ഇനി ബഥേലിനും പറയാം പുനലൂർ വെള്ളത്തിന്റെ നാടെന്ന്

0
1431

 

 ഷാജൻ ജോൺ ഇടയ്ക്കാട്

രണ്ട് ദിവസം മുമ്പ് എനിക്ക് കിട്ടിയ ഒരു വോയിസ് ക്ലിപ്പിൽ നിന്നുമാണ് ഈ കുറിപ്പ് പിറക്കുന്നത്. പുനലൂർ ബഥേൽ ബൈബിൾ കോളേജിലെ വൈസ് പ്രിൻസിപ്പാൾ ഡി.മാത്യൂ സാർ സന്തോഷാധിക്യത്താൽ ആണ് അത്തരം ഒരു ശബ്ദം അയച്ചത്. ബഥേലിലെ കിണറിൽ വെള്ളം കണ്ടു എന്നതായിരുന്നു സന്ദേശം. അന്ന് തന്നെ അവിടെ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൽ പ്രിൻസിപ്പാൾ റ്റി.എസ് .സാമുവേൽ കുട്ടി സാറും കിണറിനെ കുറിച്ചു സൂചിപ്പിച്ചു. ഒരു കിണർ കൂടി കുഴിക്കുന്നുണ്ട് ഇന്ന് വെള്ളം കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു അത്.

കിണറിൽ വെള്ളം കാണുന്നതും ഒരു ന്യൂസ് ആണോ എന്ന്  ചോദിച്ചാൽ വാർത്തയല്ല എന്നു പറയേണ്ടി വരാം, എന്നാൽ ചിലപ്പോൾ അത് ന്യൂസ് പ്ലസ് ആകും. അത്യപൂർവ്വവും വേറിട്ടും സംഭവിക്കുന്നതാണ് ന്യൂസ്‌ പ്ലസ്.

പുനൽ, ഊര് എന്നീ വാക്കുകൾ സംയോജിച്ചാണ് പുനലൂർ ഉണ്ടാകുന്നത്. പുനൽ എന്നാൽ വെള്ളമെന്നും ഊര് എന്നാൽ നാട് എന്നും അർത്ഥം. പക്ഷെ പുനലൂരെ ബഥേലിൽ ഇന്നു വരെ ഈ അർത്ഥം വിലപ്പോകുമായിരുന്നേ ഇല്ല. ബഥേലിലെ ഭക്ഷണശാലയിൽ നിന്നും സമൃദ്ധമായി ഭക്ഷണം കഴിച്ച് കൈകഴുകാൻ പൈപ്പിൻ ചുവട്ടിലെത്തുമ്പോൾ അടുത്തു നില്കുന്ന ആൾ ആരായാലും പറയും ”വെള്ളം കുറച്ച് “കേട്ടോ. കാരണം അവിടെ തീ വിലയ്ക്കാണ് വെള്ളം പലപ്പോഴും വാങ്ങാറ്.

ബഥേൽ തലയുയർത്തി നില്കുന്നത് പാറയുടെ മുകളിലാണ്. അതിന്റെ ഉറപ്പ് എന്നും ബഥേലിനുണ്ട്. അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രൗഢമായൊരു വേദ പഠന കേന്ദ്രവുമാണ് ബഥേൽ. ആയിരക്കണക്കിന് സുവിശേഷകർ ജീവജലത്തിന്റെ പകർച്ചയ്ക്കായി രൂപപ്പെടുത്തപ്പെട്ട ഇടമാണ് ബഥേൽ. പക്ഷെ  ജലദൗർലഭ്യത്തിന്റെ രൂക്ഷതയിൽ പോലും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ഊടും പാവും ബഥേൽ നെയ്യപ്പെട്ടു  കൊണ്ടേയിരുന്നു.

ഇന്നും നൂറ്റി അമ്പതോളം പേരാണ് ഈ കാമ്പസിൽ പാർക്കുന്നത്.മിക്കപ്പോഴും മുനിസിപ്പാലിറ്റി വെള്ളത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാമ്പസിലുളള മൂന്ന് കിണറുകളും ഒരു കുഴൽകിണറും വെള്ളം യഥേഷ്ടം നല്കുന്ന കാര്യത്തിൽ തനി പിശുക്കരായിരുന്നു. അതു കൊണ്ട് തന്നെ വലിയ വില നല്കി വെള്ളം വാങ്ങേണ്ട അവസ്ഥയിലായതിനാലാണ് അല്പം ആശങ്കയോക്കെ ഉണ്ടായിരുന്നെങ്കിലും അടുത്ത ശ്രമത്തിനും ബഥേൽ മുന്നിട്ടിറങ്ങിയത്.ഹൂസ്റ്റണിലുള്ള പാസ്റ്റർ തോമസ് ഏബ്രഹാം മുഴുവൻ ചെലവും വഹിക്കാമെന്നേറ്റു, ഒടുവിൽരണ്ട് ദിവസം മുമ്പ് വെള്ളം കണ്ടു. ഇന്നുവരെ ചെറിയ ഉറവകളായിരുന്നെങ്കിൽ ഇപ്പോൾ വിശാലമായതെന്നു തന്നെ പറയാം. ഇന്ന് നാലായിരം ലിറ്റർ വെള്ളമെങ്കിലുമുണ്ട് ഈ പുത്തൻ കിണറിൽ. സാധാരണ ഡിസംബർ മാസത്തോടെ ഉള്ള ഉറവുകൾ അടഞ്ഞു തുടങ്ങുമായിരുന്നെങ്കിൽ, ഡിസംബറിന്റെ വക്കിലെത്തിയപ്പോൾ മികച്ചൊരുറവ പുറപ്പെടുന്ന കാഴ്ചയാണിന്ന് ബഥേലിൽ. ഇനി ബഥേലിനും പറയാം പുനലൂർ വെളളത്തിന്റെ നാടെന്ന്. ഒപ്പം ഒരു കിണർ കൂടി കുഴിച്ച് പൂർണമായും സ്വയം പര്യാപ്തതയിലെത്താൻ ബഥേലിനാഗ്രവുമുണ്ട്.

 

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here