കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം: അവാർഡിന് രചനകൾ ക്ഷണിക്കുന്നു

0
547

നിബു വെളവന്താനം

ഡാളസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം അമേരിക്കയിലുള്ള മലയാളി പെന്തെക്കോസ്തുകാരായ എഴുത്തുകാരിൽ നിന്നും 2018-ലെ അവാർഡിന് രചനകൾ ക്ഷണിക്കുന്നു.

2018ൽ നോർത്ത് അമേരിക്കയിലൊ ഇന്ത്യയിലൊ ഉള്ള പ്രസിദ്ധീകരണങ്ങളിൽ വന്ന രചനകളായിരിക്കും അവാർഡിനായി പരിഗണിക്കുന്നത്. മലയാളത്തിൽ ലേഖനം, കവിത, പുസ്തകങ്ങൾ എന്നിവയ്ക്കും ഇംഗ്ലീഷിൽ ലേഖനം, കവിത, പുസ്തകങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള രചനകൾക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്. രചനകൾ അയക്കുന്നവർ അത് പ്രസിദ്ധീകരിച്ചതിന്റെ കോപ്പി ഉൾപ്പെടുത്തി വേണം അയക്കേണ്ടത്.
അതോടൊപ്പം എഴുത്തുകാരുടെ പേര്, അഡ്രസ്, ടെല.നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, മെമ്പർഷിപ്പ് ഫീ (50 ഡോളർ ചെക്ക് – Manu Philip_ന്റെ പേരിൽ) എന്നിവയും ഉണ്ടായിരിക്കണം.

പ്രസിദ്ധീകരണങ്ങൾ, വ്യക്തികൾ സംഘടനകൾക്കും രചനകൾ സമർപ്പിക്കാം.
അവാർഡുകൾ ജൂലൈ ആദ്യവാരം മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ കോൺഫറൻസിൽ വച്ച് വിതരണം ചെയ്യും.
രചനകൾ മെയ് 1ന് മുമ്പായി Dr. Sam Mathew, KPWF, 137 Preston Drive, North Wales PA,19454 എന്നീ വിലാസത്തിൽ അയക്കുക.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് കിടങ്ങാലിൽ (516 97873 08), റവ.ഡോ. ഷിബു സാമുവേൽ (2143946821), ഡോ.സാം കണ്ണമ്പള്ളി (2675 153 29 2), മനു ഫിലിപ്പ് (9547015594), വിൽസൻ തരകൻ (9728418924), എലിയാമ്മ വടകോട്ട് (267825 3382)

LEAVE A REPLY

Please enter your comment!
Please enter your name here