സുവിശേഷ വിരോധികളുടെ ആക്രമണം

0
703

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: മൈസൂരുവിൽ നിന്നും 20 km ദൂരത്തിലുള്ള കല്ലഹള്ളി ഗ്രാമത്തിലെ ഇമ്മാനുവേൽ പ്രാർഥനാലയത്തിൽ (ഡിവൈൻ മിനിസ്ട്രി) 17- ബുധൻ രാത്രിയിൽ സുവിശേഷ വിരോധികൾ അതിക്രമിച്ച് കടന്ന് ജനൽ ചില്ലകൾ അടിച്ച് തകർക്കുകയും സഭാഹാളിന് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുരിശ് അടിച്ച് തകർക്കുകയും ചെയ്തു. മുൻവാതിൽ തുറക്കുവാൻ സാധിക്കാത്തതിനാൽ ജനലിലൂടെ മണ്ണെണ്ണ കുപ്പിയിൽ പകർത്തി എറിഞ്ഞ് തീ കത്തിക്കുകയും ഹാളിൽ വിരിച്ചിരുന്ന പായകൾ കത്തിനശിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സഭാ ശുശ്രൂഷകൻ പാസ്റ്റർ. രവികുമാറും വിശ്വാസികളും സംഭവം അറിയുന്നത്. കൊല്ലം ജില്ലയിൽ പുനലൂർ പ്ലാവില വീട്ടിൽ പാസ്റ്റർ. സോളമൻ ജോണിന്റെ നേതൃത്യത്തിൽ പ്രവർത്തിക്കുന്ന സഭയാണിത്. ജയ്പുര പോലീസ് സ്റ്റേഷനിൽ പാസ്റ്ററും വിശ്വാസികളും പരാതി നൽകുകയും പോലീസ് കേസ് രജിസ്ട്രർ  ചെയ്ത് അന്വേഷണം ആരംഭിച്ചു. കല്ലഹള്ളി ഗ്രാമത്തിലുള്ളവരുടെ സഹകരണത്തോടെ സൗജന്യമായി ലഭിച്ച സ്ഥലത്താണ് സഭ സ്ഥാപിച്ചിരുന്നത്. ഏകദേശം അൻപതിനായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടെന്ന് പാസ്റ്റർ. സോളമൻ ഗുഡ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച സമാധാനമായി ആരാധന നടക്കുവാനും കന്നട വിശ്വാസികളുടെ മനസ്സിലെ ഭീതി അകറ്റേണ്ടതിനായും ഏവരുടെയും പ്രാർഥന പാസ്റ്റർ. സോളമൻ ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

-Matrimony-

Pentecostal Parents invite proposal for their daughter, US Citizen, No Ornaments, Medical Graduate, presently working in Medical Research, planning for higher studies DOB 1/89 Strong in WORD and deed from parents of Boy who has close personal relationship with God ages 30 to 33. Educated discipline Write full details full size photo Email – grinternational18@gmail.com

For more Ads click here

Pentecostal spirit filled born again Christian boy (29,158cm) strong with Word of God and actively involved in church activities. He did his Bachelor studies B.com in Kerala. Currently working in Cenza technology as a Analyst. Newly converted Hindu family (only son) from Thrissur, settled in Chennai.
Contact:9962774541
(WhatsApp)

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here