മാധ്യമ സെമിനാറും സുവിശേഷയോഗവും നവം.17 ന് നാളെ ബെംഗളുരുവിൽ; ഡോ.ബാബു കെ.വർഗീസ് മുഖ്യാതിഥി

0
926

  ചാക്കോ കെ തോമസ് ബെംഗളുരു

ബെംഗളുരു: ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷനും ( ബി സി പി എ ) ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററും സംയുക്തമായി നവംബർ 17 ശനി രാവിലെ 10 മുതൽ 1 വരെ ഹെന്നൂർ – ബാഗലൂർ റോഡ് ഗധലഹള്ളി ഫെയ്ത്ത് സിറ്റി എ ജി ചർച്ച് ഹാളിൽ  മാധ്യമ സെമിനാർ നടക്കും. ഡോ ബാബു കെ വർഗീസ് വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ
1950 ൽ ജനിച്ച ഡോ. ബാബു കരിംകുറ്റിക്കൽ വർഗീസ് പ്രശസ്ത പത്ര പ്രവർത്തകനും എഴുത്തുകാരനും 27 രാജ്യങ്ങളിൽ പോയി 125 ഭാഷകളിൽ ഗവേഷണം നടത്തിയിട്ടുള്ളതും  ഒട്ടനവധി പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

ബെംഗളുരുവിലെ സഭാ വ്യത്യാസമെന്യയുള്ള സുവിശേഷകർ, ബൈബിൾ കോളേജ് വിദ്യാർഥികൾ, അദ്ധ്യാപകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാമെന്ന് പാസ്റ്റർ.ഭക്തവൽസലൻ അറിയിച്ചു. ഭാരതത്തിൽ മിഷനറിമാരുടെ പങ്ക്, ക്രൈസ്തവർ ഇന്ത്യയിൽ നൽകിയ സംഭാവനകൾ ,ഹിന്ദി ഭാഷയുടെ ഉത്ഭവം, സുവിശേഷീകരണത്തിൽ മാധ്യമങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾക്ക് സെമിനാറിൽ മറുപടി നൽകും.
വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന സുവിശേഷ യോഗത്തിൽ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. ഡോ ബാബു കെ.വർഗീസ് പ്രസംഗിക്കും. കർണാടകയിലെ ക്രിസ്തീയ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയിട്ടുള്ള ചിലരെ സമ്മേളനത്തിൽ ആദരിക്കും.
ഫോൺ 9008204140, 9449711840, 7829344049

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here