ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

0
316

ലണ്ടൻ: 1919ലെ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ അതീവ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ. പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് പാർലമെന്റിൽ ഖേദപ്രകടനം നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 19നാണ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാർഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.

ജാലിയൻ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേർന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കു നേരെ ജനറൽ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു.

മതിലുകളാൽ ചുറ്റപ്പെട്ടതായിരുന്നു മൈതാനം. മതിലിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാൻ ഡയർ ആദ്യം തന്നെ പട്ടാളക്കാർക്ക് നിർദേശം നൽകി. ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകൾക്കു നേരെ വെടിയുതിർക്കാൻ പട്ടാളത്തിന് നിർദേശം നൽകിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ നാനൂറുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് വാദം.

അതേസമയം പൂർണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടർന്ന് പൂർണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോർബിൻ ആവശ്യപ്പെട്ടു.

(courtesy: Mathrubhumi)

LEAVE A REPLY

Please enter your comment!
Please enter your name here