യഹോവ  തന്നെ എന്റെ നിധി : നിധിയാ

0
2225

 

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിസ്റ്റിക്സ് ബിരുദത്തിനു റാങ്ക് വാങ്ങി പെന്തെക്കോസ്തു സമൂഹത്തിന് അഭിമാനമായ നിധിയയെ ക്കുറിച്ചൊരു ന്യൂസ് സ്റ്റോറി

തയ്യാറാക്കിയത്: ഷാജൻ ജോൺ ഇടയ്ക്കാട്                                                       ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം തിരുവനന്തപുരം വിഴിഞ്ഞം  കിടാരക്കുഴി നിധിയാ ഭവനിൽ നിന്നും അത്യുച്ചത്തിൽ ഉയരുമ്പോഴും നിധിയാ എന്ന റാങ്ക് ജേതാവ് വേദപുസ്തകം നെഞ്ചോടടുപ്പിച്ചു ഉറച്ച ശബ്ദത്തിൽ പറയുന്നത് ഒന്ന് മാത്രം യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. കേരള യൂണിവേഴ്സിറ്റി ബി എ പൊളിറ്റിക്കൽ സയൻസിലാണ് നിധിയാ റാങ്ക് ജേതാവായത്.

കുഞ്ഞുന്നാളിൽ അത്ര മിടുക്കി  ഒന്നും ആയിട്ടല്ല നിധിയാ വളർന്നത്. .അപ്പന്റെയും അമ്മയുടെയും ഒരേ ഒരു കുഞ്ഞു എന്നതിനാൽ രണ്ടു പേരും കൂടി രണ്ടു വശത്തും നിന്ന് കൃത്യമായി യഹോവയുടെ വഴിയിലൂടെ മാത്രം നടത്തി .നിധിയാ ആ കഥകൾ പറയുമ്പോൾ മനസ് നിറഞ്ഞു തുളുമ്പുന്നതു   കണ്ണിൽ നിന്നും ചെറുതുള്ളികളായി അടർന്നു വീഴുന്നുണ്ട് .

ബാലരാമപുരത്തുനിന്നും വിഴിഞ്ഞത്തിനു പോകുമ്പോൾ ഉച്ചക്കടയിൽ നിന്നും അല്പം സഞ്ചരിച്ചാൽ കിടാരക്കുഴി എന്ന ഗ്രാമത്തിൽ എത്താം .അവിടെ കെ ചന്ദ്രൻ എന്ന പിതാവും ബീന എന്ന മാതാവും താമസിക്കുന്നു . അല്ലലുകൾ ഏറെ ഉണ്ടായിരുന്നെങ്കിലും ഒരേ ഒരു കൺമണിയെ കരുതലോടെ തന്നെ വളർത്താൻ ശ്രമിച്ചു . ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചെങ്കിലും പലപ്പോഴും കൃത്യ സമയത്തു ഫീസ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ക്ലാസിനു വെളിയിൽ നിൽക്കേണ്ടി വന്നിട്ടുമുണ്ട്. പക്ഷെ അതൊന്നും നിധിയായെ  പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാനോ പിന്നോട്ട് മാറ്റുവാനോ ഇടയാക്കിയതേ ഇല്ല .

പത്താം ക്‌ളാസ് കഴിഞ്ഞതേ നിധിയാ പാപ്പയോടു പറഞ്ഞു നമുക്കിനി മലയാളം മീഡിയത്തിലോട്ടു മാറാം .പ്ലസ് വൺ , ടു ക്‌ളാസ്സുകളിൽ ഡോനെഷൻ  ഫീസ് എല്ലാം കൂടി വലിയ തുക ആകും ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന ഒരു പിതാവിനു താങ്ങാൻ കഴിയാത്ത ഭാരം കൊടുക്കരുതല്ലോയെന്നു സ്വാഭാവികമായി നിധിയാ ചിന്തിച്ചു .എന്നാൽ അവളുടെ ഭാരം ചുമക്കുന്നവൻ എല്ലാം മുൻ കരുതിയിരുന്നു . എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആ പാവം കുട്ടിയോട് മനസ്സലിവ് തോന്നുവാൻ സ്‌കൂൾ മാനേജരുടെ  മനസ്സിൽ ദൈവം ഇടപെട്ടു . രണ്ടു വർഷം അങ്ങനെ സൗജന്യ വിദ്യാഭ്യാസം അവൾക്കു ലഭിച്ചു .

 പിന്നീടവൾ പഠനത്തിനായി നഗര ഹൃദയത്തിലേക്ക് ചേക്കേറി .കേരളത്തിലെ ഏറ്റവും ശ്രധിക്കപെടുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അവൾ രാഷ്ട്രമീമാംസ ശാസ്ത്രത്തിൽ ഡിഗ്രിക്ക് ചേർന്നു . നിത്യനിദാന ചിലവുകൾ മുഴുവൻ പിതാവിന്റെ ചുമലിൽ നല്കാൻ വിഷമിച്ച അവൾ ഒരു പരിഹാരം കണ്ടു പിടിച്ചു . വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ നൽകുക. അങ്ങനെ ആരംഭിച്ച സെന്ററിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു കോളേജ് കഴിഞ്ഞു വന്നു ആരംഭിക്കുന്ന ട്യൂഷൻ ക്‌ളാസ്സുകൾ രാത്രി എട്ടു മണി വരെ ഒക്കെ നീളുമായിരുന്നു . ഇതിനിടയിൽ ദിവസം തോറും കുറെ പ്രാർത്ഥന വിഷയങ്ങൾ കൂടി ഹോം വർക്കിനായി കൂട്ടുകാർ കൊടുത്തു വിടും .കോളേജിൽ നിധിയായുടെ ഭക്തിയും പ്രാർത്ഥനയും അറിയാവുന്ന കുറെ കൂട്ടുകാർക്കു അങ്ങനെയും വലിയൊരാശ്വാസമായിരുന്നു നിധിയാ .സത്യത്തിൽ എന്തൊരു ഭാഗ്യം ആണു .കുറെ കുട്ടികൾക്ക് അറിവ് നൽകുക കുറെ പേർക്ക് ആശ്വാസം നൽകുക .കഷ്ടതയും ഭക്തിയും ഒക്കെ നമ്മെ എത്ര കണ്ടു കർമ്മോത്സുകരാക്കും എന്നതിന് നിധിയാ നമ്മുടെ മുന്നിൽ ഒരു നേർചിത്രം ആയി തെളിഞ്ഞു നിക്കുന്നു .

ഇതിന്റെ ഒക്കെ ഇടയിൽ പഠിക്കാൻ ഉള്ളത് ഒരു ദിവസം പോലും അവധി വെക്കാതെ നിധിയാ ശ്രദ്ധിച്ചു . അത് കൊണ്ടാണ് ഇക്കഴിഞ്ഞ കേരളാ  യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി എ പൊളിറ്റിക്കൽ സയൻസിന്റെ  റാങ്ക്    ഈ കൊച്ചു വീട്ടിലേക്കു വന്നു കയറിയത് .

 ഇതൊക്കെ ആണെങ്കിലും നിധിയാ എന്നും ഒന്നാം സ്ഥാനം നൽകിയിരുന്നത് വേദപഠനത്തിനും ദൈവപ്രവര്തികൾക്കും തന്നെ ആയിരുന്നു . അത്രയ്ക്ക് നല്ല ഒരു കുഞ്ഞിനോടൊപ്പം സഭയും ശുശ്രുഷകനും ചേർന്ന് നില്ക്കുകയും ചെയ്യും . നിധിയാ പറയുന്നതും അത് തന്നെ ആണ് അപ്പനും അമ്മയും എപ്പോഴും കൂടുണ്ടാരുന്നത് പോലെ പാസ്റ്ററും സഭയും നല്ല പിന്തുണ നൽകിയതിന്റെ അനുഭവങ്ങൾ ആണ് .ഡിഗ്രി കാലയളവിൽ ആറു സെമസ്റ്ററുകളിലായി   മുപ്പത്താറു പരീക്ഷയെഴുതിയതിന്റെ ആകെ ഉത്തരം ആണ്  ഈ റാങ്ക് .ഈ മുപ്പത്താറു പരീക്ഷാ ദിവസങ്ങളിലും രാവിലെ ഏഴു മണിക്ക് പാസ്റ്റർ സിനോദേവ് എത്തി ഈ കുഞ്ഞിനെ പ്രാര്ഥിച്ചയക്കുമരുന്നു . കഴിഞ്ഞ പതിനാലു വർഷം  ആയി പാസ്റ്റർ സിനോദേവ് ഈ കൊച്ചു സഭയിൽ ഇടയ ശുശ്രുഷയിൽ ആയിരിക്കുന്നു . സൺഡേ സ്‌കൂൾ പ്രവര്തങ്ങളിൽ എന്നും മിന്നും തരാം തന്നെ ആയിരുന്നു  നിധിയാ . ജൂനിയർ ക്‌ളാസ് മുതൽ കൃത്യമായി സൺഡേ സ്‌കൂളിൽ പഠിച്ചു. അന്ന് മുതൽ ഏഴു തവണ എ ജി മലയാളം ഡിസ്ട്രിക്ട്  ഒന്നാം റാങ്കും രണ്ടു തവണ ബെസ്ററ് സ്റ്റുഡന്റ് അവാർഡും നേടിയിട്ടുണ്ട് . ബൈബിൾ ക്വിസ്, പ്രസംഗം , ഉപന്യാസ രചന എന്നിവയാണ് നിധിയായെ ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നേടാൻ റാങ്കിനോടൊപ്പം സഹായിച്ചത് .ഇപ്പോൾ കിടാരക്കുഴി എ ജി യിൽ സൺഡേ സ്‌കൂൾ ടീച്ചർ ആണ് .

സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് പറന്നു കൊണ്ടേ ഇരിക്കുന്ന ഈ കൊച്ചു മിടുക്കി .സാധാരണകാരുടെ പ്രശ്നങ്ങൾക്കു നല്ല പരിഹാരം നൽകുവാൻ ആ ഇരിപ്പിടം തുണ ഏകും എന്നു  കരുതുന്നു .ഇഗ്‌നുവിൽ പി ജി ചെയ്യുമ്പോൾ തന്നെ വലിയ സ്വപ്നത്തിലേക്ക് സഞ്ചാരം തുടരുവാൻ വെമ്പുന്ന നിധിയാ നിറഞ്ഞ മനസും ആയി പറയുന്നു .യഹോവ തന്നെ എന്റെ നിധി. അപ്പോൾ തന്നെ അവൾ  യഹോവ നമുക്ക് നൽകിയ നിധിയും അല്ലെ….!!!!!

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here