ഒടുവിൽ ദയാവധം നിയമവിധേയമായി

0
274
ന്യൂഡൽഹി: പതിറ്റാണ്ടുകളുടെ നീണ്ട ചോദ്യങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ദയാവധം നിയമവിധേയമാക്കി സുപ്രീം കോടതി വിധി.അരുണ ഷാൻ ബാഗ്, ഗ്യാൻ കൗർ കേസുകളിലെ വ്യക്തിപരമായ വിധികളായിരുന്നു ഇതുവരെ കീഴ്  വഴക്കമായിരുന്നത്.ഈ ചരിത്രപരമായ വിധി വന്നതോടെ ദയാവധത്തിനുള്ള അനുമതി തേടി ഇന്ത്യയിലെ വിവിധ കോടതികളിലും രാഷ്ട്രപതിയുടെയും മുന്നിലുള്ള എല്ലാ ഹർജികളും മാർച്ച് 9 വ്യാഴാഴ്ച സുപ്രീം കോടതി നടത്തിയ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമാവുക. ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാര്‍ഗ നിര്‍ദേശത്തോടെ വിധി പറഞ്ഞിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് മരണ പത്രം തയ്യാറാക്കി വെക്കാനുള്ള അവകാശമുണ്ടോയെന്ന കാര്യമാണ് കോടതി പ്രധാനമായി പരിശോധിച്ചത്.അസുഖം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പുള്ള ഒരാള്‍ക്ക് താന്‍ തയ്യാറാക്കി വെച്ച മുന്‍കൂര്‍ മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കോ, ജപ്പാൻ, ഉൾപ്പെടെയുള്ള രാജ്യങ്ങളിലെല്ലാം നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്.ജീവിക്കാനുള്ള മൗലികാവകാശത്തിൽ ദയാവധം ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ നാൾ വരെ കോടതി നിരീക്ഷിച്ചിരുന്നത്.
1973- നവം. 27 ന് ക്രൂരമാനഭംഗത്തിനിരയായി 42 വർഷം കോമയിൽ കഴിഞ്ഞിരുന്ന മുംബൈ സ്വദേശിയായ നഴ്സ് അരുണ ഷാൻ ബാഗിന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഏറെ ചർച്ചകൾക്ക് വഴിവെച്ചു.
ഒടുവിൽ ന്യൂമോണിയ ബാധിച്ച് 2015 മെയ് 18ന് അരുണ മരണമടഞ്ഞു.
ദയാവധം നിയമവിധേയമാക്കിയതോടെ രാജ്യത്തെ വിവിധ മത പണ്ഡിതരും നേതൃത്വവും വിവിധ തലത്തിലുള്ള ചർച്ച ആരംഭിച്ചിട്ടുണ്ട്.
പെന്തെക്കോസ്ത് സഭാനേതൃത്വത്തിന്റെ പ്രതികരണം ചിലരിൽ നിന്ന് ഓൺലൈൻ ഗുഡ് ന്യൂസും ഗുഡ്ന്യൂസ് വാരികയും ആരാഞ്ഞിട്ടുണ്ട്.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here