പത്താം ക്‌ളാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടി ഇരട്ടസഹോദരങ്ങൾ

0
840

 

സാം ഗുജറാത്ത്

പൻവേൽ(മുംബൈ): സി ബി എസ് ഐ പത്താം ക്‌ളാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഇരട്ട സഹോദരങ്ങൾ. മുംബൈ ന്യൂ പൻവേലിൽ താമസിക്കുന്ന സജി റീന ദമ്പതികളുടെ മക്കളായ അലനും അൽമയും ആണ് മികച്ച വിജയം കരസ്ഥമാക്കിയത്. ന്യൂ പനവേൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥികളായ ഇരുവരും പത്താം ക്ലാസ് പരീക്ഷയിൽ യഥാക്രമം 97.2%, 96.2% ശതമാനം വിജയത്തോടെ മികച്ച വിജയം നേടി. ഇരുവരും ന്യൂ പൻവെൽ ഐപിസി സഭയുടെ അംഗങ്ങൾ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here