
പടിഞ്ഞാറേത്തറ,കോട്ടത്തറ, വെള്ളമുണ്ട, പനമരം, തരിയോട് പഞ്ചായത്തുകളിലെ നൂറുക്കണക്കിനു വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിരവധി ഉരുൾപൊട്ടലുകൾ കൂടെ സംഭവിച്ചതോടെ പ്രതീക്ഷിച്ചതിലപ്പുറം വെള്ളം ഒഴുക്കിയെത്തി. വയനാട്ടിലെ ദു:സ്ഥിതി മനസിലാക്കി വിശ്വാസികളും നേതൃത്വവും പ്രാർത്ഥനയിൽ ഓർക്കണമെന്ന് വയനാട് സെന്റർ ശുശ്രൂഷകൻ    പാസ്റ്റർ തോമസ് തോമസ് അഭ്യർത്ഥിച്ചു.

 

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here